ലോകം നിങ്ങളോടൊപ്പമാണെങ്കിലും സത്യമറിഞ്ഞാൽ അവൻ നിങ്ങളെ ഉപേക്ഷിക്കും.

Education & Career Wide Live Special

ദത്തെടുക്കലിന്റെ സ്വീകാര്യതയും ഊഷ്മളതയും; പ്രമുഖ സൈക്കോളജിസ്റ്റായ സ്വയ നാസർ എഴുതുന്നു.

1990 കളിൽ ദത്തുപുത്രനാൽ അവഹേളിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത ഒരു പട്ടാണി ദമ്പതികളെ എനിക്കറിയാം. 3 മാസം മുതൽ 15 വയസ് വരെ ഓമനിച്ച് വളർത്തി. സ്കൂളിലെ അധ്യാപകൻ പിതാവില്ലാത്തവനെ ” ന്ന് അവഹേളിച്ചപ്പോൾ അവനിലെ സ്വത്വം അവൻ തിരഞ്ഞു. മാതാവാണെങ്കിൽ ഒരിക്കലും അവൻ ദത്തു പുത്രനാണെന്ന സത്യം അവനോട് തുറന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ദത്ത് പുത്രനാണ് തന്റെ മകനെന്നറിഞ്ഞാൽ മകൻ അകന്ന് പോകുമോ എന്ന വേവലാതിയും വേറെ. കാരണം കുട്ടികളില്ലാത്തതിനാൽ ദാമ്പത്യ ബന്ധം ആടിയുലഞ്ഞ കാലം …. ബന്ധുക്കളുടെ ചോദ്യവും കുത്തുന്ന വാക്കുകളും മച്ചിയാണെന്ന അടക്കം പറച്ചിലും കാരണം മാനസികമായി ഒറ്റപ്പെട്ട കാലത്ത് ഭർത്താവിന്റെ യും കൂട്ടുകാരുടെയും നിർദ്ദേശപ്രകാരം തോന്നിയ ആശയമായിരുന്നു ദത്തെടുക്കൽ .
കുഞ്ഞ് വളർന്ന് വരവെ അധ്യാപകൻ കൂടിയായ പിതാവിനെ ചിലർ ഉപദേശിച്ചു. നിർബന്ധമായും അവനാരാണെന്ന് നിങ്ങൾ തന്നെ അവനെ അറിയിക്കണം. അതല്ലെങ്കിൽ ലോകം മുഴുവൻ നിങ്ങളുടെ കൂടെ നിന്നാലും സത്യം തിരിച്ചറിഞ്ഞാൽ അവൻ നിങ്ങളെ ഉപേക്ഷിക്കും. മകനെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന മാതാപിതാക്കൾക്ക് അവൻ തങ്ങളുടെ ആരുമല്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
പക്ഷെ സ്കൂളിൽ നിന്ന് സ്വന്തം വിലാസം തിരിച്ചറിഞ്ഞ മകൻ ദുശ്ശീല പ്രവണതകൾ പ്രവർത്തിക്കാൻ തുടങ്ങി. നിരവധി കേസുകളിൽ പ്രതിയായി. അറിയപ്പെടുന്ന മോഷ്ടാവും , ലൈംഗിക പീഢന കേസിൽ പ്രതിയുമായി.. ബന്ധുക്കൾ പറഞ്ഞത് അവന്റെ പാരമ്പര്യമാണത്. ഇതു കൂടെ കേട്ടപ്പോൾ ഒന്നു കൂടി അവൻ തകർന്നു. ശേഷം മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി അവരുടെ ബന്ധുവിനെ തന്നെ വിവാഹം കഴിച്ചു. ധാരാളം പണം മുടക്കിയാണ് കുടുംബത്തിൽ നിന്ന് വിവാഹം കഴിപ്പിച്ചത്. ശേഷം ഭാര്യ ഭർത്താവിന്റെ പീഢനം സഹിക്കാതെ ഉപേക്ഷിച്ചു പോയി. മദ്യപാനവും മയക്കുമരുന്നുപയോഗവും വളർത്ത് മകനെ മനോരോഗിയുമാക്കി. വളർത്ത്പിതാവ് ഹൃദയസ്തംഭനത്താൽ മരണപ്പെട്ടു. പിന്നെയുള്ള മാതാവിന്റെ അവസ്ഥ പറയേണ്ടതില്ലല്ലോ

ഇത്രയും പറഞ്ഞു വന്നത് ദത്തെടുക്കുന്നതിനുള്ള മനശ്ശാസ്ത്ര വിശകലനവും ദത്തുപുത്ര, പുത്രിയെ വളർത്തേണ്ട രീതിയും ശാസ്ത്രീയമായ ചുവടുവെയ്പും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. 90 കളിലെ ദത്തെടുക്കൽ രീതിയല്ല ഇപ്പോൾ നമ്മുടെ രാജ്യത്തുള്ളത്. വളരെയധികം ശാസ്ത്രീയമായ രീതിയിൽ സമയമെടുത്ത് നിയമപരമായ പരിരക്ഷകളും കൗൺസലിങും എല്ലാ രീതിയിലുള്ള അവബോധവും വരുത്തിയാണ് ദത്തെടുക്കൽ പ്രക്രിയ നടത്തുന്നത്.
സാമൂഹ്യ ക്ഷേമവകുപ്പിന് കീഴിൽ ഒട്ടേറെ നിയമങ്ങൾ സംസ്ഥാനത്തുണ്ട് അതനുസരിച്ച് ആണ് ഈ നിയമങ്ങൾ നമ്മുടെ നാട്ടിൽ നടപ്പാക്കൂന്നത്.

1978 മുതൽ കേരള ശിശുക്ഷേമ സമിതിയുടെ കീഴിൽ ദത്തെടുക്കൽ കേന്ദ്രം പ്രവർത്തിക്കുന്നു. ശിശുക്ഷേമ സമിതിയുടെ കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പുതിയ ശിശുപരിപാലന കേന്ദ്രങ്ങൾക്ക് ആരംഭമായിട്ടുമുണ്ട്. ആരെയൊക്കെ ആർക്കൊക്കെ ഏതൊക്കെ രീതിയിൽ ദത്തെടുക്കാം തുടങ്ങിയ യോഗ്യതാ മാനദണ്ഡങ്ങള്‍ നമ്മൾ പഠിക്കേണ്ടതുണ്ട്. മതപരമായ രീതിയിലും ദത്തെടുക്കൽ വ്യവസ്ഥക്കുളള അന്തരം അജഗജാന്തരമാണ് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങൾ വളരെ വ്യത്യസ്തവുമാണ്. നിയമപരമല്ലാത്ത ദത്തെടുക്കൽ കുറ്റകരമാണ്. അനധികൃത മാർഗ്ഗങ്ങളിലൂടെ കുട്ടികളെ കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബാലനീതി നിയമം 2015 പ്രകാരം 3 വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കുന്നതാണ്. രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍ നടപടികളിലും, രാജ്യാന്തര ദത്തെടുക്കൽ നടപടികളിലും വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
ജന്മം നല്‍കിയ മാതാപിതാക്കളില്‍നിന്നും കുട്ടിയെ സ്ഥിരമായി വേര്‍പെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കള്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളോടെയും അധികാരങ്ങളോടെയും ഉത്തരവാദിത്തങ്ങളോടെയും കുട്ടിയെ ലഭ്യമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദത്തെടുക്കല്‍.(JJ Act 2000)

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് മാതൃ-പിതൃ വാത്സല്യം ചൊരിയുന്നതിനും അനാഥരായ കുട്ടികള്‍ക്ക് കുടുംബ സംരക്ഷണം ലഭ്യമാക്കുന്നതിനുംവേണ്ടിയുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ദത്തെടുക്കല്‍.

ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കാലാനുസൃതമായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനും മറ്റുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിതമായ അതോറിറ്റിയാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA)

ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും വികസിപ്പിക്കാനും സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി (CARA) യുമായി സഹകരിച്ച് സ്ഥാപനേതരമായ പരിരക്ഷ ലഭ്യമാക്കാനുമായി കേരള സര്‍ക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പ് രൂപീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നോഡല്‍ ഏജന്‍സിയാണ് സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി (SARA). ഭാരത സര്‍ക്കാരിന്‍റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ കീഴിലാണ് സാരാ കേരള (SARA KERALA)വരുന്നത്.

ആരെയൊക്കെ ദത്തെടുക്കാം എന്ന കാര്യം നമ്മൾ അറിയേണ്ടതുണ്ട്.

അനാഥരും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഏല്‍പ്പിച്ചു കൊടുക്കപ്പെട്ടവരുമായ കുട്ടികളെയാണ് ഭാരത സര്‍ക്കാരിന്‍റെ CARA (Central Adoption Resource Authority) മാര്‍ഗനിര്‍ദ്ദേശപ്രകാരം ദത്തെടുക്കാവുന്നതാണ്.

വിവാഹപദവി കണക്കിലെടുക്കാതെ, ശാരീരികവും മാനസികവും, വൈകാരികവും, സാമ്പത്തികവുമായി സ്ഥിരതയും കഴിവും ഉള്ള ഏതൊരു വ്യക്തിക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തം മക്കളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാവുന്നതാണ്. ഇതനുസരിച്ച് സിനിമാനടികളും ദമ്പതികളും ദത്തെടുത്ത് കുഞ്ഞുങ്ങളെ കരുതലോടെ വളർത്തുന്നത് നമ്മൾ സോഷ്യൽ മീഡിയ വഴി കണ്ടു കൊണ്ടിരിക്കുന്നുമുണ്ട്.

10 വർഷം മുൻപ് എനിക്കറിയുന്ന ദമ്പതികൾ എന്നെ സമീപിച്ചപ്പോൾ …. അവർക്കിടയിൽ ദാമ്പത്യകലഹത്തിനും പരസ്പരം വാക്കുകൾ കൊണ്ടുള്ള ശരങ്ങൾക്കും കാരണം ഓമനിക്കാനും , സ്നേഹ വാത്സല്യങ്ങൾ ചൊരിയാൻ അവർക്കിടയിൽ ഒരാളില്ലാത്തതാണ് കാരണമെന്നറിഞ്ഞു. എങ്കിലും ദത്തെടുക്കൽ നിയമവാലി അവർക്കിടയിൽ ഭാരമായി അനുഭവപ്പെട്ടു. ഹിന്ദു വ്യവസ്ഥിതി പ്രകാരമുള്ള നിയമാവലികളെയെല്ലാം അംഗീകരിച്ച് നിയമപ്രകാരം ദമ്പതികൾ പെൺകുഞ്ഞിനെ ദത്തെടുത്തു. ഇന്നവൾക്ക് 12 വയസ്സായി. കുട്ടിയെ കണ്ടാലറിയാം അവളെ എത്രത്തോളം ഓമനിച്ചാണ് വളർത്തുന്നതെന്ന്.
അവൾക്കറിയാം ഞാൻ ” ദത്തുപുത്രിയാണ്, അനാഥാലയത്തിൽ നിന്നാണ് എന്നെ എടുത്തത്. കുഞ്ഞിന്റെ വളർച്ചയിൽ ശാസ്ത്രീയമായ പേരന്റിംഗ് ടച്ച് കൂടി ഉള്ളത് കൊണ്ട് അവളുടെ മാതാപിതാക്കളും അവളും ഹാപ്പി “
.
ദത്ത് കുഞ്ഞുങ്ങൾക്ക്
അരക്ഷിത ബോധം
ഒറ്റപ്പെടൽ
ഏകാന്തത
ഇവയൊന്നും അനുഭവപ്പെടാതെ കരുതലോടെ വളർത്താൻ ശ്രമിക്കണം. സേനഹം കൊടുക്കുമ്പോൾ മാതാപിതാക്കളുടെ മറ്റ് പല സങ്കടങ്ങളും അകറ്റാൻ കഴിയും.

ദത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ധാരാളമുണ്ടെങ്കിലും മാനസികമായ തയ്യാറെടുപ്പ് അത്യന്താപേക്ഷിതമാണ്. ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരും ആരോഗ്യമുള്ളവരും ആയിരിക്കണം ദത്തെടുക്കേണ്ടത്.  സ്ത്രീകള്‍ക്ക് ഏതു കുട്ടിയേയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ.  ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കലിനു ആവശ്യമാണ്. വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂ.നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അര്‍ഹതയില്ല.
കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്.ദമ്പതികളുടെ രജിസ്ട്രേഷന്‍ സമയത്തെ പ്രായമാണ് ദത്തെടുക്കലിനു പരിഗണിക്കുക.
ഇതെല്ലാം പരിഗണിച്ചാലും കുട്ടികൾ വളർന്നു വരുമ്പോൾ വളർത്തു മാതാപിതാക്കളുടെ മറ്റു കുട്ടികളുമായി മാനസിക ഐക്യം രൂപപ്പെടാതിരുന്നാൽ പ്രശ്നങ്ങൾ ആരംഭിക്കുകയായി. അഡോപ്റ്റഡ് ചൈൽഡ് സിൻണ്ട്രോം എന്നാണ് ഇതിന് പറയുന്നത്. (Adopted child syndrome) ഒറ്റ ദത്ത് പുത്രനായാലും, മറ്റ് കുട്ടികൾ കൂടെ വളരുന്നുണ്ടെങ്കിലും പരസ്പരബോണ്ടിങ് ഇല്ലാതിരിക്കുക വഴി വ്യക്തിത്വ വൈകല്യങ്ങൾക്ക് കാരണമായേക്കാം. വീട്ടിൽ ചെറിയ രീതിയിൽ കളവ് പറയുക, മോഷണം നടത്തൽ , രക്ഷിതാക്കളോട് എതിർപ്പ്, അക്രമണം ഇവ സാധ്യതയേറെയാണ്. കുട്ടിയുടെ പ്രായം ഇതിന് വളരെയെറെ പ്രാധാന്യം നൽകുന്നു. രാജ്യത്തുള്ള ദത്ത് നിയമം നോക്കുകയാണെങ്കിൽ ദമ്പതികളുടെ ഒന്നിച്ചുള്ള പരമാവധി പ്രായം ,ഒറ്റയ്ക്കുള്ള പരമാവധി പ്രായം കുഞ്ഞുങ്ങൾക്ക് 4 വയസ്സ് വരെയും , 4വയസ്സിനുമുകളിലും, 8 വയസ്സ് വരെയും8 വയസ്സിനു മുകളിലും,18 വയസ്സുവരെയും രക്ഷിതാക്കളുടെ ഒന്നിച്ചുള്ള വയസ്സ് യഥാക്രമം മാക്സിമം 90 വയസ്സ്,100 വയസ്സ് 110 വയസ്സ് എന്നിങ്ങനെയും ഒറ്റക്കാണ് ദത്തെടുക്കുന്നതെങ്കിൽ 45 ,50, 55വയസ്സ് വരെയും പാടുള്ളു.

വലിച്ചെറിയപ്പെട്ടവർ മുതൽ അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍ ധാരാളമുണ്ട്. എന്നാൽ ലളിതവുമാണ്. സർക്കാർ തലത്തിൽ ഇത്തരം നടപടിക്രമങ്ങൾ സാമൂഹ്യക്ഷേമ വകുപ്പ് വഴി കാര്യക്ഷമമായി നടന്നു വരുന്നുമുണ്ട്.ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയെ ദത്തെടുക്കല്‍ സ്ഥാപനത്തില്‍ (SAA)ലഭിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കേണ്ടതാണ്. കേരളത്തിലെ ഭരണ സംവിധാനം വളരെ കാര്യക്ഷമതയോടെയും സഹാനുഭൂതിയോടെയുമാണ് ഇത്തരം കാര്യങ്ങൾ നോക്കി വരുന്നത്. ഇതോടൊപ്പം കുട്ടിയുടെ ഫോട്ടോയും അനുബന്ധ വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ടും സമര്‍പ്പക്കേണ്ടതാണ്. ഈ റിപ്പോര്‍ട്ടിന്‍റെ ഒരു കോപ്പി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും കൊടുക്കേണ്ടതാണ്. കുട്ടിയുടെ മാതാപിതാക്കളെയോ നിയമപരമായ അവകാശികളെയോ കണ്ടെത്തുന്നതിനായി പോലീസിന് ഇതു വഴി സാധിക്കും. ശേഷം ബന്ധപ്പെട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എഴുപത്തിരണ്ട് മണിക്കൂറിനകം പത്രപരസ്യം നല്കേണ്ടതാണ്.
രാജ്യത്ത് സുനാമി, ഭൂമികുലുക്കം, പ്രളയം, കലാപ ഘട്ടങ്ങളിൽ വഴി തെറ്റിയെത്തിയ കുഞ്ഞുങ്ങളെ എത്ര കരുതലോടെയാണ് നാം തിരിച്ചേല്പിച്ചതെന്ന വസ്തുത വളരെ ചാരിതാർത്ഥ്യകരമാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയുടെ താല്‍ക്കാലിക സംരക്ഷണത്തിനായി സ്ഥാപനത്തില്‍ ഏല്‍പ്പിക്കുകയും കുട്ടിക്ക് അവകാശികള്‍ ആരും എത്തിയില്ലെങ്കില്‍, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടിക്ക് രണ്ടുമാസത്തിനകവും രണ്ടു വയസ്സിനു മുകളിലുള്ള കുട്ടിക്ക് നാല് മാസത്തിനകവും ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റും നല്കുന്നു. ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാനസിക വൈകല്യമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ഇന്ന് കേരളത്തിൽ കുഞ്ഞിനെ വാഷിങ് മെഷിനിലിട്ട് ഓണാക്കിയതും, സ്വന്തം കുഞ്ഞുങ്ങളെ വെട്ടിനുറുക്കിക്കൊല്ലുന്നതും, എറിഞ്ഞു കൊല്ലുന്നതും പതിവായ വാർത്തകളാണ്. ഒരു പക്ഷെ പ്രശ്നക്കാരും, മദ്യപരുമായ മാതാപിതാക്കളുടെ പെരുമാറ്റം, അസ്വസ്ഥത നിറഞ്ഞ ജീവിത ശൈലിയും, ജീവിത രീതിയും , ജീവിത നിലവാരംവും , ദാമ്പത്യ ബന്ധത്തിലെ ശാരീരിക മാനസിക നിലയും ഇടക്ക് പരിശോധിക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാനാവും.

ഏല്‍പ്പിച്ചു കൊടുക്കുന്ന കുട്ടികളെ സംബന്ധിച്ച നടപടി ക്രമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. കുട്ടികളുടെ ക്ഷേമത്തിനായുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റി രാഷ്ട്രീയാതീതമായി സജീവമാകേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ നാട്ടിൽ അത് സാധ്യവുമാണ്.ദത്തെടുക്കല്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന ഒരു കുട്ടിയെ കിട്ടിയാല്‍ കുട്ടിയുടെ പേര്, ജനന തീയതി, സ്ഥലം, മാതാപിതാക്കളുടെ വിശദാംശങ്ങള്‍, ഏല്പ്പിച്ചു കൊടുക്കുന്ന രക്ഷിതാവ് പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ കൂടെയുള്ള മുതിര്‍ന്ന ആളിന്‍റെ വിശദാംശങ്ങള്‍, ലഭ്യമായ കുടുംബ വിവരങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, കുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കാനുണ്ടായ സാഹചര്യം, സാമൂഹ്യ പശ്ചാത്തലം എന്നിവ ഉള്‍ക്കൊള്ളുന്ന വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ സമര്‍പ്പിക്കുന്നു. കുട്ടിയെ ഏല്‍പ്പിച്ചു കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്കുകയും അറുപതു ദിവസത്തെ കാലയളവില്‍ കുട്ടിയെ തിരികെ ആവശ്യപ്പെട്ടിട്ടില്ലെങ്കില്‍ അറുപതു ദിവസത്തിനു ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നതായി കാണുന്നുണ്ടെങ്കിലും ജാഗ്രത പുലർത്തൽ അടിയന്തിരമാണ്.

ദത്തെടുക്കൽ രീതികൾ ലളിതമെങ്കിലും ജാഗ്രതയിലൂന്നിയതാണ്.ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാൻ സന്നദ്ധരായ മാതാപിതാക്കള്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓര്‍ഫനേജുകളിലും ഫൗണ്ട്ലിംഗ് ഹോമുകളിലും അനാഥരായ കുട്ടികളെ പാര്‍പ്പിക്കുന്നതിന് (SARA)മുഖേനയുള്ള സര്‍ക്കാര്‍ ലൈസന്‍സ് ഉണ്ടായിരിക്കേണ്ടതാണ്.ആറു വയസ്സിനു താഴെയുള്ള കുട്ടികളെ SARA യുടെ ഉത്തരവിനു വിധേയമായും 6 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികളുടെ സമ്മതത്തിന് വിധേയമായുമാണ് ഇത്തരം ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കേണ്ടത്.

1970 കളില്ലാണ് ശിശുക്ഷേമ സമിതികള്‍ രൂപീകരിക്കുകയും ദത്തെടുക്കലിനോടുള്ള രീതി തന്നെ ജനങ്ങൾക്കിടയിൽ പ്രോത്സാഹനകരവുമായി മാറിയത്. തുടര്‍ന്ന് ദത്തെടുക്കലിന്റെ നിയമപരവും സാമൂഹികവും പ്രായോഗികവുമായ തലങ്ങളില്‍ ദത്തെടുക്കുന്ന കുട്ടിയെയും മാതാപിതാക്കളേയും സഹായിക്കുന്ന നിരവധി നിയമാവലികള്‍ രൂപീകരിക്കപ്പെടുകയും ആയത് ദത്തെടുക്കലിനെ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്തു.
സിംഗിൾ ആയി ജീവിക്കാനിഷ്ടപ്പെടുന്ന സെലിബ്രിറ്റികൾ ദത്ത് പുത്രന്മാരെയും, ദത്ത് പുത്രിമാരെയും വളർത്തി സമൂഹത്തിന് മാതൃകയായത് നാം കാണുന്നതാണ്.

