സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി അഞ്ചു വനിതകള്‍; ചരിത്രം കുറിച്ച് ഇന്ത്യന്‍ നാവിക സേന
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ നേട്ടങ്ങളിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി പതിച്ചിരിക്കുകയാണ് അഞ്ചു വനിതകള്‍. വടക്കന്‍ അറബിക്കടലിലൂടെ ഡോര്‍നിയര്‍ 228 എയര്‍ക്രാഫ്റ്റില്‍ സമുദ്ര നിരീക്ഷണ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയാണ് വനിതകള്‍ ചരിത്രം കുറിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ സമുദ്ര നിരീക്ഷണദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ വനിതാ സംഘമെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തം. ഗുജറാത്തിലെ പോര്‍ബന്ദറിലെ നേവല്‍ എയര്‍ എന്‍ക്ലേവിലുളള ഇന്ത്യന്‍ നാവല്‍ എയര്‍ സ്‌ക്വാഡ്രോണ്‍ 314(I.N.A.S 314) ലെ അംഗങ്ങളാണ് ഇവര്‍ അഞ്ചുപേരും. വിമാനത്തിന്റെ ക്യാപ്റ്റന്‍ ലഫ്. കമാന്‍ഡര്‍ ആഞ്ചല്‍ […]
Continue Reading