സില്‍വര്‍ ലൈനിന് അനുമതി വേണം, 24,000 കോടിയുടെ സാമ്പത്തിക പാ​ക്കേജും; കേന്ദ്രത്തോട് കേരളം

ന്യൂഡൽഹി: സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി നൽകണമെന്നു കേന്ദ്രത്തോടു വീണ്ടും ആവശ്യപ്പെട്ട് കേരളം. ധനമന്ത്രിമാരുടെ ബജറ്റിനു മുന്നോടിയായുള്ള യോ​ഗത്തിലാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ആവശ്യം ഉന്നയിച്ചത്. വർധിച്ചു വരുന്ന റയിൽ ​ഗതാ​ഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം വ്യക്തമാക്കി. 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിനു അനവദിക്കണമെന്നും യോ​ഗത്തിൽ ബാല​ഗോപാൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിൽ പ്രത്യേക സ​ഹായമാണ് ആവശ്യപ്പെട്ടത്. ഈ വർഷത്തെ കടമെടുപ്പ് പരിധി ജി‍ഡിപിയുടെ […]

Continue Reading

റെയില്‍വെയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി; വൈകി ഓടിയത് ഏഴ് ട്രെയിനുകൾ, രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപം റെയിൽവെയുടെ കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നൽസംവിധാനം താറുമാറായി. ഏഴ് ട്രെയിനുകളാണ് ഇതേ തുടര്‍ന്ന് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽസംവിധാനം പ്രവര്‍ത്തനരഹിതമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് കേബിള്‍ നഷ്ടപ്പെട്ടതായും ആര്‍പിഎഫ് പറയുന്നു. സാധാരണ ഭൂമിക്ക് അടിയിലാണ് കേബിള്‍ ഉണ്ടാവുക. ഇവിടെ അടിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ കേബിള്‍ […]

Continue Reading

ഹോപ് കൊടുങ്കാറ്റായി, 39 പന്തില്‍ 82 റണ്‍സ്; വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം, പത്തുഓവറില്‍ അടിച്ചുകൂട്ടിയത് 130 റണ്‍സ്

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അമേരിക്കയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്. അമേരിക്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം വെറും പത്ത് ഓവറിലാണ് വെസ്റ്റ് ഇന്‍ഡീസ് മറികടന്നത്. 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ഷായ് ഹോപിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ആണ് വെസ്റ്റ് ഇന്‍ഡീസിന് അനായാസ വിജയം നേടി കൊടുത്തത്. 39 പന്തില്‍ ഹോപ് 82 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. എട്ടു സിക്‌സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഹോപിന്റെ ഇന്നിംഗ്‌സ്. […]

Continue Reading

ഏറ്റവും ബെസ്റ്റ് പാരാമെഡിക്കൽ കോഴ്സുകൾ വയനാട്ടിൽ

കൺഫ്യൂഷൻസ് ഇല്ലാത്ത കരിയർ..അതിന് ഏറ്റവും ബെസ്റ്റ് പാരാമെഡിക്കൽ കോഴ്സുകൾ തന്നെ.. ചുരമിറങ്ങാതെ 100% പ്ലേസ്മെന്റ് അസ്സിസ്റ്റൻസോഡ് കൂടി യു ജി സി അംഗീകൃത പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കാം ISO സർട്ടിഫൈഡ് സ്ഥാപനമായ യൂണിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ നിന്നും. പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ യു ജി, പി ജി, ബി വോക്, നഴ്സിംഗ് കോഴ്സുകൾ ഹൈടെക് ക്ലാസ്സ്‌ റൂം സംവിധാനത്തിൽ പഠിക്കാം.മാത്രമല്ല ഹോസ്പിറ്റൽ പ്രാക്ടിക്കൽ സൗകര്യവും ലഭ്യമാണ്. ഏറ്റവും മികച്ച ക്യാമ്പസ്‌ അറ്റ്മോസ്ഫിയർ ഞങ്ങൾ നിങ്ങൾക്കായി […]

