സബ്ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പുൽപ്പള്ളി നവംബർ 9,10,11 തീയതികളിൽ പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ബത്തേരി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐസി ബാലകൃഷ്ണൻ സ്വാഗതസംഘം ചെയർമാനും പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ടി എസ് ദിലീപ് കുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ സുകു മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ […]

Continue Reading

തോമസ് തൊട്ടിയിലിന് സ്വീകരണം നൽകി

പുൽപ്പള്ളി ഖസാക്കിസ്ഥാനിൽ വെച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ മെഡൽ നേടിയ തോമസ് തൊട്ടിയിലിന് പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്,ബീന ജോസ് ഉഷ തമ്പി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി […]

Continue Reading

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

പീച്ചാംക്കോട് :സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പീച്ചാംക്കോട് സംഘടിപ്പിച്ചസൗജന്യ നേത്ര പരിശോധന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.നൗഷാദ് പി, പ്രകാശ് പ്രാസ്കോ, റോയ്, സലീം, സോണിയ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ലഹരിക്കെതിരെ ബൈക്ക് റാലി : വെള്ളമുണ്ട ഡിവിഷൻ സ്വീകരണം നൽകി

അഞ്ചാംമൈൽ:മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബൈക്ക് റാലിക്ക് ജില്ലാ പഞ്ചായത്ത്‌വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കെല്ലൂരിൽ സ്വീകരണം നൽകി.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.ഐ സനിൽ എസ് അധ്യക്ഷത വഹിച്ചു.പി. വിജേഷ് കുമാർ, ഷമീം വെട്ടൻ, സലീം കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സ്കൂളിൽ കയറി പീഡനം: പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ്

നടവയൽഃ സ്കൂളിൽ കയറി പീഡനം: പോക്സോ കേസിൽ യുവാവിന് അഞ്ച് വർഷം തടവ് . നടവയൽ നായിക്ക കോളനിയിലെ മധുവിനെയാണ് കൽപ്പറ്റ പോക്സോ കോടതി ജഡ്ജി കെ.ജി.സുനിൽകുമാർ അഞ്ച് വർഷതടവിന് ശിക്ഷിച്ചത്. പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആൺകുട്ടികളെ പീഡിപ്പിച്ചതിന് കോടതി ശിക്ഷ വിധിച്ചത്. സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ കയറി കുട്ടികളെ പീഡിപ്പിച്ചതിനാണ് ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ മറ്റൊരു കേസിൽ വിധി പറയുന്നത് ഈ മാസം 30-ലേക്ക് മാറ്റി. പ്രോസിക്യൂഷന് […]

Continue Reading

ഐ എൽ ഒ -ബി എം എസ് സംയുക്ത പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

കൽപ്പറ്റ: തേയില, കാപ്പി പ്ലാന്റേഷനുകളിലെ തൊഴിലാളികളുടെ ഒക്കുപേഷൻ സേഫ്റ്റി ആൻഡ് ഹെൽത്ത്, ജെൻഡർ ഇക്വാലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും, ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) കേരളവും സംയുക്തമായി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 31, നവംബർ 1 തീയതികളിലായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സിൽ വച്ച് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട തൊഴിലുടമ-തൊഴിലാളി യൂണിയൻ പ്രതിനിധികൾക്കായി പരിശീലന ക്യാമ്പ് നടത്തുമെന്ന് പ്രോജക്ട് ജില്ലാ കോ- ഓർഡിനേറ്ററും പ്ലാന്റേഷൻ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടുമായ […]

Continue Reading

എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി

തലപ്പുഴഃ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎസ്‌സി ഹ്യൂമണ്‍ ഫിസിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിദ്യാര്‍ത്ഥിനി കെ.വി.സന ഹനാന്‍. വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ.വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടില്‍ ഓര്‍ഫനേജ് ഹൈസ്‌കൂള്‍ അധ്യാപിക റംലത്തിന്റെയും മകളാണ്. മലപ്പുറം തിരൂര്‍ വലിയ പീടിയക്കല്‍ കുംടുംബാംഗം ഹുസ്‌നി മുബാറക്ക് (ജി.എസ്.റ്റി പ്രാക്ടീഷണര്‍) ഭര്‍ത്താവാണ്.

Continue Reading

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം : ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കൽപ്പറ്റ: ‘അധിനിവേശമാണ് മാനവികതയുടെ ശത്രു, പൊരുതുന്ന പലസ്തീനിനോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം രമേഷ്, കെ എസ് ഹരിശങ്കർ, ആഷിഖ് സി എച്ച് എന്നിവർ സംസാരിച്ചു.പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിൽ നടത്തിയ പരിപാടി ജില്ലാ ട്രഷറർ കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. കെ ഇസ്മായിൽ, അഷറഫ് […]

Continue Reading

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത: വനംവകുപ്പിന്റെ നീക്കം ചെറുക്കണമെന്ന് ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത അട്ടിമറിക്കപ്പെടുന്ന കണ്ണൂര്‍ സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കളഞ്ഞ് പദ്ധതി യാഥാഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനോട് നേരില്‍ കണ്ട് നിവേദനം നല്‍കി. ചുരത്തില്‍ നിരന്തരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന വയനാടിന്റെ വിനോദസഞ്ചാരമേഖലക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ജില്ലയിലെ ജനങ്ങളുടെയും, […]

Continue Reading

ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തൊണ്ടർനാട് : ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കളെ തൊണ്ടർനാട് പോലീസ് പിടികൂടി. തൊട്ടിൽപ്പാലം, പയ്യന്റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ഖാദർ അറസ്റ്റ് ചെയ്തത്. 1.204 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നാലെ രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. എസ്.സി.പി.ഒമാരായ […]

Continue Reading