വാഹനാപകടം: ചികിത്സയിലായിരുന്ന എല്‍.ഡി.എഫ് സ്ഥാനാർഥി അന്തരിച്ചു

മലപ്പുറം: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു.വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു.മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവുമാണ്. 

Continue Reading

തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ക്ക് ഒരുവോട്ട് ചെയ്യാന്‍ 1500രൂപ കൈക്കൂലി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ക്ക് ഒരുവോട്ട് ചെയ്യാന്‍ 1500രൂപ കൈക്കൂലി. 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പറം ജില്ലയിലാണ് വോട്ടിന് പണം നല്‍കി സ്ഥാനാര്‍ഥികള്‍ രംഗത്തുവന്നിട്ടുള്ളത്. നിലമ്പരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 1500രൂപ നല്‍കിയെന്ന് വോട്ടര്‍ തന്നെയാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. അതോടൊപ്പം കൊണ്ടോട്ടിയില്‍ മറ്റൊരു സ്ഥാനാര്‍ഥി പണം നല്‍കുന്ന ദൃശ്യങ്ങളും പുറത്ത്. ഇക്കാര്യവും വോട്ടര്‍തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ഥി നിലമ്പൂര്‍ നഗരസഭയിലെ പട്ടരാക്ക ഡിവിഷനിലെ മരുന്നന്‍ ഫിറോസ് ഖാനെതിരെയാണ് വോട്ടര്‍ പരാതി നല്‍കിയിട്ടുള്ളത്. ശനിയാഴ്ച […]

Continue Reading

വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ വ്യാപക കൊട്ടിക്കലാശം

മലപ്പുറം: വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയില്‍ വ്യാപക കൊട്ടിക്കലാശം.. നിരവധിപേര്‍ക്കെതിരെ കേസ്. കൊവിഡ് സാഹചര്യത്തില്‍ പരസ്യ പ്രചാരണത്തിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് അവഗണിച്ച് എല്ലാ മുന്നണികളുടെയും നേതൃത്വത്തില്‍ കൊട്ടിക്കലാശം നടന്നു.യാതൊരു വിധ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിനായി ഒത്തുചേര്‍ന്നത്. തിരൂര്‍, പൊന്നാനി, വേങ്ങര, കുറ്റിപ്പുറം, ചെമ്രവട്ടം, താനൂര്, എടപ്പാള്‍, പെരിന്തല്‍മണ്ണ തുടങ്ങി ജില്ലയിലെ മിക്കയിടങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇതോടെ പോലീസ് ഇടപെട്ട് പരസ്യപ്രചാരണങ്ങള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഈ പ്രദേശങ്ങളില്‍ […]

Continue Reading

തെങ്ങുകയറ്റക്കാരൻ ചന്ദ്രന് നാട്ടിലെ ഓരോ വീടും വോട്ടര്‍മാരെയും പരിചിതമാണ്

മലപ്പുറം: മൊറയൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി ചന്ദ്രന്‍ ബാബുവിന് പരിചയപ്പെടുത്തലിന്റെയോ വിശേഷണങ്ങളുടെയോ ആവശ്യമില്ല. 20 വര്‍ഷമായി തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രന് നാട്ടിലെ ഓരോ വീടും വോട്ടര്‍മാരെയും പരിചിതമാണ്. അഞ്ചാം വാര്‍ഡ് ഹില്‍ടോപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധിതേടുന്നത്. ആദ്യഘട്ടത്തില്‍ പ്രചാരണത്തിന്റെ ഇടവേളകളില്‍ തെങ്ങുകയറ്റത്തിന് പോകുമായിരുന്നെങ്കിലും അവസാനഘട്ടമായതോടെ പൂര്‍ണമായും തെരഞ്ഞെടുപ്പ് രംഗത്താണ്. പ്രദേശത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സജീവമായ ചന്ദ്രന്‍ 1992 മുതല്‍ സിപിഐ എം മോങ്ങം ബ്രാഞ്ച് അംഗമാണ്. എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. എസ്എഫ്ഐ കൊണ്ടോട്ടി, മഞ്ചേരി […]

Continue Reading

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 51 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 1,087 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Continue Reading

മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് കാനഡയില്‍ മരിച്ചു.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിലെ 24കാരന്‍ കാനഡയില്‍വെച്ച് മരിച്ചു. ജോലി ആവശ്യാര്‍ഥം രണ്ടരവര്‍ഷമായി കാനഡിയിലായിരുന്ന ത്വല്‍ഹത്ത് മഹമൂദിന്റെ മരണം മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നാണ്.മലപ്പുറം കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് കാനഡയില്‍വെച്ച് മരിച്ചത്. പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയാണ് പിതാവ്. രണ്ടര വര്‍ഷമായി കനഡയിലുള്ള ത്വല്‍ഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം .മൃതദേഹം വിട്ടു കിട്ടുന്നതിനും അനുബന്ധ ചടങ്ങുകള്‍ക്കും ടോം തോമസ്, ഫൈസല്‍ മൂപ്പന്‍ […]

