മന്‍സൂര്‍ സഖാഫിക്ക് റാങ്കിന്റെ തിളക്കം

കോഴിക്കോട്ഃ പരപ്പന്‍പൊയില്‍ സ്വദേശിയായ മന്‍സൂര്‍ എ ഖാദിര്‍ എന്ന മൻസൂർ സഖാഫിക്ക് റാങ്കിന്റെ തിളക്കം .കാലിക്കറ്റ് പ്രസ് ക്ലബിന് കീഴിലുള്ള ജേണലിസം കോഴ്‌സ് (PGDJ) യില്‍ നാലാം റാങ്ക് നേടിയാണ് സിറാജ് വയനാട് ബ്യൂറോ ചീഫ് ആയി പ്രവർത്തിച്ചു വരുന്ന മൻസൂർ ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നത്. താമരശ്ശേരി പരപ്പന്‍ പൊയിലിലെ പനച്ചി പറമ്പിൽ മുഹമ്മദ് മുസ്‌ലിയാർ- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസ്ന ഹാദിയ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ നിന്നും ഡിഗ്രിയും പിജിയും കരസ്ഥമാക്കിയ മൻസൂർ […]

Continue Reading

വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സമസ്ത

കൊവിഡ് 19 ന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് മുതല്‍ രാത്രി കാല കര്‍ഫ്യൂ നിലവില്‍ വരുന്നതു കൊണ്ട് വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.വിശുദ്ധ റമസാനിന്റെ പവിത്രതയും പ്രത്യേക ആരാധനകളും സമ്പൂര്‍ണമായും നിര്‍വ്വഹിക്കാന്‍ മുഴുവന്‍ ആളുകളും മഹല്ല് ജമാഅതുകളും പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളില്‍ സാധാരണയില്‍ നടന്നുവരുന്ന ഹദ്ദാദ് തുടങ്ങിയ ദിക്‌റുകള്‍ ഇശാഇന് […]

Continue Reading

ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്ത്

കോഴിക്കോട്: നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.ഇക്കാര്യം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കമ്മറ്റികള്‍ ചര്‍ച്ച നടത്തുകയാണ്.

Continue Reading

പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല. അത് നല്ല കാര്യമല്ലെന്നു പാര്‍വതി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. കോഴിക്കോട് മാളിക്കടവില്‍ ആണ് പാര്‍വതി വോട്ട് ചെയ്യാനെത്തിയത്. വോട്ടവകാശം വിനിയോഗിക്കാന്‍ യുവജനത പരമാവധി ശ്രദ്ധിക്കണമെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു.ഇപ്പോഴത്തെ നാടിന്റെ അവസ്ഥ വച്ച് നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് യുവജനത. തിരഞ്ഞെടുപ്പിനെ കുറിച്ചും വോട്ടവകാശത്തെ കുറിച്ചും യുവതലമുറയ്ക്ക് എത്രത്തോളം ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ കഴിയുമോ അത്രത്തോളം സൃഷ്ടിക്കണമെന്ന് വോട്ട് ചെയ്തിറങ്ങിയ ശേഷം താരം പറഞ്ഞു.പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐഡി പോലും ഇല്ല. […]

Continue Reading

കോടഞ്ചേരിയിൽ സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

കോഴിക്കോട് :കോടഞ്ചേരിയിൽ സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് ബി.ജെ.പി സ്ഥാനാർഥി വാസു കുഞ്ഞനെയാണ് പന്നി കുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. ഇന്നലെ വൈകിട്ട് 3 മുതൽ ഇന്നു വോട്ടെടുപ്പ് അവസാനിക്കും വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലാകുന്നവർക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെൽത്ത് ഓഫിസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് 6നകം നേരിട്ടെത്തി വോട്ടു ചെയ്യാം

Continue Reading

തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ വയനാട്ടിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി

കൽപ്പറ്റ : തണ്ടർ ബോൾട്ടിന്റെ വെടിവെപ്പിൽ മരിച്ച വേൽമുരുകന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊല്ലപ്പെട്ടത് വേൽമുരുകനാണോ എന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ. . പരിശോധന നടത്തുെമെന്നന് വയനാട് ജില്ല പോലീസ് മേധാവി. ബന്ധുക്കൾ ഇത് വരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ധർ സംഘം പരിശോധന നടത്തും. നാളെയും മേഖലയിൽ തിരച്ചിൽ നടക്കുെമെന്നും വയനാട് എസ്. പി. ജി. പൂങ്കുഴലി പറഞ്ഞു

Continue Reading

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 51 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 1,087 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുല്‍ റഷീദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

Continue Reading

വീട്ടില്‍ ഓടിക്കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു

കൂരാച്ചുണ്ടില്‍ വീട്ടില്‍ ഓടിക്കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുക്കാരും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്.രാവിലെ ഏഴ് മണിയോടെയാണ് കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്റെ വീട്ടിലേക്ക് രണ്ട് കാട്ടുപന്നികള്‍ പാഞ്ഞ് കയറിയത്. നേരെ വീട്ടിലെ ആളില്ലാത്ത മുറിയിലെത്ത പന്നികള്‍ ഫര്‍ണിച്ചറുകള്‍ കുത്തി മറിച്ചിടാന്‍ തുടങ്ങി. വീട്ടുകാര്‍ മുറി പുറത്ത് നിന്ന് അടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീട് അടച്ച് പുറത്ത് നിന്ന് പ്രതിഷേധിച്ചു. ശല്യക്കാരനായ പന്നിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ഏറെ […]

Continue Reading
ലോകത്തൊരിടത്തും ഈ കരുതലില്ലഃ മുൻ മന്ത്രി സി.കെ. നാണു എം.എൽ.എ.

ലോകത്തൊരിടത്തും ഈ കരുതലില്ലഃ മുൻ മന്ത്രി സി.കെ. നാണു എം.എൽ.എ.

വടകര : ലോകത്തൊരിടത്തും നടക്കാത്ത തരം മാതൃകാ പ്രവർത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചു വരുന്നതെന്ന് സി.കെ. നാണു എം.എൽ.എ. പറഞ്ഞു. എന്നിട്ടും സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് ഗൗരവമായി കാണണം. ആത്മവിശ്വാസം കൈവിടാതെ തുടർന്നും ജാഗ്രതയോടെ മുന്നേറാൻ നമുക്ക് സാധിക്കണം. ഈ മഹാമാരിയുടെ പ്രതിരോധത്തിന് സർക്കാരിനെ സഹായിക്കൽ ഓരോ വ്യക്തിയും സന്നദ്ധമാവണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading