തുർക്കിയെ കീഴടക്കി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ക്രിസ്റ്റ്യാനോയ്‌ക്ക് റെക്കോർഡ്

ഡോര്‍ട്മുണ്ട്: യൂറോ കപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തകർത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫില്‍ ആറു പോയന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ടീം. ആദ്യ പകുതിയില്‍ ബെര്‍ണാഡോ സില്‍വയും (21-ാം മിനിറ്റിൽ), രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് (55-ാം മിനിറ്റിൽ) പോർച്ചുഗലിനായി ഗോൾ നേടി. തുർക്കിയുടെ അക്കായിദിന്റെ സെല്‍ഫ് ഗോളും (28-ാം മിനിറ്റിൽ) ചേർന്നതോടെ പോര്‍ച്ചുഗലിന്റെ ​ഗോൾ നേട്ടം മൂന്നാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സഹതാരം ബ്രൂണോ ഫെർനാണ്ടസിന്റെ […]

Continue Reading

ടീമില്‍ മാറ്റമില്ല, ടോസ് ബംഗ്ലാദേശിന്; ഇന്ത്യയ്ക്ക് ബാറ്റിങ്

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പിലെ ഇന്ത്യ- ബംഗ്ലാദേശ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനകം. ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു അയച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ആദ്യ പോരാട്ടത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടു നില്‍ക്കുന്നതിനാല്‍ അവര്‍ക്ക് ജയം അനിവാര്യം. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്.

Continue Reading

ശിവം ദുബെയ്ക്ക് പകരം സഞ്ജു ഇന്ന് കളിച്ചേക്കും; ബാറ്റിങ് പ്രാക്ടീസില്‍ പ്രതീക്ഷ

ആന്റിഗ്വ: സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പോരാടാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങുക. ലോകകപ്പില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാത്ത ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ആരാധകര്‍. ടീമുമായി ബന്ധപ്പെട്ട് കോച്ച് ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത്തും നല്‍കിയ സൂചന സഞ്ജുവിന്റെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. ക്യാപ്റ്റന്‍ രോഹിത്തും വിരാട് […]

Continue Reading

ചാക്കില്‍ പൊതിഞ്ഞനിലയില്‍; കൂത്തുപറമ്പില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. എരഞ്ഞോളി സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. ഇവ നിര്‍വീര്യമാക്കാന്‍ പൊലീസ് നടപടി […]

Continue Reading

‘രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചു’; പെരിയ കൊലക്കേസ് പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നേതാക്കളെ കെപിസിസി പുറത്തക്കി. ബാലകൃഷ്ണന്‍ പെരിയ, രാജന്‍ പെരിയ, പ്രമോദ് പെരിയ എന്നിവരയൊണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് കെപിസിസിക്ക് പരാതി നല്‍കിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ഉദുമ […]

Continue Reading

മകളോട് മോശമായി പെരുമാറിയ ആളുടെ മൂക്കിടിച്ച് തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും കേസ്

പത്തനംതിട്ട: വിദ്യാർഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ ആളുടെ മൂക്കിന്റെ അസ്ഥി ഇടിച്ചു തകർത്ത സംഭവത്തിൽ അമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് വിദ്യാർഥിനിയുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. അതേസമയം പ്രതി രാധാകൃഷ്ണപിള്ള അമ്മയ്ക്ക് നേരെയും കയ്യേറ്റശ്രമം നടത്തിയിരുന്നു. മകൾ പറഞ്ഞതിൻ പ്രകാരം കാര്യമന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു രാധാകൃഷ്ണപിള്ള വിദ്യാർഥിനിയുടെ അമ്മയേയും ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു. സംഭവത്തിൽ രാധാകൃഷ്ണപിള്ള (59) യ്ക്കെതിരെ പൊലീസ് […]

Continue Reading

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.

Continue Reading

ആനയെ തളക്കുന്നതിനിടെ പാപ്പാനെ ചവിട്ടിക്കൂട്ടി, തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തെറിഞ്ഞു; ദാരുണാന്ത്യം; സഫാരി കേന്ദ്രത്തിനെതിരെ കേസ്

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരികേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണന് ചവിട്ടേറ്റത്. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തിടുകയും ചെയ്യുകയായിരുന്നു. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ ആനസഫാരി കേന്ദ്രത്തിനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കേരള ഫാം പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായും […]

Continue Reading

കെജരിവാളിന് തിരിച്ചടി; ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇഡിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യം നടപ്പാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കെജരിവാളിന് ജാമ്യം നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വാദിക്കാന്‍ പോലും അനുവദിച്ചില്ലെന്നും, അപ്പീല്‍ നല്‍കുന്നതിനായി 48 മണിക്കൂര്‍ […]

Continue Reading

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്റെ മരണം; പിന്നാലെ മുത്തശ്ശിക്കും ദാരുണാന്ത്യം

മലപ്പുറം: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്‍ മരിച്ചതിനു പിന്നാലെ കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുട്ടിയുടെ മരണ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മുത്തശ്ശി ചെങ്ങണങ്ങാട്ടില്‍ കുന്നശ്ശേരി വീട്ടില്‍ ആസിയ (51) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് ഇന്നലെ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചത്. അബ്ദുൾഗഫൂറിന്റെ മാതാവാണ് ആസിയ. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് കുട്ടി ​കുട്ടി അപകടത്തിൽപ്പെട്ടത്. അടുത്ത വീട്ടിലെ […]

Continue Reading