Continue Reading

വികസന നേട്ടങ്ങൾ ഉയർത്തി കാട്ടി സ്ഥാനാർത്ഥികൾ സജീവമാകുന്നു

പള്ളിക്കരഃ നിലവിൽ കാലാവധി പൂർത്തിയാകുന്ന വാർഡ് മെമ്പർദിവ്യ ഉണ്ണികൃഷ്ണൻ നടത്തിയ വികസന തുടർച്ചക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് എൽ.ഡി .എഫ്.സ്ഥാനാർഥി എൻ.പി.നിയാസ് പ്രചാരണ രംഗത്ത് സജീവമാകുന്നു.അഞ്ച് വർഷം പിന്നിടുമ്പോൾ പള്ളിക്കര 6-ാം വാർഡ്‌ ചരിത്രപരമായ വികസന കുതിപ്പിലാണ് ,ജനങ്ങൾ തിരെഞ്ഞെടുക്കപ്പെട്ട ഇടത് പക്ഷ മെമ്പർമാർ ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വം അക്ഷരാർത്ഥത്തിൽ നിറവേറ്റി എന്നു പറഞ്ഞുള്ള സന്ദേശമാണ് നിയാസ് മുന്നോട്ട് വെക്കുന്നത്. ആറാം വാർഡ്എൽ.ഡി.എഫ്.മെമ്പറായ ദിവ്യ ഉണ്ണികൃഷ്ണൻ നടത്തിയ പ്രധാന വികസന പദ്ധതികൾ….വി വി അബ്ദുറഹ്മാന് റോഡ് കോൺക്രീറ്റ് 283728 […]

Continue Reading

മലപ്പുറം പൊന്നാനിയിൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

മലപ്പുറം പൊന്നാനിയിൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. പൊന്നാനി സ്വദേശി നജ്മുദ്ദീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെയാണ് പരാതി. വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ചെന്നും നജ്മുദ്ദീന്‍ പറയുന്നു. കഴിഞ്ഞ 24നാണ് സംഭവം നടന്നത്. രാവിലെ 9നും 10നും ഇടയിലുള്ള സമയത്താണ് പൊലീസ് നജ്മുദ്ദീന്‍റെ വീട്ടില്‍ വരുന്നത്. പൊന്നാനി പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ദീന്‍റെ വീട്ടിലേക്ക് വന്നത് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന […]

Continue Reading

കാറിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടിയാണെന്ന് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്ന് ലോറി ഡ്രൈവർ സുഹൈൽ പറഞ്ഞു.

മലപ്പുറം: മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ ബ്രേക്ക് ചെയ്‌തെങ്കിലും മഴയുണ്ടായതിനാല്‍ വണ്ടി നില്‍ക്കാത്തതിനാല്‍ തെങ്ങിനീങ്ങി കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ തട്ടിയ ലോറി ഡ്രൈവര്‍ മുഹമ്മദ് സുഹൈല്‍. കാറിലുണ്ടായിരുന്നത് അബ്ദുള്ളക്കുട്ടിയാണെന്ന് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും സുഹൈൽ പറഞ്ഞു.ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കത്ത് മുഹമ്മദ് സുഹൈല്‍ മരാമത്ത് റോഡിന്റെ പണിക്കുള്ള ക്വാറി വേസ്റ്റ് ആലത്തിയൂരില്‍ ഇറക്കി വരുമ്പോഴാണ് അപകടം നടന്നത്.രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോള്‍ മുന്‍പില്‍ വേറെയും വണ്ടികളുണ്ടായിരുന്നു. മുന്നിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തി. കണ്ടയുടന്‍ […]

Continue Reading

കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ മുസ്ലിം ലീഗ് 10 കോടി രൂപയുടെ ഉപകരണങ്ങൾ നൽകും

മലപ്പുറം ജില്ലയില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ 10 കോടി രൂപയുടെ ഉപകരണങ്ങൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് നൽകാൻ തീരുമാനം. മുസ്ലിം ലീഗിന്റെ സഹായം അഭ്യർത്ഥിച്ച് മലപ്പുറം ജില്ലയിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടികയും അതിന് ആവശ്യമായി വരുന്ന തുകയും വിശദീകരിച്ചു കൊണ്ടുള്ള അപേക്ഷ ജില്ലാ കലക്ടർ നേരത്തെ നൽകിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ജില്ലയിലെ എം.എൽ.എമാരും ജനപ്രതിനിധികളും ഓൺലൈനിൽ യോഗം ചേർന്നാണ് 10 കോടി രൂപ നൽകാൻ തീരുമാനിച്ചത്. ‘അതിജീവനം- കോവിഡ് മോചനത്തിന് മുസ്ലിം […]

Continue Reading