ചെന്നൈ വിമാനത്താവളത്തിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ കണ്ടെത്തി

ചെന്നൈ: വിമാനത്താവളത്തിൽ 100 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി. എത്യോപിയയിൽ നിന്നും വന്ന ഇക്ബാൽ പാഷയിൽ നിന്നുമാണ് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. 6.02 കിലോഗ്രാം കൊക്കെയ്നും, 3.57 കിലോഗ്രാം വരുന്ന ഹെറോയിനുമാണ് പിടികൂടിയത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ഇക്ബാൽ പാഷയെ പരിശോധിക്കുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ കസ്റ്റംസ്  അന്വേഷിച്ചു വരുകയാണ്. ആഫ്രിക്കയിൽ നിന്നും എത്തുന്നവരിൽ കൂടുതലായി മയക്കുമരുന്നുകൾ കണ്ടെത്തിയതോടെയാണ് കസ്റ്റംസ് പരിശോധന ശക്തമാക്കാൻ തുടങ്ങിയത്. അതേസമയം തായ്‌ലൻഡിൽ നിന്നുമെത്തിയ തമിഴ്‌നാട് രാമനാഥപുരം സ്വദേശി മുഹമ്മദ് ഷക്കീലിന്റെ കയ്യിൽ നിന്നും […]

Continue Reading

ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ദില്ലി: ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു.  1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു […]

Continue Reading

മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി തർക്കം; വിദ്യാർത്ഥിയെ തിരക്കേറിയ റോഡിൽ വച്ച് കുത്തിക്കൊന്നു

ന്യൂഡൽഹി: മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് വിദ്യാർത്ഥിയുടെ അരും കൊലയിൽ. തിരക്കേറിയ റോഡിൽ വച്ച് നാലം​ഗ സംഘമാണ് യുവാവിനെ കുത്തിക്കൊന്നത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി മായങ്ക് (25) ആണ് മരിച്ചത്. ‍ഡൽഹിയിലെ മാളവ്യ നഗറിലാണ് സംഭവം. സംഭവത്തിൽ രാഹുൽ, ആശിഷ്, സൂരജ്, മനീഷ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി പ്രതികളിൽ ഒരാളായ മനീഷിന്റെ അമ്മയുമായി മായങ്ക് തർക്കിച്ചിരുന്നു. അതിനിടെ മനീഷിനെ മായങ്ക് അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. പിന്നാലെ മനീഷ് സുഹൃത്തുക്കളെ വിളിച്ചു […]

Continue Reading

സി.​യു.​ഇ.​ടി നാ​ലാം​ഘ​ട്ടം: 11,000 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ ആ​ഗ​സ്റ്റ് 30ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി-​യു.​ജി​യു​ടെ നാ​ലാം​ഘ​ട്ട​ത്തി​ൽ 11,000 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ തീ​യ​തി ആ​ഗ​സ്റ്റ് 30ലേ​ക്ക് മാ​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മു​ള്ള പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ച്ച​തി​ന്റെ ഫ​ല​മാ​യാ​ണ് ഈ ​മാ​റ്റ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം നാ​ലാം​ഘ​ട്ട​ത്തി​ൽ ആ​ഗ​സ്റ്റ് 17-20നാ​ണ് പ​രീ​ക്ഷ. ഇ​തി​ൽ 3.72 ല​ക്ഷം പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

Continue Reading

75 ജിബി അധിക ഡാറ്റ; ”ഇൻഡിപെൻഡൻസ് ഡേ” ഓഫറുകൾ പ്രഖ്യാപിച്ച് ജിയോ

76 -ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതിയ ഓഫറുകളുമായി ജിയോ. 2,999 രൂപയുടെ പ്ലാനിൽ 3,000 രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാൻ, പുതിയ ജിയോ ഫൈബർ ഉപഭോക്താക്കൾക്കുള്ള ചില ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ “ജിയോ ഇൻഡിപെൻഡൻസ് ഡേ” ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ 2,999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 75 ജിബി അധിക ഡാറ്റ കൂടി നൽകും. പ്രതിദിന പരിധി ഉപയോഗിച്ചുകഴിഞ്ഞാൽ ഉപകാരപ്പെടുന്ന രീതിയിലാണ് ഈ ഡാറ്റയുടെ പ്രവർത്തനം. കൂടെ മൂന്ന് കൂപ്പണുകളും ജിയോ അനുവദിച്ചിട്ടുണ്ട്. […]

