ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട:ഷരീഫ ഫാത്തിമ ബീവി കൾച്ചറൽ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.മമ്മൂട്ടി നിസാമി മുഖ്യ പ്രഭാശണം നടത്തി.കമർ ലൈല അദ്യക്ഷത വഹിച്ചു.കെ സി മായൻ ഹാജി.അഹമ്മത് മാഷ്,ടി മുഹമ്മത്.സൽമ മോയി.പി കെ അമീൻ.സലീം കേളോത്ത്, ടി നാസർ,മായൻ മുതിര നാസർ പി.ടി അസീസ്, സഫിയ.നബീസ,തുടങ്ങിയവർ സംസാരിച്ചു.റംലമുഹമ്മദ് സ്വാഗതവും.റംല മണ്ടോളി നന്ദിയും പറഞ്ഞു

Continue Reading

മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം,മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം

കൊറോണ പ്രതിരോധത്തിനായി മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരുന്നു ആദ്യ ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസ് എടുക്കേണ്ടെന്ന് മാത്രമാണ് കേന്ദ്ര നിര്‍ദ്ദേശം. മാസ്‌ക് ഒഴിവാക്കാവുന്ന സാഹചര്യത്തില്‍ എത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.കൊറോണയെ പ്രതിരോധിക്കാന്‍ തുടര്‍ന്നും എല്ലാവരും മാസ്‌ക് ധരിക്കണം. കേസ് എടുക്കുന്നതും പിഴ ഒടുക്കുന്നതും മാത്രം ഒഴിവാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി […]

Continue Reading

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കനറാ ബാങ്ക് ധനസഹായം

നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കനറാ ബാങ്കിന്റെ ധനസഹായം. കേന്ദ്രത്തില്‍ ലിഫ്റ്റ് നിര്‍മ്മിക്കുന്നതിനായി 1,31,0000 രൂപ അനുവദിച്ചുള്ള അനുമതിപത്രം എ.ഡി.എം എന്‍. ഐ ഷാജുവിന് കനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ കൈമാറി. ജില്ലയിലെ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക നല്‍കിയത്. ദേശീയതലത്തില്‍ മൂന്നാം സ്ഥാനത്തുള്ള കനറാ ബാങ്ക് ഇന്ത്യയിലുടനീളം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഫിനാനന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ഡി.പി.എം ഡോ […]

Continue Reading

ബാങ്കിങ്ങ് അവലോകന സമിതി യോഗം ചേര്‍ന്നു

ജില്ലയിലെ ബാങ്കുകള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3912 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി വിലയിരുത്തി. കാര്‍ഷിക മേഖലക്ക് 2537 കോടി രൂപ അനുവദിച്ചു. കാര്‍ഷികേതര വിഭാഗത്തില്‍ 286 കോടി രൂപ സൂക്ഷമ-ചെറുകിട വ്യവസായ മേഖലക്കും 831 കോടി രൂപ മറ്റ് മുന്‍ഗണനാ വിഭാഗത്തിലും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ആകെ 3654 കോടി രൂപയാണ് മുന്‍ഗണനാ മേഖലയ്ക്ക് നല്‍കിയതെന്ന് കനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.സി. സത്യപാല്‍ […]

Continue Reading

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം പ്രവാസി നാട്ടിലേക്ക് കടന്നു

കുവൈറ്റില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് മക്കളെയുമായി പ്രവാസി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്‍ച മെഹ്‍ബുലയിലായിരുന്നു സംഭവം. ഈജിപ്‍തുകാരനായ 46 വയസുകാരന്‍ ഫിലിപ്പൈനിയായ ഭാര്യയെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.പതിനാറ് വയസുകാരനായ മകനും 17 വയസുകാരിയായ മകള്‍ക്കുമൊപ്പമാണ് ഇയാള്‍ കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് പോയത്. ദമ്പതികളുടെ മറ്റൊരു മകനെ നഴ്‍സറിയിലാക്കുകയും ചെയ്‍തു. കുട്ടികളോടൊപ്പം യാത്ര ചെയ്യുകയായിരുന്നതിനാല്‍ അധികൃതര്‍ക്ക് സംശയം തോന്നാതെ തന്നെ ഇയാള്‍ക്ക് നാടുവിടാനുമായി. കുവൈത്തില്‍ നിന്ന് പോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Continue Reading

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ സീറ്റില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എംപി സ്ഥാനം രാജിവെച്ചത്. അസംഗഢില്‍ നിന്നാണ് 2019-ല്‍ അഖിലേഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് 111 സീറ്റുകള്‍ ലഭിച്ച് രണ്ടാമത് എത്താനേ ആയുള്ളൂ. 255 സീറ്റുകളോടെ ബിജെപിയാണ് അധികാരം നിലനിര്‍ത്തിയത്. അഖിലേഷ് യാദവ് യുപി […]

Continue Reading

133 യാത്രക്കാരുമായി പറന്ന വിമാനം തകർന്നു വീണു

133 യാത്രക്കാരുമായി പറന്ന വിമാനം ചൈനയിൽ തകർന്നു വീണു. 133 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് ആണ് തകർന്നുവീണത്. ആളപായമുണ്ടായതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.ബോയിംഗ് 737 വിമാനമാണ് ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമീണ ഗ്രാമപ്രദേശത്ത് തകർന്നുവീണത്. രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Continue Reading

KSIDC Recruitment 2022 

Kerala State Industrial Development Corporation (KSIDC) is the premier agency of the Government of Kerala, mandated to for industrial and investment promotion in Kerala. Formed in 1961, KSIDC’s primary objective was to promote, facilitate and finance large and medium scale industries and catalyze the development of physical and social infrastructure required for industrial growth in […]

Continue Reading

കാസര്‍ഗോഡ് ഉദുമയില്‍ വാഹനാപകടം ; 2 മരണം

കാസര്‍ഗോഡ് ഉദുമ പള്ളത്ത് മീൻ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൽ(21) ജംഷീർ (22) എന്നിവരാണ് മരിച്ചത്.ഗോവയിൽ ഐ എസ് എൽ മത്സരം കാണാൻ പോവുന്നതിനിടെയാണ് അപകടം.ഹൈദരാബാദ് ടീമിൽ കളിക്കുന്ന മലയാളി താരം അബ്ദുൾ റബീഹിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് ഷിബിൽ.

Continue Reading

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4810 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38480 രൂപയാണ് വില. 18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 25 രൂപയാണ് കുറഞ്ഞത്. 3975 രൂപയാണ് ഇന്നത്തെ വില. ഒരുപവൻ 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഇന്ന് 200 രൂപയുടെ […]

Continue Reading