ദക്ഷിണാഫ്രിക്കയില്‍ ഒന്നിലേറെതവണ ജനിതകമാറ്റംവന്ന കൊറോണവൈറസ്; ജാഗ്രതാ മുന്നറിയിപ്പ്

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഈ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി പ്രസ്താവനയിൽ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു. വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ […]

Continue Reading

ബൾഗേറിയയിൽ ബസിന് തീപിടിച്ച് 12 കുട്ടികൾ ഉൾപ്പടെ 45 പേർ മരിച്ചു

സോഫിയ: ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് സോഫിയയിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലാണ് അപകടമുണ്ടായത്. ഹൈവേയുടെ നടുവില്‍ ബസ് കത്തിക്കരിഞ്ഞ നിലയിലാണ്. ഇസ്താംബളിൽ നിന്ന് മാസിഡോണിയയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽ പെട്ടത്.

Continue Reading

ചീങ്കണ്ണിയെ ആലിംഗനം ചെയ്ത് യുവതി; അവസാനം സംഭവിച്ചത്..

ചീങ്കണ്ണിയെ ആലിംഗനം ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു ഉരഗ മൃഗശാലയിലെ കെയര്‍ടേക്കറാണ് ഈ സാഹസത്തിന് ഒരുങ്ങിയത്. ഡാര്‍ത്ത് ഗേറ്റര്‍ എന്ന കൂറ്റന്‍ ചീങ്കണ്ണിയെയാണ് ജീവനക്കാരി കെട്ടിപ്പിടിക്കുന്നത്. വര്‍ഷങ്ങളായി യുവതിക്ക് ചീങ്കണ്ണിയോടുള്ള ആത്മബന്ധമാണ് ഈ ധൈര്യത്തിന് പിന്നില്‍. യുവതിയുടെ അടുത്തേക്ക് ചീങ്കണ്ണി ഇഴഞ്ഞ് നീങ്ങുന്നത് വീഡിയോയിൽ കാണാം. 

Continue Reading

ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും യോഗ്യത ഉറപ്പാക്കി അര്‍ജന്റീന

സാൻ യുവാൻ: ബുധനാഴ്ച പുലർച്ചെ നടന്ന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും അർജന്റീനയലോകകപ്പ് യോഗ്യത നേടി. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ് അർജന്റീന ഔദ്യോഗികമായി ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ മെസ്സിയുടെ ഒരു ലോങ് റേഞ്ചർ ബ്രസീൽ ഗോളി ആലിസൺ തടുത്തിട്ടത് മത്സരഫലത്തിൽ നിർണായകമായി. 61-ാം മിനിറ്റിൽ […]

Continue Reading

മലാല യൂസഫ്സായ് വിവാഹിതയായി

ലണ്ടൻ: പാകിസ്താനി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹിക മാധ്യമങ്ങളിൽ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവിൽ താമസിച്ചുവരുന്നത്.

Continue Reading

തലമുടി നീക്കി പകരം സ്വർണം–വെള്ളി മാലകൾ ശിരോചർമത്തിൽ പിടിപ്പിച്ചു 23കാരൻ

സംഗീതം മാത്രമല്ല ഫാഷനും ജീവിതശൈലിയും റാപ്പർമാരെ പ്രശസ്തരാക്കുന്ന ഘടകങ്ങളാണ്. അത്തരത്തിൽ ശ്രദ്ധ നേടിയവരുടെ കൂട്ടത്തിലാണ് മെക്സിക്കൻ റാപ്പർ ഡാൻ സുറിന്റെ സ്ഥാനം. തലമുടി നീക്കി അതിനു പകരം സ്വർണം–വെള്ളി മാലകൾ ശിരോചർമത്തിൽ പിടിപ്പിച്ചാണു 23കാരനായ ഡാൻ വാർത്തകളിൽ ഇടം നേടിയത്.വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഈ പ്രവൃത്തിക്ക് പ്രചോദനം എന്നു ഡാൻ പറയുന്നു. ശസ്ത്രക്രിയയിലൂടെ മാലകൾ ശിരോചർമത്തിൽ കൊളുത്തുകയായിരുന്നു. ‘‘ഇതാണ് എന്റെ തലമുടി. സ്വർണത്തലമുടി. മനുഷ്യ ചരിത്രത്തിലെ സ്വർണത്തലമുടിയുള്ള ആദ്യ റാപ്പർ ഞാനാണ്’’– ഡാൻ സുർ അവകാശപ്പെടുന്നു.ഏപ്രിലിലാണ് […]

Continue Reading

മാലാഖ സ്രാവിനെ അ വിചാരിതമായാണ് കാണുന്നത്..

ബ്രിട്ടനിലെ വെയ്ല്‍സ് തീരമേഖലയില്‍ ഡൈവിങ് നടത്തുകയായിരുന്നു ജെയ്ക് ഡേവിസ്. ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ജെയ്ക് ഡേവിസ് അവിചാരിതമായാണ് ഒരു ജീവിയെ കണ്ടെത്തിയത്. സമുദ്രത്തിന്‍റെ അടിത്തട്ടിനോട് ചേര്‍ന്ന് നീങ്ങുന്ന ഈ ജീവിയെ വൈകാതെ ജെയ്ക് ഡേവിസ് തിരിച്ചറിഞ്ഞു. ലോക സമുദ്രജീവി പട്ടികയില്‍ അതീവവംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട മാലാഖ സ്രാവ് അഥവാ എയ്ഞ്ചൽ ഷാര്‍ക്ക് ആയിരുന്നു ഈ ജീവി. ഇതാദ്യമായിട്ടാണ് ബ്രിട്ടന്‍റെ തീരത്ത് ഈ ജീവിയെ കണ്ടെത്തുന്നത്.ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ ചുവന്ന പട്ടിക […]

Continue Reading

MEDCART PHARMACY LLC NEW BRANCH OPENED

Abu Dhabi: The Al Rahba branch of Medcart Pharmacy LLC, noted pharmaceutical chain in Abu Dhabi, UAE was inaugurated bySheikh Salim Saleh Jathnan. Medcart group is known for offering quality medical products. Medcart Pharmacy outlets stock a wide variety of curative, nutritional and baby care products systematically displayed for allowing over the counter service. Mr. […]

Continue Reading

ഖത്തറില്‍ എണ്ണ വിലയില്‍ വൻ വര്‍ധന

ഖത്തറില്‍ ആഗസ്ത് മാസവും എണ്ണ വിലയില്‍ വര്‍ധന. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് വര്‍ധിക്കുക. ജൂലൈ മാസത്തെ അപേക്ഷിച്ച് കാര്യമായ വര്‍ധനവോടെയാണ് ഖത്തര്‍ പെട്രോളിയം ആഗസ്ത് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് ലിറ്ററിന്മേല്‍ വര്‍ധിക്കുക. ജൂലൈയില്‍ ഒരു റിയാല്‍ 95 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോള്‍ ലിറ്ററിന് ആഗസ്ത് മാസം രണ്ട് റിയാല്‍ അഞ്ച് ദിര്‍ഹം നല്‍കണം. ജൂലൈയില്‍ രണ്ട് റിയാലിലെത്തിയിരുന്ന സൂപ്പര്‍ പ്രെട്രോളിന് രണ്ട് റിയാല്‍ […]

Continue Reading