സ്വര്‍ണവില വീണ്ടും കൂടി; നാലുദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,760 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്. 6470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് […]

Continue Reading

അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്, അഞ്ചുശതമാനം വരെ നഷ്ടം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്ന അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തെ തുടര്‍ന്ന് ഇടിവോടെ ഓഹരി വിപണിയില്‍ വ്യാപാരത്തിന് തുടക്കം. ആരോപണം നേരിടുന്ന അദാനി ഗ്രൂപ്പ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്്‌സ്, അദാനി വില്‍മര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചുശതമാനം വരെ ഇടിവാണ് നേരിടുന്നത്. അദാനി എന്റര്‍പ്രൈസസ് 3.3 ശതമാനം ഇടിഞ്ഞ് 3,082ലാണ് വ്യാപാരം തുടരുന്നത്. അദാനി […]

Continue Reading

ശക്തമായ കാറ്റ്; ജാഗ്രത നിർദേശങ്ങൾ പുറത്ത് വിട്ട് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ […]

Continue Reading

മൂന്നാഴ്ചയോളമായി നീണ്ടുനിൽക്കുന്ന വിശ്വകായിക മഹാമേള ; പാരിസ് ഒളിംപിക്സിന് ഇന്ന് തിരശ്ശീല വീഴും

പാരിസ് ഒളിംപിക്സിന് ഇന്ന് തിരശ്ശീല വീഴും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക. മെഡൽ പട്ടികയിൽ നിലവിൽ 71 – ആം സ്ഥാനത്താണ് ഇന്ത്യ. മൂന്നാഴ്ചയോളമായി നീണ്ടുനിൽക്കുന്ന വിശ്വകായിക മഹാമേളയ്ക്കാണ് സമാപനമാവുന്നത്. സെൻ നദിക്കരയിൽ സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക. ഫ്രാൻസിൻ്റെ സൗന്ദര്യവും സംസ്കാരവും ഉദ്ഘാടന ചടങ്ങിൽ കൃത്യമായി അടയാളപ്പെടുത്തിയ സംഘാടന സമിതി, രണ്ടര മണിക്കൂർ നീണ്ട് നിൽക്കുന്ന സമാപന ചടങ്ങിൽ എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിയുവാനുള്ള കാത്തിരിപ്പിലാണ് ഓരോ […]

Continue Reading

സ്വര്‍ണവിലയില്‍ വീണ്ടും കയറ്റം; പവന് 160 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ […]

Continue Reading

കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ജനകീയ തെരച്ചില്‍ വ്യാഴാഴ്ച

രാവിലെ 6 മുതല്‍ 11 മണി വരെ തെരച്ചില്‍ നടത്തും ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ 11 മണി വരെ ജനകീയ തെരച്ചില്‍ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പോലിസ്, ഫയര്‍ഫോഴ്‌സ്, […]

Continue Reading

അവകാശികളെ തേടി രേഖകള്‍

ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, ആധാര്‍ കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് തുടങ്ങി എണ്ണമറ്റ രേഖകളാണ് അവകാശികളെ കാത്ത് ദുരന്ത ഭൂമിയിലുള്ളത്. മണ്ണിലും ചെളിയിലും പുതഞ്ഞ നിലയിലും വെള്ളത്തില്‍ കുതിര്‍ന്ന നിലയിലുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനിടെ പലയിടത്തു നിന്നും കണ്ടെടുത്തതാണിത്. ചൂരല്‍മല കണ്‍ട്രോള്‍ റൂമിലെ പോലീസ് പവലിയനാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകളും രേഖകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. ആദ്യ നാലു ദിവസങ്ങളില്‍ റവന്യു വിഭാഗം കണ്‍ട്രോള്‍ റൂമിലായിരുന്നു ഈ രേഖകളുടെ ശേഖരണം. ദുരന്ത മേഖലയില്‍ നിന്നും കണ്ടെത്തുന്ന രേഖകളും മറ്റ് വസ്തുക്കളും കണ്‍ട്രോള്‍ റൂമിലെ കൗണ്ടറില്‍ […]

Continue Reading

ദുരന്ത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു സന്ദര്‍ശിച്ചു. പ്രദേശങ്ങളിലെ തെരച്ചില്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. മേപ്പാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു. ദുരിതബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നല്‍കുന്ന മൊബൈല്‍ ഫോണുകള്‍ മന്ത്രി വിതരണം ചെയ്തു. മേപ്പാടി ചൂരല്‍മല സ്വദേശിയായ വിദ്യാര്‍ത്ഥി അഭിനന്ദിനെ സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ […]

Continue Reading

വ്യാഴാഴ്ച തെരച്ചലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പത്താം ദിനത്തില്‍ നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 226 ആയി. നിലമ്പൂര്‍ ചാലിയാറില്‍ നിന്നും ഒരു ശരീരഭാഗവും വ്യാഴാഴ്ചയിലെ തെരച്ചലില്‍ ലഭിച്ചു. ഇതുവരെ കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം 196 ആയി. വ്യാഴാഴ്ച ഒരു മൃതദേഹവും ആറ് ശരീര ഭാഗവും സംസ്‌ക്കരിച്ചു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ താഴേക്ക് മുണ്ടക്കൈയും ചൂരല്‍മലയും അടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഭാഗങ്ങളിലും സൂചിപ്പാറ വെള്ളച്ചാട്ടം […]

Continue Reading

വയനാട് ദുരന്തം:കൈത്താങ്ങായി നടുവണ്ണൂരകവും വോയ്‌സ് ഓഫ് തോട്ടുമൂലയും

മുണ്ടക്കൈ:കൈത്താങ്ങുമായി നടുവണ്ണൂരകവും വോയ്‌സ് ഓഫ് തോട്ടുമൂലയും കൽപ്പറ്റ:വിലങ്ങാട്ടും വയനാട്ടിലും ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട സഹജീവികൾക്ക് സഹായം നേരിട്ടെത്തിക്കാൻ, യു.എ.ഇ. യിലെ നടുവണ്ണൂർ പഞ്ചായത്തുകാരുടെ കൂട്ടായ്മയായ നടുവണ്ണൂരകവും വോയ്സ് ഓഫ് തോട്ടുമൂല സൗഹൃദവേദിയും ആവിഷ്കരിച്ച ‘സഹജീവിക്കൊരു കൈത്താങ്ങ്’ ആദ്യഘട്ടം ആരംഭിച്ചു. അവശ്യവസ്തുക്കളും സുരക്ഷാ ഉപകരണങ്ങളുമായി ചുരം കയറിയ സംഘം ജില്ലയിൽ മഴക്കെടുതി നേരിടുന്ന ഏതാനും കുടുംബങ്ങൾക്കു സഹായങ്ങൾ കൈമാറി.അതേ പോലെമുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കുള്ള സാധനസാമഗ്രികളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മറ്റും കല്പറ്റയിലെ ശേഖരണ കേന്ദ്രത്തിലും എത്തിച്ചു നൽകി. വയനാട് […]

Continue Reading