മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനം ഇന്നുമുതല്‍; സര്‍ക്കാരിനെ തുടക്കം മുതല്‍ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്‌സഭാ സമ്മേളനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. 26നാണു സ്പീക്കര്‍ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളെയും 27ന് അഭിസംബോധന ചെയ്യും. രാജ്യസഭയും അന്നു മുതലാണു സമ്മേളിക്കുക. രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി അറിയിച്ചുള്ള പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച 28ന് ആരംഭിക്കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിനു മറുപടി പറയും. അന്നു പിരിയുന്ന സമ്മേളനം പിന്നീട് […]

Continue Reading

കൊടുങ്കാറ്റായി ബട്‌ലര്‍, തീതുപ്പി ജോര്‍ദാന്‍; യുഎസ്എയ്‌ക്കെതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, സെമിഫൈനലില്‍ കയറുന്ന ആദ്യടീം

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ യുഎസ്എയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎസിനെ 18.5 ഓവറില്‍ 115ല്‍ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്, 9.4 ഓവറില്‍ ഒറ്റ വിക്കറ്റും കളയാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. 19-ാം ഓവറില്‍ അഞ്ചുപന്തില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റ് നേടിയ ക്രിസ് ജോര്‍ദാനാണ് യുഎസിന്റെ നട്ടെല്ലൊടിച്ചത്. ഇംഗ്ലണ്ടിനായി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (38 പന്തില്‍ 83) കൊടുങ്കാറ്റായി. ഇതോടെ ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് […]

Continue Reading

അന്തർദേശീയ കായിക താരങ്ങൾക്ക് സ്വീകരണം നൽകി

കല്പറ്റ:ലോക ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ ഒളിമ്പിക്സ് താരം ടി ഗോപി, ഏഷ്യൻ അത്‌ലറ്റിക്സ് മീറ്റ് താരം ടി അബൂബക്കർ എന്നിവർക്ക് സ്വീകരണം നൽകി. 2016, 2020 ഒളിമ്പിക്സുകളിൽ മാരത്തോൺ ഇനത്തിൽ ഭാരതത്തെ പ്രതികരിച്ച കായികതാരമാണ് ടി ഗോപി. ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ മെഡൽ ജേതാവാണ് ടി അബൂബക്കർ. ഇരുവർക്കും സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ ഉപഹാരം നൽകി. യോഗത്തിൽ ജില്ലാ സ്പോർട്സ് […]

Continue Reading

ഒളിംപിക് റൈഡ് നടത്തി

കൽപ്പറ്റ: അന്താരാഷ്ട്ര ഒളിംപിക് ദിനത്തിൽ 50 കിലോമീറ്റർ സൈക്കിൾ റൈഡ് നടത്തി.ജില്ലാ ഒളിംപിക് അസോസിയേഷനും, വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായാണ് റൈഡ് സംഘടിപ്പിച്ചത്. പങ്കെടുത്ത മുഴുവൻ മെമ്പർമാരും ഒളിംപിക് പ്രതിജ്ഞ എടുത്തു. ഏഷ്യൻ മെഡൽ ജേതാവ് ശ്രീ. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. ഒളിംപിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഡോ : സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, ആരിഫ് എന്നിവർ സംസാരിച്ചു. കൽപ്പറ്റയിൽ നിന്ന് ആരംഭിച്ച് മീനങ്ങാടി, പച്ചിലക്കാട്, കൽപ്പറ്റ […]

Continue Reading

സഭാ താര പുരസ്കാരം ഷാജി കൊയിലേരിക്ക്

ബത്തേരി:അജപാലന – സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ പങ്കു വഹിക്കുന്നവർക്ക് ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത നൽകുന്ന പുരസ്ക്കാരമായ സഭാ താരം ബഹുമതിക്ക് മാനന്തവാടി മേഖലയിലെ കൊയിലേരി ഇടവകാംഗം ഷാജി കൊയിലേരി അർഹനായി. രൂപതയിലെ മലങ്കര കാത്തലിക്ക് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി മൂന്നര വർഷത്തിലേറെ പ്രവർത്തിക്കുന്ന ഷാജി ഒരു ജീവകാരുണ്യ പൊതു പ്രവർത്തകൻ കൂടിയാണ്. കൊയിലേരി ഉദയ വായനശാലയുടെ സെക്രട്ടറിയായി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന അദ്ദേഹം ഭവന പദ്ധതികൾ / നിർദ്ദനരായ […]

Continue Reading

ഒ ആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവ് ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് കേളു അധികാരമേറ്റത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് സാക്ഷിയാകാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു. കെ […]

Continue Reading

അനധികൃത രൂപമാറ്റവും അധിക ലൈറ്റും വേണ്ട; പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും. നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാനാണ് നിര്‍ദേശം. നമ്പര്‍ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങള്‍, സ്പീഡ് ഗവര്‍ണര്‍ നീക്കില വാഹനങ്ങള്‍, എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. വാഹനാപകടത്തെ തുടര്‍ന്ന് സസ്പെന്‍ഷന്‍ കിട്ടിയ ഡ്രൈവര്‍മാര്‍ക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായി. ഐഡിആര്‍ടിയില്‍ 5 ദിവസത്തെ കോഴ്സ് […]

Continue Reading

പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും, ഇതുവരെ ചേര്‍ന്നത് 3.22 ലക്ഷം കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തിങ്കളാഴ്ച പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. 3,22,147 കുട്ടികള്‍ക്ക് പ്രവേശനം കിട്ടി. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്മെന്റ് നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കാത്തവര്‍ സ്‌കൂളുകളില്‍ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കണം. പുതുക്കാത്തവരെയും അലോട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തവരെയും തുടര്‍ന്നുള്ള അലോട്മെന്റുകളില്‍ പരിഗണിക്കില്ല. […]

Continue Reading

അത്ഭുതങ്ങളൊന്നും നടന്നില്ല; ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് ജയം, കുൽദീപിന് മൂന്ന് വിക്കറ്റ്

നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ 8 പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് 50 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 197 റൺ‌സ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന്റെ പോരാട്ടം എട്ടു വിക്കറ്റു നഷ്ടത്തില്‍ 146 റൺസിൽ അവസാനിച്ചു. സൂപ്പർ എട്ടിൽ രണ്ടാം ജയത്തോടെ ​ഗ്രൂപ്പിൽ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി. തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ […]

Continue Reading

‘കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു, അതു കൊണ്ട് തോറ്റു’

ഭാവിയിൽ കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണ് ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതി യോ​ഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം. വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയായി കാണണമെന്നൊരു ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ […]

Continue Reading