ദമ്പതിമാരിലെ മാനസിക പിരിമുറുക്കം, ഉയര്‍ന്ന വിവാഹപ്രായം, ഒറ്റപ്പെട്ട ജീവിതത്തിന് വളരെയധികം ആശ്വാസകരമായാണ് ദത്ത് സമ്പ്രദായം സമൂഹത്തിൽ സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ മാത്രമല്ല കുട്ടികളുള്ള ദമ്പതിമാരും, അവിവാഹിതരും ദത്തെടുക്കാന്‍ മുമ്പോട്ടു വരുന്നുണ്ട്.കേരളം ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
കുട്ടിയുടെ മാനസിക, ശാരീരിക വികാസത്തിനും ഊഷ്മളതക്കും താൻ ദത്തെടുക്കപ്പെട്ടവളാണ്, അല്ലെങ്കിൽ ദത്തെടുക്കപ്പെട്ടവനാണ് എന്ന വിവരം കുട്ടി അറിയൽ നിർബന്ധമാണ്. എന്നാൽ
ദത്തെടുക്കപ്പെടുന്ന കുട്ടിയോട് ഈ വിവരം അറിയിക്കുന്നതാണ് ദത്തെടുക്കലിന്റെ ഏറ്റവും സങ്കീര്‍ണമായ ഭാഗം. ദത്തെടുത്ത മാതാപിതാക്കള്‍ തന്നെ ഈ വിവരം കുട്ടിയെ അറിയിക്കുന്നതാണ് നല്ലതെന്നാണ് മാനസിക വിദഗ്ധരുടെ അഭിപ്രായം അതുപോലെതന്നെ കഴിയുന്നതിനുമുമ്പ് 3 വയസ്സിനുള്ളില്‍ കുട്ടിയെ ഈ വിവരം ധരിപ്പിച്ചിരിക്കണം.  സാമൂഹ്യക്ഷേമ വകുപ്പ് ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി കേരളാ അഡോപ്റ്റീവ് ഫാമിലീസ് ഓര്‍ഗനൈസേഷന്‍ (Kerala Adoptive Families Organization-KAFO) എന്നൊരുസംഘടന രൂപീകരിക്കുകയും സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കുടുംബസംഗമങ്ങള്‍  സംഘടിപ്പിക്കുകയും ദത്തെടുക്കുന്ന കുട്ടിയുടെ സ്ഥാനം മനസ്സിലാക്കികൊടുക്കുകയും കുട്ടികളെസുരക്ഷിതബോധമുള്ളവരാക്കുകയും ചെയ്യുന്നു.

