ജാഗ്രത തുടരണം; കൊറോണ സുപ്രീം അഡൈ്വസറി കമ്മിറ്റി

കുവൈത്തിൽ കോവിഡ് പ്രതിസന്ധി പൂർണമായി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കൊറോണ സുപ്രീം അഡൈ്വസറി കമ്മിറ്റി. കുത്തിവെപ്പെടുക്കാത്തവർ ആൾക്കൂട്ടങ്ങളിൽ പ്രവേശിക്കരുതെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ നിർദേശിച്ചു. പ്രതിരോധ കുത്തിവെപ്പിൽ പുരോഗതി കൈവരിക്കാനായതുകൊണ്ടാണ് കുവൈത്തിൽ കോവിഡ് കേസുകൾ കുറഞ്ഞതെന്നു കൊറോണ സുപ്രീം അഡൈ്വസറി കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു. ഇനിയും കുത്തിവെപ്പെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം മുന്നോട്ടുവരണം. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടെങ്കിലും വിവിധ രാജ്യങ്ങളിൽ ഇപ്പോഴും രോഗഭീതി […]

Continue Reading

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സൗദി കിരീടാവകാശിയുടെ ധനസഹായം

രാജ്യത്തെ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ദേശീയ പ്ലാറ്റ്ഫോമായ ഇഹ്‌സാനിലേക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പത്ത് ലക്ഷം റിയാല്‍ കൂടി സംഭാവന ചെയ്തു. ഇതോടെ നിര്‍ധനരെ സഹായിക്കാന്‍ ഇഹ്‌സാന്‍ വഴി ശേഖരിച്ച ഫണ്ട് വിതരണം നൂറ് കോടി റിയാല്‍ കവിഞ്ഞു.കഴിഞ്ഞ റമദാനിലും സമാനമായ തുക കിരീടാവകാശി ഇതിലേക്കായി നല്‍കിയിരുന്നു. സൌദിയിലെയും ഇതര രാജ്യങ്ങളിലെയും നിര്‍ധനരെ സഹായിക്കുന്നതിനു വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനകം പദ്ധതി വഴി നൂറ് കോടി റിയാലിന്‍റെ […]

Continue Reading

MEDCART PHARMACY LLC NEW BRANCH OPENED

Abu Dhabi: The Al Rahba branch of Medcart Pharmacy LLC, noted pharmaceutical chain in Abu Dhabi, UAE was inaugurated bySheikh Salim Saleh Jathnan. Medcart group is known for offering quality medical products. Medcart Pharmacy outlets stock a wide variety of curative, nutritional and baby care products systematically displayed for allowing over the counter service. Mr. […]

Continue Reading

യുഎഇ യാത്ര ഇന്നുമുതൽ; എല്ലാ യാത്രക്കാരും റജിസ്റ്റർ ചെയ്യണം

യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്ത, താമസവീസയുള്ള ഇന്ത്യക്കാർ ഇന്നു മടക്കയാത്ര തുടങ്ങും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി. ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണമെന്ന് നിർബന്ധമാണ്.ദുബായ് വീസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) https://smart.gdrfad.gov.ae/homepage.aspx എന്ന സൈറ്റിലാണ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടത്.മറ്റ് എമിറേറ്റുകളിലെ വീസക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ […]

Continue Reading

ഖത്തറില്‍ എണ്ണ വിലയില്‍ വൻ വര്‍ധന

ഖത്തറില്‍ ആഗസ്ത് മാസവും എണ്ണ വിലയില്‍ വര്‍ധന. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് വര്‍ധിക്കുക. ജൂലൈ മാസത്തെ അപേക്ഷിച്ച് കാര്യമായ വര്‍ധനവോടെയാണ് ഖത്തര്‍ പെട്രോളിയം ആഗസ്ത് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് ലിറ്ററിന്മേല്‍ വര്‍ധിക്കുക. ജൂലൈയില്‍ ഒരു റിയാല്‍ 95 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോള്‍ ലിറ്ററിന് ആഗസ്ത് മാസം രണ്ട് റിയാല്‍ അഞ്ച് ദിര്‍ഹം നല്‍കണം. ജൂലൈയില്‍ രണ്ട് റിയാലിലെത്തിയിരുന്ന സൂപ്പര്‍ പ്രെട്രോളിന് രണ്ട് റിയാല്‍ […]