Continue Reading

പഠനസാമഗ്രികൾ വിതരണം ചെയ്തു

പഠനസാമഗ്രികൾ വിതരണം ചെയ്തു മാനന്തവാടി:ലെറ്റ്‌സ് ലേൺ ക്യാമ്പയിന്റെ ഭാഗമായിജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു.പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.തിരുനെല്ലി നാഗമന കോളനിയിൽ നടന്ന ചടങ്ങ്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത്‌ അംഗം ഷൈല വിജയൻയൂണിറ്റി ഡയറക്ടമാരായ ശ്രീഹരി കാടേങ്ങര,സബിൻ പി.എം,നിധിൻ കെ തുടങ്ങിയവരും സംബന്ധിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ആശ്വാസമാണ് നൽകുന്നത്.ജില്ലയിലെ മൂന്ന് […]

Continue Reading

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്; ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ആസ്തിയിലും വർദ്ധനവ്

ചൊവാഴ്ച മുതൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്. എൻഡിഎയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെയാണ് തെലുങ്കുദേശം പാർട്ടിയുമായി (ടിഡിപി) ബന്ധപ്പെട്ടതും ആന്ധ്രാപ്രദേശിൽ നിന്നുള്ളതുമായ ഓഹരികളിൽ വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഹെറിറ്റേജ് ഫുഡ്സ് (അഞ്ചു ദിവസത്തിൽ 236 രൂപ കൂടി ), അമര രാജ (അഞ്ചു ദിവസത്തിൽ 197 രൂപ കൂടി), അൾട്രാ ടെക്( അഞ്ചു ദിവസത്തിൽ 170 രൂപ കൂടി), രാംകോ, സാഗർ സിമന്റ്,കെ സിപി, എൻസിഎൽ, എൻസിസി, കെഎൻആർ കൺസ്റ്റ്‌ക്ഷൻസ്, അവന്തി […]

Continue Reading

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടു പോകാനും പ്രവർത്തകസമിതി തീരുമാനിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. പ്രവർത്തകസമിതിയിലെ അംഗങ്ങൾ പ്രമേയം ഐക്യകണ്ഠേന പാസാക്കി. ഉത്തരേന്ത്യയിലടക്കം ബിജെപിയെ പ്രതിരോധിക്കാൻ രാഹുൽഗാന്ധി ആണ് ഏറ്റവും യോഗ്യനെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഭാരത് […]

Continue Reading

രാഹുല്‍ ചുരമിറങ്ങുന്നു, റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍നിന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി. രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്. ബിജെപി ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ […]

Continue Reading

ദീപാവലി കളറാക്കാൻ സൂര്യയും അജിത്തും; മെ​ഗാ ക്ലാഷിനൊരുങ്ങി തമിഴ് സിനിമ ലോകം

ബി​ഗ് ബജറ്റ് ചിത്രങ്ങളും സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുമാണ് തമിഴ് സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ജൂലൈ മുതൽ‌ തമിഴിൽ ബി​ഗ് റിലീസുകളുടെ കാലമാണ്.​ ഈ ദീപാവലിക്ക് തമിഴിൽ ഒരു ബോക്സോഫീസ് ക്ലാഷ് തന്നെയാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. സൂര്യയുടെ കങ്കുവയും അജിത്തിന്റെ വിടാ മുയർച്ചിയുമാണ് ദീപാവലി കളറാക്കാൻ പ്രേക്ഷകർക്ക് മുന്നിലെത്തുക. നിലവിൽ വിടാ മുയർച്ചിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ അസർബൈജാനിൽ ജൂൺ 20ന് തുടങ്ങുമെന്നാണ് വിവരം. ചിത്രം ദീപാവലിക്ക് […]

Continue Reading

പൊലീസ് അക്കാദമിയില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്

Continue Reading