ലോകമെങ്ങും ജനശ്രദ്ധയാകർഷിക്കപ്പെട്ടു വരുന്ന ഒരു വിഷയമാണ് ശിശുപീഢനം. പീഢിപ്പിക്കപ്പെടുന്ന ശിശുക്കളുടെയും ബാലികാ ബാലന്മാരുടെയും എണ്ണം വർദ്ധിച്ചുവരുന്നു.
ശാരീരിക പീഢനം, ലൈംഗിക പീഢനം, വൈകാരിക പീഢനം, കുട്ടികളോടുള്ള അവഗണന എന്നിവയാണ് പ്രാധാന്യമുള്ളവ. ചില കുട്ടികൾ വ്യക്തികളാൽ പീഢിപ്പിക്കപ്പെടുന്നു, ചിലർ സമൂഹത്താലും, ചിലർ സ്ഥാപനങ്ങളിലും പീഢിപ്പിക്കപ്പടുന്നു . കുട്ടികളുടെ വളർച്ചയെയും വികസനത്തേയും ബാധിക്കുന്ന തരത്തിലുള്ള ഉള്ള കുട്ടികളോടുള്ള പെരുമാറ്റങ്ങളും നിരാകരണങ്ങളുമാണ് വൈകാരിക പീഡനം എന്ന് പറയുന്നത്. വാക്കുകൾ കൊണ്ടുള്ള പീഡനം ഗൗരവമേറിയവയാണ്. പലകാര്യങ്ങളിലും ബലിയാടാക്കുകയാണെന്ന് പറയുക,അമിത സംരക്ഷണം തുടങ്ങിയവ ശിശുവികസനത്തെ ബാധിക്കാം. പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കളിൽ വ്യക്തിത്വ വൈകല്യങ്ങളും മാനസികരോഗങ്ങളും കാണാനുള്ള സാധ്യത കൂടുതലാണ് . ഇത്തരം അവഗണിക്കപ്പെടുന്ന കുട്ടികൾ നമുക്കിടയിൽ ഒരു ശതമാനം മുതൽ മൂന്ന് ശതമാനം ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.കുട്ടികൾ അവഗണിക്കപ്പെടുന്നത് പലതരത്തിലാണ് ശാരീരിക കാരണങ്ങളാൽ ഉള്ള അവഗണന, ഭക്ഷണകാര്യങ്ങളിൽ ഉള്ള അവഗണന, ആവശ്യങ്ങൾ നിറവേറ്റപ്പെടാതെ വരിക, സുരക്ഷിതത്വ കാര്യങ്ങളിൽ ഉണ്ടാകുന്ന അവഗണന ചികിത്സാസൗകര്യങ്ങൾ നിഷേധിക്കപ്പെടുക.
പണവും വസ്ത്രവും പാർപ്പിടവും ഇല്ലാത്ത കുട്ടികൾ ശാരീരികമായി അവഗണിക്കപ്പെടുന്നു. വൃത്തിഹീനമായി സ്കൂളിലെത്തുന്ന കുട്ടി ഉദാഹരണമാണ് ശാരീരിക വളർച്ച അക്കാലത്ത് ഏറ്റവും പ്രധാനമാണ്. പോഷകാഹാരക്കുറവ് കാരണം വിളർച്ചയോടെ വളരുന്ന കുട്ടികൾ അവഗണനയുടെ സാക്ഷ്യപത്രങ്ങൾ ആണ് . അച്ഛനുമമ്മയും ജോലിക്ക് പോകുന്ന വീടുകളിൽ കുട്ടികളുടെ ഭക്ഷണ കാര്യങ്ങൾ ,മാതാപിതാക്കൾ തമ്മിലുള്ള കലഹങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ കൂടുതൽ ജനസംഖ്യയുള്ള കുടുംബങ്ങൾ തുടങ്ങിയവ അപകടത്തിലേക്ക് നയിക്കാം .കൂടുതലായി അവഗണിക്കപ്പെടുന്നത് അനാഥാലയങ്ങളിലും അത്തരം സ്ഥാപനങ്ങളിൽ വസിക്കുന്ന കുട്ടികളിലും ഇത്തരത്തിൽ അവഗണന കണ്ടു വരുന്നു. ആവശ്യങ്ങൾ അവഗണിക്കപ്പെടുന്ന അവസ്ഥ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു . കോവിഡ് കാലം ആയതുകൊണ്ട് കുട്ടികൾക്ക് ഇപ്പോൾ സ്കൂളിൽ പോകേണ്ടി വരുന്നില്ലെങ്കിലും പോഷകങ്ങളടങ്ങിയ ഭക്ഷണകാര്യത്തിൽ സുരക്ഷിതത്വം അടിയന്തിരമായ ആയ കാര്യം തന്നെയാണ്. സുരക്ഷിതത്വം അവഗണിക്കപ്പെട്ടത് കാരണം കുട്ടികൾ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങൾ ചില്ലറയല്ല മരുന്നുകളും രാസപദാർത്ഥങ്ങളും കുട്ടികൾക്ക് എടുക്കാവുന്ന വിധത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ വെക്കുന്നത് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള കൃത്യവിലോപം തന്നെയാണ്. ഇതുകാരണം കുട്ടികൾക്ക് ഗുരുതരമായ ഭവിഷ്യത്തുകൾ സംഭവിക്കുന്നുണ്ട് . മാനസിക അസ്വസ്ഥതകൾ ഉണ്ടാവുമ്പോൾ കുട്ടികൾക്ക് ശാരീരിക രോഗങ്ങളും വന്നേക്കാം മനോരോഗങ്ങളും വന്നേക്കാം. ആസ്തമ , എക്സിമ, ബിപി, അൾസർ , ടെൻഷൻ, ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയവ ഇത്തരത്തിലുള്ള രോഗങ്ങളാണ് വൈകാരിക സംഘർഷങ്ങൾ ഉള്ള അവസ്ഥയിൽ മോഷ്ടിക്കുന്നതായി കാണാം . കൂടാതെ നിരവധി ശാരീരികാസ്വാസ്ഥ്യങ്ങൾ കണ്ടുവരുന്നു വയറുവേദന ,വിശപ്പില്ലായ്മ, മലബന്ധം,ചൊറിഞ്ഞു തടിക്കുക തുടങ്ങി നിരവധി അസ്വസ്ഥതകളാണ് കുട്ടികളെ ബാധിക്കുന്നത്. മാനസികസംഘർഷം കാരണം ചില കുട്ടികളെ അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് കാരണം ഭാരം വർദ്ധിക്കുന്നു. സാഹചര്യങ്ങൾ ,പ്രശ്നങ്ങൾ തുടങ്ങിയവ കാരണം സാമൂഹികമായ ഇടപെടലുകളിൽ നിന്നും മത്സരങ്ങളിൽ നിന്നും ഇത്തരം കുട്ടികൾ പിന്മാറുന്നു. ഇവരിൽ അപകർഷതാബോധവും വളരുമ്പോൾ ഇത്തരം കുട്ടികൾ സാധാരണ പ്രകടിപ്പിക്കുന്നവർ ലക്ഷണമാണ് വയറുവേദന, തലവേദന ,ശരീരവേദന,