Continue Reading

അർപ്പണബോധമുള്ള ആരോഗ്യപ്രവർത്തകർ കോവിഡ് പ്രതിരോധത്തിന് രാജ്യത്തിനു കരുത്തുപകർന്നു

ആരോഗ്യമേഖലയുടെ വളർച്ചയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അർപ്പണബോധമുള്ള ആരോഗ്യപ്രവർത്തകരും ചികിത്സാരംഗത്തെ മികവുകളുമാണ് കോവിഡ് പ്രതിരോധത്തിന് രാജ്യത്തിനു കരുത്തുപകർന്നത്.ലോകത്തിന് പ്രതീക്ഷകളുടെ ഭാവി സമ്മാനിക്കാൻ കഴിയുകയെന്നതാണു യുഎഇയുടെ ലക്ഷ്യമെന്നും അറബ് ഹെൽത്ത് രാജ്യാന്തര മേളയുടെ സമാപനദിവസം സന്ദർശനം നടത്തിയ അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ വെല്ലുവിളികൾ നേരിടാനും വികസനപദ്ധതികൾക്കു രൂപം നൽകാനുമാണ് അറിവുകൾ പങ്കുവയ്ക്കുന്ന രാജ്യാന്തര മേളകൾക്ക് അവസരമൊരുക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.വൈജ്ഞാനിക മേഖലയുടെ […]

Continue Reading

പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ച്‌ ദോഹയില്‍ കൂറ്റന്‍ ഐക്യദാര്‍ഡ്യ സംഗമം

ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയും പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ചും ദോഹയില്‍ കൂറ്റന്‍ ഐക്യദാര്‍ഡ്യ സംഗമം. ഇമാം മുഹമ്മദ് അബ്ദുല്‍ വഹാബ് പള്ളി ചത്വരത്തില്‍ നടന്ന സംഗമത്തില്‍ സ്വദേശികളും പ്രവാസികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പലസ്തീന്‍റെയും ഖത്തറിന്‍റെയും പതാകകളുമായാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.ഹമാസ് രാഷ്ട്രീയ കാര്യ തലവന്‍ ഇസ്മയില്‍ ഹനിയ്യ വേദിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും പലസ്തീനി ജനത മുട്ടുമടക്കില്ലെന്നും ഹനിയ പറഞ്ഞു. സ്വന്തം നിലയ്ക്കും അറബ് ലീഗ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹായത്തിനും […]

Continue Reading

ചെലവ് 40 ലക്ഷം; വിലക്കിലും യുഎഇയിലേക്ക് പറന്ന് മലയാളികുടുംബം

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് വിലക്ക് തുടരുന്നതിനിടെ‌ സ്വകാര്യ ജെറ്റില്‍ യുഎഇയിലെത്തി മലയാളി കുടുംബം. അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും ഉൾപ്പെടെ 13 പേർക്കൊപ്പ‌മാണ് മലയാളി വ്യവസായിയും ഷാർജ ആസ്ഥാനമായുള്ള അൽ റാസ് ഗ്രൂപ്പിന്റെ എംഡിയുമായ പി.ഡി. ശ്യാമളൻ യുഎഇയിൽ എത്തിയത്. നാലു ജീവനക്കാരും ശ്യാമളനും കുടുംബവും ഉൾപ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 40 ലക്ഷത്തോളം (55,000 ഡോളർ) രൂപയാണ് ഇതിനായി ചെലവഴിച്ചത്.നാൽപ്പതുവർഷത്തിലേറെയായി യുഎഇയിലുള്ള ശ്യാമളൻ മകൾ അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാർച്ച് 15–നാണ് കുടുംബത്തോടൊപ്പം […]

Continue Reading

തവക്കല്‍നാ ആപ്പ് വഴി അനുമതി ലഭിച്ചവര്‍ക്കായിരുന്നു ഇരു ഹറമിലേക്കും പ്രവേശനം

പുണ്യമാസത്തിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅഃയില്‍ ഇരുഹറമുകളും ജനസാഗരമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിശ്വാസികള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തത്. സഊദിയുടെ വിവിധ ദിക്കുകളില്‍ നിന്നുള്ളവര്‍ നേരെത്തെ തന്നെ ഹറമുകളിലെത്തിയിരുന്നു. ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു ഇരു ഹറമിലേക്കും പ്രവേശനം. വിശ്വാസികള്‍ തങ്ങളുടെ ഇബാദത്തുകള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കണമെന്നും ആരാധനകള്‍ക്ക് സൃഷ്ടാവിന് മുന്‍പില്‍ ഉന്നതമായ സ്ഥാനങ്ങളാണുള്ളതെന്നും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാം ഡോ. ഹുസൈന്‍ ബിന്‍ അബ്ദുല്‍ […]

Continue Reading

ഈ വര്‍ഷം കൊണ്ട് യുഎഇയിലെ 100 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കും

ദുബൈ: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ യുഎഇയിലെ 100 ശതമാനം ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. ദുബൈയില്‍ സിനോഫാം, ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിനുകളാണ് സൗജന്യമായി നല്‍കി വരുന്നത്.

Continue Reading