ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: രാജ്യത്തിന്‍റെ 14മത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് 12.30ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമൂ സത്യവാചകം ചൊല്ലികൊടുത്ത. എം. വെങ്കയ്യ നായിഡുവിന്‍റെ പിൻഗാമിയായാണ് രാജസ്ഥാൻ സ്വദേശിയായ ധൻഖർ ഉപരാഷ്ട്രപതിയാകുന്നത്. പോൾ ​ചെയ്തതിന്‍റെ 75 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ്​ ധൻഖറിന്‍റെ വിജയം. ജഗ്ദീപ്​ ധൻഖർ: അഭിഭാഷകൻ, ജാട്ട് നേതാവ്, ഗവർണർ ക​ർ​ഷ​ക​പു​ത്ര​നെ​ന്ന് ബി.​ജെ.​പി വി​ശേ​ഷി​പ്പി​ക്കു​ന്ന ജഗ്ദീപ്​ ധൻഖർ രാ​ജ​സ്ഥാ​നി​​​ൽ​ നി​ന്നു​ള്ള പ്ര​മു​ഖ ജാ​ട്ട് നേ​താ​വാ​ണ്. സം​സ്ഥാ​ന​ത്ത് ജാ​ട്ടു​ക​ൾ​ക്ക് ഒ.​ബി.​സി പ​ദ​വി […]

Continue Reading

ഒക്ടോബര്‍ ഒന്നുമുതല്‍ ആദായനികുതിദായകര്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല; വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ആദായ നികുതിദായകര്‍ക്ക് അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രധനമന്ത്രാലയത്തിന്റെ ഉത്തരവ് ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ ഒന്നുമുതല്‍ ആദായനികുതി ദായകര്‍ അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിന് ശേഷം അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ആദായനികുതിദായകന്‍ ചേര്‍ന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ട് റദ്ദാക്കി അതുവരെയുള്ള പെന്‍ഷന്‍ സമ്പാദ്യം നികുതിദായകന് തിരിച്ചു നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലും അടല്‍ പെന്‍ഷന്‍ യോജനയിലുമായി 5.33 കോടി അംഗങ്ങളാണുള്ളത്. ഇവരുടെ […]

Continue Reading

ജഗ്ദീപ് ധൻകര്‍ ഇന്ന് ഉപരാഷ്ട്രപതിയായി സ്ഥാനമേല്‍ക്കും

ദില്ലി : ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻക്കര്‍ ഇന്ന് സത്യപ്രതിജ്ഞ‌ ചെയ്യും. രാഷ്ട്രപതി ഭവനില്‍ ഉച്ചക്ക് 12.30 നാണ് സത്യപ്രതി‌‌ജ്ഞ ചടങ്ങ് നടക്കുക. രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയുക്ത ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, ലോകസഭ രാജ്യസഭ എംപിമാർ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.  528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു.പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് […]

Continue Reading

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍

പാറ്റ്‌ന: ബിഹാറില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തില്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. ഇന്നലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്തത്. വൈകുന്നേരം നാല് മണിയോടെ നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവണര്‍ ഫാഗു ചൗഹാനെ കാണുകയും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയുമായിരുന്നു. ധീരമായ ചുവടുവെപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് തേജസ്വി യാദവ് പറഞ്ഞു. നിതീഷുമായി ഇന്നലെ നടത്തിയ സംയുക്ത […]

Continue Reading

‘എന്‍ഡിഎ ബന്ധം അവസാനിച്ചു’; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നിതീഷ് കുമാര്‍ രാജിക്കത്തു കൈമാറി. എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി രാജിവച്ച ശേഷം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇന്നു രാവിലെ ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് എന്‍ഡിഎ സഖ്യം വിടുന്നതിനുു തീരുമാനമെടുത്തത്. ഇതിനൊപ്പം സമാന്തരമായി ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ നടന്നു. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ സഖ്യത്തിനു വഴിയൊരുങ്ങിയത്. ബിഹാര്‍ […]

Continue Reading

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ വ്യവസ്ഥ എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് യാത്രക്കാര്‍ക്കായി ഈ നിബന്ധന കൊണ്ടുവന്നത്. നിലവില്‍ വ്യാപനം കുറവാണ്. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇടയ്ക്കിടെ […]

