പൂർണ്ണ കമ്പ്യൂട്ടർവൽക്കണവുമായി ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം.

മാനന്തവാടി: ശ്രീവള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടർ വൽക്കരിച്ചു. ഇന്ന് നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോംഗോപി മുൻട്രസ്റ്റി ബോർഡ് അംഗവും ഉൽസവ ആഘോഷകമ്മിറ്റി മുൻ പ്രസിണ്ടന്റും മായ ശ്രീ എൻ.കെ മൻമഥന് ആദ്യ രശീത് നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ട്രസ്റ്റി ഫീറ്റ് പേഴ്സൺ പത്പനാഭൻ , എക്സ്ക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി. ക്ഷേത്ര ജീവനക്കാരായ സജ്ന , മോഹനൻ. രാകേഷ് , എന്നവരും ഭക്തജനങ്ങളും പങ്കെടുത്തു.

Continue Reading

ജനമൈത്രി എക്സൈസ് സ്‌ക്വാഡ് മാനന്തവാടി കലജാഥ സംഘടിപ്പിച്ചു

മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ വിവിധ സ്കൂളുകളെയും ക്യാമ്പസുകളെയും ടൗണുകളെയും ബന്ധിപ്പിച്ചു കൊണ്ട് 8 സ്ഥലങ്ങളിലായി കലജാഥ സംഘടിപ്പിച്ചു. കാട്ടിക്കുളം GHSS ലെ NSS യൂണിറ്റും ദ്വാരക റേഡിയോ മാറ്റൊലിയും ഒന്നിച്ച് ചേർത്ത് സംഘടിപ്പിച്ച വിമുക്തി ലഹരിവിരുദ്ധ കലാജാഥ മാനന്തവാടി ഗാന്ധി പാർക്കിൽ വെച്ച് ബഹു: വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ് ഷാജി സാറിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി ഉൽഘാടനം ചെയ്തു. രാഷ്ട്രിയ […]

Continue Reading

പ്രതിഷേധ പ്രകടനം നടത്തി

പനമരം : ഗസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റി പനമരത്ത് പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 500 ലേറെ പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.ജില്ലാ പ്രസിഡന്റ് ജംഷീദ, ജനറൽ സെക്രട്ടറി നുഫൈസ റസാഖ്, വൈസ് പ്രസിഡന്റ് മൈമൂന നാസർ, സെക്രട്ടറി മുബീന, സൽമ അഷ്‌റഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

ദ്വാരക സബ് ട്രഷറിയിൽ ജലവിതരണം തടസ്സപ്പെട്ടിട്ട് മൂന്നാഴ്ച

റോഡ് പണിയുമായി ബന്ധപ്പെട്ട് ട്രഷറിയിലേക്കുള്ള വാട്ടർ കണക്ഷൻ പൈപ്പ് പൊട്ടിയതിനെ തുടർന്നു ദ്വാരക ട്രഷറിയിൽ ജല വിതരണം തടസ്സപ്പെട്ടതിനാൽജീവനക്കാരും പെൻഷൻകാരുംവെള്ളം ഇല്ലാതെ കഷ്ടപ്പെടുകയാണ്. വാട്ടർ കണക്ഷൻ മൂന്നാഴ്ച ആയിട്ടും ഇത് നന്നാക്കി ജല വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല എന്ന ആക്ഷേപമുണ്ട്.. പ്രാഥമിക ആവശ്യങ്ങൾക് പോലും മറ്റു സ്ഥാപനങ്ങളേയും വീടുകളേയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ട്രഷറിയിലേക്കുള്ള വഴി കുത്തിപൊളിച്ചിട്ടതിനാൽ വാഹനങ്ങൾ കൊണ്ടു വരാനും കഴിയുന്നില്ല..ട്രഷറി ഒരു കുന്നിൻ മുകളിൽ ആയതിനാൽ പെൻഷൻകർക്കും മറ്റും ഇവിടേക്ക് […]

