പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

മേപ്പാടി: മേപ്പാടി ടൗണിൽ പ്രവർത്തിച്ചു വരുന്ന പൊതു സേവന കേന്ദ്രമായ (CSC ) സിറ്റി കമ്മ്യൂണിക്കേഷൻ സെന്റർ കുത്തി തുറന്ന് 10000 രൂപയും കമ്പ്യൂട്ടർ സാമഗ്രികളും കവർന്ന കേസിൽ ഒളിവിലായിരുന്ന മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയായ പറമ്പിൽ സാജിത്ത്(41) എന്ന താജുദ്ദീനെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. ജൂലൈ 26 ന് ആയിരുന്നു കവർച്ച. പരാതിയുടെ അടിസ്ഥാനത്തിൽ 27 ന് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് പ്രതി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്ന പ്രതിയെ ശാസ്ത്രീയമായ […]

Continue Reading

ക്രിക്കറ്റ് ലീഗ് സമാപിച്ചു

ഒക്ടോബർ 14 മുതൽ 23 വരെ മാനന്തവാടിയിൽ വെച്ച് നടന്ന മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു. 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡേവിഡ് സി.സി മക്കിയാട് ജേതാക്കളായി. സൺഡേ ഷയർ തോണിച്ചാൽ ആയിരുന്നു ഫൈനലിലെ എതിരാളികൾ . ടൂർണമെന്റിൽ നിന്നും ലഭിച്ച വരുമാനം ദയ പാലിയേറ്റിവിലേക്ക് ടെലിവിഷൻ നൽകി. ശുഹാദ്, സന്ദീപ്,ധനേഷ്, നിഖിൽ, ജോബി എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.

Continue Reading

അന്നം അരികിലുണ്ട്.കരുതലോടെ നിർഭയ വയനാട് പദ്ധതിക്ക് തുടക്കമായി

കൽപറ്റ.നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്നം അരികിലുണ്ട് കരുതലോടെ നിർഭയ വയനാട് സൊസൈറ്റി പദ്ധതിക്ക് തുടക്കമായി.ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്നവർ,അഗതികൾ,പ്രയാസം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ,ആദിവാസികൾ എന്നിവർക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണ പൊതികളും കുടിവെള്ളവും എത്തിച്ചു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.പരിപാടിയുടെ ഭാഗമായി കൽപ്പറ്റയിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.പ്രവർത്തനങ്ങൾക്ക് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത,മാർഗരറ്റ് തോമസ്,സുലൈമാൻ എൻ,ബഷീർ,പി,സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.ഫോട്ടോ,അന്നം അരികിലുണ്ട് കരുതലോടെ നിർഭയ വയനാട് പദ്ധതിയുടെ ഭാഗമായി കൽപറ്റയിൽ […]

Continue Reading

മൂലങ്കാവിൽ നിയന്ത്രണം വിട്ടക്കാർ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി 3 ഡ്രൈവർമാർക്ക് പരിക്ക്

ബത്തേരി : സുൽത്താൻ ബത്തേരി മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ഇടിച്ചു കയറി ഓട്ടോറിക്ഷ കളിൽ ഉണ്ടായിരുന്ന മൂന്ന് ഡ്രൈവർമാർക്ക് പരി ക്കേറ്റു. വിൽസൺ (53),ബഷീർ (55),ജോയി (54) എന്നി വർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോ ടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്ന് വരുകയായിരുന്ന കർണാടക രജിസ്ട്രേഷൻ കാറാണ് അപകടം ഉണ്ടാക്കിയതു്. പരിക്കേറ്റവരെ ബത്തേരി യിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗുരുതര പരിക്കേറ്റ ജോയിയെ കോഴി ക്കോട് മെഡിക്കൽ കോളേജിലേക്കും, വിൽസനെ മേപ്പാടിയിലെ […]

Continue Reading

അതിഥി തൊഴിലാളികളുമായി നവരാത്രി ദിനാഘോഷം നടത്തി.