Continue Reading

ജെ.ഇ.ഇ മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികളിൽ അടക്കമുള്ള എൻജിനീയറിങ് പ്രവേശനത്തിനായുള്ള സംയുക്ത പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2022 പരീക്ഷ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) പ്രസിദ്ധീകരിച്ചു. 24 പേർക്ക് 100 ശതമാനം മാർക്ക് ലഭിച്ചു. മലയാളിയായ തോമസ് ബിജു ചീരംവേലി നൂറു ശതമാനം മാർക്ക് ലഭിച്ചവരുടെ പട്ടികയിലുണ്ട്. jeemain.nta.nic.in, ntaresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഉത്തര സൂചിക ഇന്നലെ എൻ.ടി.എ പ്രസിദ്ധീകരിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ സെഷൻ 2 വിന്റെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾക്ക് […]

Continue Reading

Whatsapp New Features : സുരക്ഷ മുഖ്യം ; ലോഗിനില്‍ പുതിയ പൂട്ടിട്ട് വാട്ട്സ്ആപ്പ്

ന്യൂയോര്‍ക്ക്: പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തട്ടിപ്പ് നടത്താൻ സാധ്യതയുള്ളവരിൽ നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്ആപ്പിന്‍റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചർ ചേർക്കാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ലോഗിൻ അപ്രൂവൽ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. നിലവിൽ വാട്ട്സ്ആപ്പ് ഈ ഫീച്ചർ ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.  പുതിയ ഫീച്ചർ ഉപയോഗിച്ച് ഒരു ഉപയോക്താവ് മറ്റൊരു സ്മാർട്ട്‌ഫോണിൽ നിന്ന് ഏതെങ്കിലും അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് വാട്ട്‌സാപ്പിനുള്ളിൽ നിന്ന് അലർട്ടുകൾ ലഭിക്കും. ലോഗിൻ അപ്രൂവൽ ഫീച്ചർ ഉപയോക്താക്കൾക്ക് ഇൻ-ആപ്പ് അലർട്ട് […]

Continue Reading

വാഹനം സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് ടോള്‍ നിരക്ക്; പുതിയ സാങ്കേതികവിദ്യ ഉടന്‍?

ന്യൂഡല്‍ഹി: ദേശീയ പാതയിലെ ടോള്‍ പിരിവിന് പുതിയ സാങ്കേതികവിദ്യ ഉടന്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജിപിഎസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് ടോള്‍ പിരിവ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനം ഓടിയ ദൂരത്തിന്റെ അടിസ്ഥാനത്തിലാവും ടോള്‍ പിരിവ്. നിലവില്‍ ഫാസ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് ടോള്‍ പിരിക്കുന്നത്. ഇതില്‍ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ സംവിധാനം ഉടന്‍ തന്നെ യാഥാര്‍ഥ്യമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ പുതിയ […]

Continue Reading

എസ്.എസ്.എൽ.വി ദൗത്യം; ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായെന്ന് ഐ.എസ്.ആർ.ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വി-ഡി 1 ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണത്തിൽ തിരിച്ചടി. സാങ്കേതിക തകരാർ കാരണം വിക്ഷേപണം വിജയത്തിലേക്കെത്തിയില്ല. ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമായതായും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. വിക്ഷേപണ പരാജയം സമിതി പഠിക്കുമെന്നും എസ്.എസ്.എൽ.വി ഡി 2 ദൗത്യവുമായി തിരിച്ചെത്തുമെന്നും ഐ.എസ്.ആർ.ഒ പ്രസ്താവനയിൽ പറഞ്ഞു. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടങ്ങൾ വിജയകരമാണെങ്കിലും ഒടുവിൽ ബന്ധം നഷ്ടമാകുകയായിരുന്നു. സെൻസർ പരാജയമാണ് വിക്ഷേപണം പരാജയപ്പെടുന്നതിലേക്ക് നയിച്ചതെന്ന് ഐ.എസ്.ആർ.ഒ വിശദീകരിച്ചു. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. അഞ്ചുമണിക്കൂറായിരുന്നു വിക്ഷേപണത്തിന്റെ […]

Continue Reading