Continue Reading

‘കഥ പറയുന്ന സ്കൂൾ’ ഉദ്ഘാടനം ചെയ്തു

നല്ലൂർനാട്: വയനാട് ജില്ലാ പഞ്ചയാത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനിഷ്യേറ്റീവുംകേരള സ്റ്റോറി ടെല്ലേർസ് ക്ലബ്ബും സംയുക്തമായി നടത്തുന്ന ‘കഥ പറയുന്ന സ്കൂൾ ‘പദ്ധതി നല്ലൂർനാട് അംബേദ്കർ സ്കൂളിൽ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിഉദ്ഘാടനം ചെയ്തു. പദ്ധതിയുടെഭാഗമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഥകളെ കുറിച്ചും കഥപറയുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ചും ശില്പശാല സംഘടിപ്പിച്ചു.സ്റ്റോറി ടെല്ലേർസ് ക്ലബ്ബിന്റെ ഫൗണ്ടർ നിസാർ പട്ടുവം ശില്പശാലയ്ക്ക് നേതൃത്വം നൽകി.പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ സതീശൻ എൻ, […]

Continue Reading

അമൽ ജീവന് ഡി വൈ എഫ് ഐ പനമരം മേഖല കമ്മിറ്റി സ്നേഹോപഹാരം നൽകി

ഗോവയിൽ വച്ച് നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള നെറ്റ് ബോൾ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച പനമരം ഗവ ഹയർ സെക്കന്ററി സ്കൂളിലെപൂർവ വിദ്യാർഥിയായ അമൽ ജീവന് പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്അസ്യ ടീച്ചർ മൊമെന്റോ നൽകി.ഡി വൈ എഫ് ഐ പനമരം ബ്ലോക്ക്‌ ട്രഷറർ അക്ഷയ്. എം പിഡി വൈ എഫ് ഐ പനമരം മേഖല പ്രസിഡന്റ് അനൂപ്. വി പി മേഖല ട്രഷറർഹബീബ്. എം മേഖല കമ്മിറ്റി അംഗം മുക്താർ. എ cpim ബ്രാഞ്ച് […]

Continue Reading

ലഹരിവിരുദ്ധ കലാജാഥയ്ക്ക് സ്വീകരണം നൽകി

പീച്ചാംകോട്:ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ജി.എച്ച്‌.എസ്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, റേഡിയോ മാറ്റൊലി, എന്നിവരുടെ സംയുക്തസഹകരണത്തോടെ മാനന്തവാടി താലൂക്കിൽ അവതരിപ്പിക്കുന്ന വിമുക്തി ലഹരിവിരുദ്ധ സന്ദേശ കലാജാഥയ്ക്ക് നല്ലൂർനാട് അംബേദ്കർ സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആശ വി. ആർ അധ്യക്ഷത വഹിച്ചു. സി. ഐ സനിൽ എസ്, പി. വിജേഷ്‌കുമാർ, ശ്രീകല, സ്വപ്ന കെ തുടങ്ങിയവർ സംസാരിച്ചു

Continue Reading

സ്‌കൂള്‍ ഔഷധസസ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു

ദേശീയ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്ലോടി സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാനം ഒരുങ്ങുന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഔഷധതൈവിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സജി കോട്ടായില്‍ അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. ഔഷധ സസ്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണത്തിന് അവയുടെ ഉപയോഗങ്ങളെ പരിചയപ്പെടുത്തുകയും […]

Continue Reading

തരിശ് നിലങ്ങളില്‍ ഇനി വെളളമെത്തും ആലത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ ഉദ്ഘാടനം ചെയ്തു

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി മാനിവയലില്‍ പൂര്‍ത്തീകരിച്ച ആലത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനിവയല്‍ അരയാല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എയെ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍ ഉപഹാരം നല്‍കി ആദരിച്ചു. പദ്ധതിയുടെ പമ്പ് ഹൗസ് നിര്‍മ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ […]

Continue Reading

ചാച്ചാജി ഗോൾഡ് മെഡൽ – ചിത്രരചനാമത്സരം സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചച്ചാജി ഗോൾഡ് മെഡലിനായുള്ള ജില്ലാ തല ചിത്രരചനാമത്സരം സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കെ.പി.സി.സി മെംബര്‍ കെ.ഇ വിനയന്‍ നിർവ്വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചീഫ് കോ-ഓഡിനേറ്റര്‍ ഡിന്‍റോ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാൽ മഞ്ച് സംസ്ഥാന കോ-ഓഡിനേറ്റര്‍ സലീഖ് പി മോങ്ങം മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് […]

Continue Reading