കനത്ത മഴ: സി.യു.ഇ.ടി യു.ജി രണ്ടാംഘട്ട പരീക്ഷ മാറ്റി
ന്യൂഡൽഹി: രാജ്യത്തെ ഉന്നത സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്(സി.യു.ഇ.ടി യു.ജി 2022) ന്റെ രണ്ടാംഘട്ട പരീക്ഷകൾ മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് പരീക്ഷകൾ മാറ്റിയതെന്ന് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഇന്നു മുതലായിരുന്നു രണ്ടാംഘട്ട എൻട്രൻസ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. പരീക്ഷ മാറ്റിയ കാര്യം എൻ.ടി.എയുടെ വെബ്സൈറ്റായ nta.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴയാണ്. തുടർന്ന് അപേക്ഷകരിൽ നല്ലൊരു പങ്കിനും […]
Continue Reading