Continue Reading

ഓൺലൈൻ തുടർ പഠനം ഒരുക്കാമെന്ന് യുക്രെയ‍്‍ൻ; പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രി

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും എസ്.ജയശങ്കര്‍ അറിയിച്ചു.  യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം. തുടർ പഠനം അനിശ്ചിതാവസ്ഥയിൽ ആയതോടെ വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു. യുക്രെയ്നിൽ […]

Continue Reading

നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ സി.യു.ഇ.ടിയുമായി സമന്വയിപ്പിക്കാൻ യു.ജി.സി

ന്യൂഡൽഹി: മെഡിക്കൽ, എൻജീനിയറിങ് പ്രവേശനത്തിനുള്ള പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ എന്നിവ ദേശീയ ബിരുദ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി-യു.ജി) യുമായി സമന്വയിപ്പിക്കാനുള്ള നിർദേശം പരിഗണിക്കുമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷൻ (യു.ജി.സി). ജെ.ഇ.ഇ, നീറ്റ് എന്നിവക്ക് പുറമെ ഈ വർഷം മുതൽ നടപ്പിലായ സി.യു.ഇ.ടി-യു.ജി എന്നിവയാണ് രാജ്യത്ത് ഇപ്പോഴുള്ള മൂന്ന് പ്രധാന ബിരുദ പൊതു പ്രവേശന പരീക്ഷകൾ. 43 ലക്ഷത്തോളം വിദ്യാർഥികളാണ് ഈ പരീക്ഷകൾ എഴുതുന്നത്. ഇതിൽ ഭൂരിഭാഗവും രണ്ട് പ്രവേശന പരീക്ഷകളെങ്കിലും എഴുതുന്നുണ്ട്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഫിസിക്സ്, […]

Continue Reading

ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴില്‍ അവസരം; ശമ്പളം 600 റിയാല്‍ മുതല്‍

മസ്‍കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. അറബിക് ട്രാന്‍സ്‍ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. നല്ല ആശയ വിനിമയ പാടവവും വിവര്‍ത്തന പാടവവും വേണം. കംപ്യൂട്ടര്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരിചയമുണ്ടായിക്കണമെന്നും യോഗ്യതകള്‍ വിവരിച്ചുകൊണ്ട് എംബസി അറിയിച്ചു. […]

Continue Reading

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തില്‍ രാജ്യം; ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നുമുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, […]

Continue Reading

വീടിന് വാടക കൊടുക്കുന്നതിന് 18 ശതമാനം ജിഎസ്ടി; ബാധകമാകുക ആര്‍ക്കെല്ലാം?, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ജിഎസ്ടി രജിസ്‌ട്രേഷനുള്ള വാടകക്കാരന്‍, വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ചരക്കുസേവന നികുതി നല്‍കണമെന്ന് ചട്ടം. ജൂലൈ 18ന് പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ ഓഫീസുകള്‍ അടക്കം വാണിജ്യ ആവശ്യത്തിന് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാടക കൊടുക്കുന്നുണ്ടെങ്കില്‍ മാത്രമേ, ജിഎസ്ടി പരിധിയില്‍ വരുമായിരുന്നുള്ളൂ. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ വ്യക്തികളോ വാസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്ന വാടക ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ ജിഎസ്ടി ചട്ടം അനുസരിച്ച് വാടകക്കാരന്‍ 18 ശതമാനം ചരക്കുസേവന നികുതി […]

Continue Reading