നിയമ ബോധവൽക്കരണ പരിപാടിയും കോളനി സന്ദർശനവും നടത്തി.

വയനാട് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ വാളാട് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് കലാവിരുന്നും നിയമ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.വയനാട് ജില്ല പോലീസ് മേധാവി പദം സിംഗ് IPS പരിപാടി ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഡിവൈഎസ്പി PL ഷൈജു, തലപ്പുഴ SHO അരുൺ ഷാ , വാർഡ് മെമ്പർമാരായ ശ്രീലത , സുരേഷ് പാലോട്ട് , കമറുന്നിസ , PTA പ്രസിഡന്റ് V. C മൊയ്തു, SMC ചെയർമാൻ ജയചന്ദ്രൻ , GHSS പ്രിൻസിപ്പിൾ ഇൻ ചാർജ് അനൂപ് മാസ്റ്റർ […]

Continue Reading

കൈപ്പണി ഇബ്രാഹിം ചരമവാർഷികം 31ന്

മാനന്തവാടി: വയനാട്ടിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിധ്യവും സ്പന്ദനം സ്ഥാപക സാരഥിയുമായ കൈപ്പണി ഇബ്രാഹിമിന്റെ രണ്ടാം ചരമവാർഷികം 31 ന് നടക്കും. സ്പന്ദനം മാനന്തവാടിയുടെ നേതൃത്വത്തിൽ നെല്ലൂർ നാട് അംബേദ്കർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുക്കും. അനുസ്മരണ ചടങ്ങുകളുടെ ഭാഗമായി ആശുപത്രിയിലേക്ക് സ്പന്ദനം ഫർണിച്ചറുകളും ടോക്കൺ […]

Continue Reading

തൃശ്ശിലേരിയിൽ അതിർത്തി തർക്കം സഹോദരന്റെ കുത്തേറ്റ് അനുജന് ഗുരുതര പരിക്ക്

മാനന്തവാടി : സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തൃശ്ശിലേരി മൊട്ടയിലെ മരട്ടി വീട്ടില്‍ മാത്യു ( ബേബി – 55 ) വിനെയാണ് സഹോദരന്‍ തോമസ് ( കുഞ്ഞ് ) കുത്തിയത്. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തോമസ് കത്തി കെണ്ട് കുത്തിയതെന്ന് പ്രാഥമിക വിവരം. നെഞ്ചില്‍ ആഴത്തിലും, മുഖത്തും, കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മാത്യു നിരീക്ഷണത്തില്‍ കഴിയുകയാണ്. […]

Continue Reading

ഗ്രൂപ്പുകളി മതിയാക്കാന്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ നേതൃത്വത്തിനു ഉപദേശം

കല്‍പ്പറ്റ: അതിരുവിട്ട ഗ്രൂപ്പുകളി അവസാനിപ്പിക്കാനും ഒറ്റക്കെട്ടായി മുന്നോട്ടുപോകാനും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിര്‍ദേശം. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഗുണദോഷം. നേതാക്കളില്‍ ചിലരുടെ ഗ്രൂപ്പുകളി ജില്ലയില്‍ കോണ്‍ഗ്രസ് പ്രവത്തകരെ നാണംകെടുത്തുന്ന സ്ഥിതി സംജാതമാക്കിയിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്ക് ആളിക്കത്തുകയുണ്ടായി. ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനോടു മോശം […]

Continue Reading

കെ.എന്‍.എം. ജില്ലാ സര്‍ഗമേള: പിണങ്ങോട് ജേതാക്കള്‍

സുല്‍ത്താന്‍ ബത്തേരി: കെ.എന്‍.എം. വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ ജില്ലയിലെ മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ജില്ലാ സര്‍ഗമേള സുല്‍ത്താന്‍ ബത്തേരി എം.സി.എഫ്. പബ്ലിക് സ്‌കൂളില്‍ നടന്നു. ജില്ലയിലെ വിവിധ മദ്റസകളില്‍ നിന്ന് ആയിരത്തിലധികം കുട്ടികള്‍ രണ്ട് ദിവസങ്ങളിലായി നടന്ന സര്‍ഗമേളയില്‍ പങ്കെടുത്തു. കിഡ്സ്, ചില്‍ഡ്രന്‍, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി പന്ത്രണ്ട് വേദികളിലായിരുന്നു പരിപാടി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ സര്‍ഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി. യൂസുഫ് ഹാജി അധ്യക്ഷത […]