ദത്തെടുക്കല്‍ നടപടികള്ളും ശിശു സംരക്ഷണ സ്ഥാപനങ്ങളും

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം 2017 ൽ പുറപ്പെടുവിച്ച അഡോപ്ഷൻ റഗുലേഷൻ പ്രകാരമാണ് സംസ്ഥാനത്ത് ദത്തെടുക്കൽ നടപടിക്രമങ്ങൾ സ്വീകരിക്കുന്നത്. ദത്തെടുക്കൽ മേഖല ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റേക് ഹോൾഡേഴ്സിനെ ഉൾപ്പെടുത്തി അഡോപ്ഷൻ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. സ്ഥാപന സംരക്ഷണം (Institutional Care) അവസാനത്തെ അഭയ കേന്ദ്രമായതിനൽ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള അനാഥരും, ഉപേക്ഷിക്കപ്പെട്ടും ഏല്പിച്ചു കൊടുക്കപ്പെട്ടവരുമായ കുട്ടികളെ SAA-CCI Linkage വഴി ദത്തെടുക്കലിലേക്ക് കൊണ്ടുവരുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ നടപടി സ്വീകരിച്ചു വരുന്നു. ദത്തെടുക്കലിനായി അംഗീകരിക്കപ്പെട്ട ഔദ്യോഗിക ഏജന്‍സിയില്‍ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതികള്‍ അപേക്ഷ സമര്‍പ്പിക്കുക എന്നതാണ് ദത്തെടുക്കലിന്റെ പ്രാരംഭ നടപടി. തുടര്‍ന്ന് ഈ ഏജന്‍സിയുമായി ബന്ധപ്പെട്ട സാമൂഹികപ്രവര്‍ത്തകന്‍ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതികളുടെ പശ്ചാത്തലത്തെക്കുറിച്ചും അവര്‍ക്ക് ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനുള്ള സാഹചര്യമുണ്ടോയെന്നും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഏജന്‍സിയില്‍ സമര്‍പ്പിക്കും. സാധാരണമായി ദമ്പതികളുടെ കുടുംബ പശ്ചാത്തലം, വൈകാരികവും ശാരീരികവുമായ ആരോഗ്യം, വിവാഹബന്ധത്തിന്റെ സുസ്ഥിരത, സാമ്പത്തികനില ഇവയെക്കുറിച്ചെല്ലാമാണ് സാമൂഹികപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നത്. പിന്നീട് ഏജന്‍സിക്ക് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതൊറിട്ടിയില്‍ (CARA)  നിന്നും  നോണ്‍-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നു. തുടര്‍ന്ന് ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടിക്ക് വേണ്ട സവിശേഷതകളെക്കുറിച്ച് ദമ്പതിമാര്‍ക്ക് ഏജന്‍സിയില്‍ അറിയിക്കാം. ദമ്പതിമാരുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ അവരുമായി കാണാന്‍ ഏജന്‍സി അനുവദിക്കുന്നു. ആ കുട്ടിയെ ദമ്പതിമാര്‍ക്ക് സമ്മതമെങ്കില്‍ ദത്തെടുക്കാവുന്നതുമാണ്. നിയമപരമല്ലാത്ത ദത്തെടുക്കൽ തടയുന്നതിന് പൊതുജനങ്ങൾക്കും ആശുപത്രി അധികൃതർക്കും വിവിധ സ്ഥാപന മേധാവികൾക്കും വേണ്ട അവബോധം നൽകി വരുന്നു. ദത്തെടുത്ത മാതാപിതാക്കളുടെയും കുട്ടികളുടെയും ഏകോപനം ഉറപ്പു വരുത്തുന്നതിന് ജില്ലാതലത്തിൽ കുടുംബ സംഗമവും പഠനവും നടന്നു വരുന്നു.

ദത്തെടുക്കല്‍ നടപടികള്‍ രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍,രാജ്യാന്തര ദത്തെടുക്കല്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.രാജ്യത്തിനകത്ത് ദത്തെടുക്കുന്ന ദമ്പതികളോ വ്യക്തിയോ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ പേര് രജിസ്ട്രര്‍ ചെയ്യണം. ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ, ദമ്പതികളുടേയോ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് (Home Study Report) വിദഗ്ദനെ കൊണ്ട്തയ്യാറാക്കണം. അവരെ ദത്തിനുള്ള കൗണ്‍സിലിങ്ങിനു വിധേയരാക്കണം. ദത്തെടുക്കാനുദ്ദേശിക്കുന്ന വ്യക്തിയോ ദമ്പതികളോ അവരുടെ ആരോഗ്യവും സാമ്പത്തികവുമായ നില വ്യക്തമാക്കുന്ന രേഖകള്‍ ഏജന്‍സി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.
ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം അനുയോജ്യനായ കുട്ടിയെ ദമ്പതിമാര്‍ക്കോ, വ്യക്തിക്കോ കാണിച്ചുകൊടുക്കാവുന്നതാണ കുട്ടിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഏജന്‍സി കോടതിയിലോ ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡിലോ ഹര്‍ജി ഫയല്‍ ചെയ്ത് ഉത്തരവ് നേടേണ്ടതും പിന്നീട് കുട്ടിയുടെ കസ്റ്റഡി ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതിമാര്‍ക്കോ വ്യക്തിക്കോ നല്‍കേണ്ടതാണ്.ആവശ്യമായ രേഖകളും ഹാജരാക്കണം.ദത്തെടുക്കല്‍ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ്,ശിശുക്ഷേമ സമിതിയോ ജില്ലാ കളക്ടറോ മറ്റുവേണ്ടപ്പെട്ട അധികാരികളോ നല്‍കിയ അവകാശമൊഴിഞ്ഞ സര്‍ട്ടിഫിക്കറ്റ്‌സ് (Relinquishment deed/ Abandment Certificate),സാമൂഹികപ്രവര്‍ത്തകന്‍ തയ്യാറാക്കിയ ശിശു പഠന റിപ്പോര്‍ട്ട് (Childs Study Report),അംഗീകൃത ശിശുവിദഗ്ദ്ധന്‍ തയ്യാറാക്കിയ കുട്ടിയുടെ ശാരീരിക പരിശോധനാ റിപ്പോര്‍ട്ട്,സാമൂഹിക പ്രവര്‍ത്തകന്‍ തയ്യാറാക്കിയ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട്,ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെആരോഗ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,സാമ്പത്തികനില തെളിയിക്കാനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്‍കംടാക്‌സ് റിട്ടേൺ,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, താമസം തെളിയി ക്കുന്ന സര്‍ട്ടിഫിക്കേറ്റ് വിവാഹ സര്‍ട്ടിഫിക്കറ്റ്,
ദമ്പതികളുടെ ഫോട്ടോ , ദമ്പതികളുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,കുട്ടിയെ സ്വന്തം കുട്ടിയായി വളര്‍ത്തികൊള്ളാമെന്ന് ഉറപ്പ് , കുട്ടിയുടെ ഫോട്ടോ . ആവശ്യമുണ്ടെങ്കില്‍ മാത്രം താഴെ പറയുന്നരേഖകൾ ഹാജരാക്കണം ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്ക് മുമ്പ് ദത്തെടുക്കപ്പെട്ട കുട്ടികളോ സ്വന്തം കുട്ടികളോ ഉണ്ടെങ്കില്‍ അവരുടെ അഭിപ്രായം,
ദമ്പതികള്‍ മുമ്പ് വിവാഹമോചനം നേടിയിട്ടുണ്ടെങ്കില്‍ വിവാഹമോചനവിധി (Divorc decree) യുടെ പകര്‍പ്പ്,
ദത്തെടുക്കുന്ന കുട്ടി 6 വയസ്സിനുമുകളിലാണെങ്കില്‍ കുട്ടിയുടെ സമ്മതം,കുട്ടിയെ വളര്‍ത്താന്‍ ഏല്പിക്കുന്ന കരാര്‍ (Foster care agreement)  ഉണ്ടെങ്കില്‍ അതും ഹാജരാക്കണം.
സംസ്ഥാനത്ത് ചിൽഡ്രൻസ് ഹോമുകൾ ഉൾപ്പെടെ 27 ശിശു സംരക്ഷണ സ്ഥാപനങ്ങളാണ് സർക്കാർ നേരിട്ട് നടത്തിവരുന്നത്. സന്നദ്ധ സംഘടനകളുടെ 790 ശിശുഭവനുകൾ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് സർക്കാരിന്റെ അംഗീകാരം നേടിയിട്ടുണ്ട്. 2 വർഷം മുൻപുള്ള സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം 25,834 കുട്ടികൾ മേൽപറഞ്ഞ സ്ഥാപനങ്ങളിൽ താമസിക്കുന്നുണ്ട്. 408 കുട്ടികളെയാണ് ഈ കാലയളവിനുള്ളിൽ ദത്ത് നൽകിയത്. 168 അപേക്ഷകരാണ് 2 വർഷം മുൻ സംസ്ഥാനത്ത് ദത്തെടുക്കുന്നതിനായി കാത്തിരുന്നത്.
കുട്ടികളുള്ള ദമ്പതിമാർക്കും 2017 ലെ അഡോപ്ഷൻ റഗുലേഷൻ പ്രകാരം ദത്തെടുക്കാവുന്നതാണ്. ദത്തെടുക്കാൻ താത്പര്യമുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ വെബ് പോർട്ടലായ www.cara.nic.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രഷൻ നടപടിക്രമങ്ങൾ പൂർത്തിയ ശേഷം ആവശ്യമായ രേഖകൾ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഹോം സ്റ്റഡി നടത്തുന്നതിന് അംഗീകൃത ദത്തെടുക്കൽ സ്ഥാപനത്തിലെ സോഷ്യൽ വർക്കറെയോ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സോഷ്യൽ വർക്കറെയോ സമീപിക്കാവുന്നതാണ്. ഹോം സ്റ്റഡി റിപ്പോർട്ട് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷകരുടെ മുൻഗണനയനുസരിച്ച് 3 കുട്ടികളുടെ വരെ ഫോട്ടോയും ചെൽഡ് സ്റ്റഡി റിപ്പോർട്ട്, മെഡിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് മുതലായവ കാണാവുന്നതാണ്. കുട്ടിയെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ 20 ദിവസത്തിനകംകുട്ടി നിൽക്കുന്ന സ്ഥാപനത്തിലെ കമ്മിറ്റിയുടെ മുൻപിൽ ഹാജരായി പ്രീ അഡോപ്ഷൻ ഫോസ്റ്റർ കെയർ എഗ്രിമെൻറ് ഒപ്പുവെച്ച കുട്ടിയെ അപേക്ഷകരുടെ ഭവനത്തിൽ കൊണ്ടു പോകാവുന്നതാണ്. രണ്ട് മാസത്തിനകം നിയമ നടപടി പൂർത്തിയായി കോടതി ഉത്തരവ് പ്രകാരം അപേക്ഷിച്ച കുട്ടിയെ ലഭിക്കുന്നതാണ്

