പാചക വാതക വിലയിൽ മാറ്റം; വാണിജ്യ സിലിണ്ടറിന് 36 രൂപ കുറഞ്ഞു
ഡൽഹി: എൽ.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില 36 രൂപ കുറച്ചു. ഇതോടെ സിലിണ്ടറിന് 1991 രൂപയായി. 19 കിലോ വരുന്ന വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകൾക്കാണ് വിലകുറച്ചത്. അതേസമയം, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. വിലക്കുറവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക്. മുംബൈ 1936.5 രൂപ, ഡൽഹി 1976, കൊൽക്കത്ത 2095.5, ചെന്നൈ 2141.
Continue Reading