Continue Reading

മനുഷ്യാവകാശ മഹാ റാലി വിളംബര ജാഥ നടത്തി

കണിയാമ്പറ്റ :ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി 2023 ഒക്ടോബർ 26 വ്യാഴാഴ്ച കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം മനുഷ്യാവകാശ മഹാ റാലി നടത്തുന്നതിനോട് അനുബന്ധിച്ച് കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ കമ്പളക്കാട് ടൗണിൽ നടത്തി.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ്വി പി അബ്ദുൽ ഷുക്കൂർ . വൈസ് പ്രസിഡണ്ട് വി പി യൂസഫ് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ കിഴക്കയിൽ മുത്തലിബ് .മൊയ്തു ഹാജി പത്തായക്കോഡൻ . […]

Continue Reading

കുടകിലെ ദുരൂഹ മരണങ്ങൾ;എകെഎസ്‌ കർമസമിതി രൂപീകരിച്ചു: കർണാടക മുഖ്യമന്ത്രിയെ നേരിൽ കാണും

ബത്തേരി: വയനാട്ടിൽനിന്ന്‌ കർണാടകയിൽ ജോലിക്ക്‌ കൊണ്ടുപോയ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്നും  കാണാതായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്‌ ആദിവാസി ക്ഷേമസമിതി (എകെഎസ്‌) നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. കുടക്‌ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തൊഴിൽ പീഡനവും ലൈംഗിക ചൂഷണവും അന്വേഷിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച്‌ കർമസമിതിയുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രിയെ നേരിൽ കാണും.മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെ  ഉൾപ്പെടുത്തിയുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട്‌ കാര്യങ്ങൾ ബോധിപ്പിക്കും. കേരള മുഖ്യമന്ത്രിക്കും വിശദമായ നിവേദനം നൽകും.ആദിവാസി മരണങ്ങളും തൊഴിൽ പീഡനങ്ങളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർണാടക ഹൈക്കോടതിയിൽ ഹർജി […]

Continue Reading

സംസ്ഥാന കായികമേള: മെഡൽ ജേതാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു.

കൽപ്പറ്റ: സംസ്ഥാന കായികമേളയിലെ മെഡൽ ജേതാക്കളായ വയനാടിന്റെ അഭിമാന താരങ്ങളെയും അവരുടെ പരിശീലകരേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ പി ബിജു സ്മാരക യൂത്ത് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കൗമാര കായിക താരങ്ങളും രക്ഷിതാക്കളും പരിശീലകരും സന്നിഹിതരായി. സംസ്ഥാന കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാക്കളായ അദ്വൈത് സന്തോഷ്, കാർത്തിക് എൻ എസ്, വിഷ്ണു പി കെ, വെള്ളി മെഡൽ നേടിയ അമന്യ മണി, വെങ്കലം മെഡൽ ജേതാക്കളായ അഭിജിത് വി കെ, വിഷ്ണു […]

Continue Reading

ഷീൻ സിംഫണി ദ്വിദിന ദേശീയ ക്യാമ്പ് സമാപിച്ചു.

പേര്യ : വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴിൽ രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് പേര്യ പീക്കിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ്‌ ബഷീർ കുഞ്ഞാക്ക അധ്യക്ഷത വഹിച്ചു. മലയാളികള്‍ക്ക് വളരെ സുപരിചിതമായ പേരാണ് […]

Continue Reading

ബഹുസ്വര ഇന്ത്യക്കായ്; ദുർഭരണങ്ങൾക്കെതിരെ: എസ് ടിയു സംസ്ഥാന കമ്മിറ്റി സമര സന്ദേശ യാത്രക്ക് സ്വീകരണം നൽകി

കൽപ്പറ്റ:കേന്ദ്ര സർക്കാറിന്റെ പതനം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇന്ത്യ യിലെ തൊഴിലാളി വർഗ്ഗ മാണെന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹമത്തുള്ള പ്രസ്താവിച്ചു. ബഹുസ്വര ഇന്ത്യക്കായ്; ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയവുമായി എസ് ടിയു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശ യാത്രക്ക് കൽപ്പറ്റ യിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഓരോന്നായി റദ്ദ് ചെയ്ത് കോർപ്പറേറ്റ് ഭീമൻ മാരെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അധികാരക്കൊതി […]

Continue Reading