കൂളിവയൽ : കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മൈഗ്രൻ്റ് സുരക്ഷയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുമായി നവരാത്രി ദിനാഘോഷം നടത്തി. ഈ ദിനാഘോഷത്തിൽ മാനേജർ സിബിൻ എല്ലാ അതിഥി തൊഴിലാളികൾക്കും ആശംസകൾ അറിയിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. സുരക്ഷയുടെ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ എൽദോ, രജനി, സുജില എന്നിവർ ആശംസകൾ അറിയിച്ചു

Continue Reading

നീന്തൽ പരിശീലന ക്യാമ്പിൽ താരങ്ങളായി ഇർഹ സുഹൈലും, ഹൃതു കൃഷ്ണയും

എടവക : എടവക ഗ്രാമ പഞ്ചായത്ത് കേരള ഫയർ ആന്റ് റെസ്ക്യൂ വകുപ്പിന്റെ സഹകരണത്തോടെ കമ്മന നഞ്ഞോത്ത് പഞ്ചായത്ത് കുളത്തിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അധ്യക്ഷത വഹിച്ചു.ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മൂന്ന് വയസ്സുകാരി ഇർഹ സുഹൈൽ, തുടർച്ചയായി ഏഴ് മണിക്കൂർ നീന്തി റെക്കോർഡ് സൃഷ്ടിച്ച ഹൃതു കൃഷ്ണ എന്നിവരുടെ നീന്തൽ പ്രദർശനവും […]

Continue Reading

താഴെയങ്ങാടി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു

താഴെയങ്ങാടി : മാനന്തവാടി മുൻസിപ്പാലിറ്റിയിൽ 26 ഡിവിഷൻ താഴെയങ്ങാടിയിൽ ഒരു മാസക്കാലമായി നടന്നുകൊണ്ടിരുന്ന കൽവർട്ടിന്റെയും, ഓവു ചാലിന്റെയും പണി പൂർത്തിയായി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.നിലവിൽ ഉണ്ടായിരുന്ന കൽവർട്ട് പൊളിച്ച് പുതിയ കൺവെർട്ട് ആഴവും വീതിയും കൂട്ടി നിർമ്മിച്ചു. ഇരുഭാഗങ്ങളിലുമായി ഓവുചാൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ വാഹന ഗതാഗതത്തിനായി റോഡ് തുറന്നു കൊടുത്തു

Continue Reading

വയനാടൻ റോബസ്റ്റ കാപ്പിക്ക് പ്രചാരം നൽകും: ഗവേഷണം ചെറുകിട തോട്ടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കോഫി ബോർഡ് സെക്രട്ടറി . എൻ. ജഗദീഷ.

കൽപ്പറ്റ : ഗുണമേന്മയിൽ ലോക നിലവാരം പുലർത്തിയ വയനാടൻ റോബസ്റ്റ കാപ്പി അർഹമായ രീതിയിൽ പ്രചരിപ്പിക്കുമെന്ന് കോഫി ബോർഡ് സെക്രട്ടറി എൻ. ജഗദീഷ ഐ.എ.എസ്. പറഞ്ഞു. കർഷകരുടെ തോട്ടങ്ങളിൽ ഗവേഷണം നടത്തി മാതൃകാ കാപ്പി തോട്ടങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് കോഫി ബോർഡ് സെക്രട്ടറിയും സി. ഇ. ഒ. യുമായ എൻ. ജഗദീഷ പറഞ്ഞു. ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം വിവിധ കാപ്പിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകകയായിരുന്നു . ബാഗ്ളൂരിൽ നടന്ന അന്താ രാഷ്ട്ര കാപ്പി […]

Continue Reading

ദസറ കാരാപ്പുഴയില്‍ കുടുംബശ്രീ ഭക്ഷ്യ മേള

ദസറയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ നബാര്‍ഡിന്റെ സഹകരണത്തോടെ താളും തകരയും ഭക്ഷ മേള കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തില്‍ തുടങ്ങി. ഭക്ഷ്യ മേള വയനാട് ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ കാറ്ററിംഗ് യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ തരം പുട്ട്, ദോശ തുടങ്ങി നാടന്‍ വിഭവങ്ങള്‍, അറേബ്യന്‍ വിഭവങ്ങള്‍, ചായ ചെറുകടികള്‍, ജ്യൂസുകള്‍ എന്നിവ മേളയിലുണ്ടാകും. […]

Continue Reading

ബത്തേരിയിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി

ബത്തേരി:ഭാര്യയേയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവ നൊടുക്കി.ചെതലയത്ത് പുത്തൻപുരയ്ക്കൽ ഷാജുവാണ് ഭാര്യ ബിന്ദുവിനെയും മകൻ ബേസിലിനെയും വെട്ടിക്കൊ ലപ്പെടുത്തിയത്.ഇന്ന് പുലർച്ചെയാണ് സംഭവം.പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി.കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

Continue Reading