രാജ്യാന്തര ദത്തെടുക്കല്‍ നടപടികള്‍ രാജ്യാന്തര ദത്തെടുക്കലിലൂടെ കുട്ടികള്‍ പല ചൂഷണങ്ങള്‍ക്കും വിധേയരാകുന്നതായി നമുക്കറിയാം.നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് (N.R.I.)ഓവര്‍സീസ് ഇന്ത്യന്‍സ്,ഇന്ത്യന്‍ വംശജര്‍ 1വിദേശികള്‍

രാജ്യാന്തര ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ താഴെപ്പറയും പ്രകാരമാണ്.ശിശുക്ഷേമ സമിതിയില്‍ നിന്നും നിയമപരമായ അന്വേഷണ (Legal enquary)ത്തിനുശേഷം  നിയമപരമായ ബാധ്യതയില്ല (No legal claim Certificate) സര്‍ട്ടിഫിക്കേറ്റ് വാങ്ങണം,കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും അവകാശമൊഴിഞ്ഞ കരാര്‍ വാങ്ങണം.രാജ്യാന്തര ദത്തെടുക്കലില്‍ ദത്തെടുക്കലിനുദ്ദേശിക്കുന്ന മാതാപിതാക്കള്‍ക്ക് കൗണ്‍സിലിംഗും    കുട്ടിയുടെ ഗാര്‍ഹിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കലും നടത്തിയ ശേഷമാണ് ദത്തെടുക്കാനുദ്ദേശിക്കുന്നവരുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് രാജ്യത്തിനകത്തുള്ള ദത്തെടുക്കല്‍പോലെ തന്നെ  ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളുടെ ആവശ്യവുമായി യോജിക്കുന്ന കുട്ടിയെ കണ്ടെത്തിയശേഷം ഈ കുട്ടിയെ മാതാപിതാക്കളുമായി കാണാന്‍ അവസരമുണ്ടാക്കണം. ഏജന്‍സികള്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം.ഏജന്‍സികള്‍ ദത്തെടുക്കല്‍ ഉത്തരവു നേടാനായി വേണ്ട രേഖകള്‍ കോടതിയില്‍ ഹാജരക്കണം.കോടതി ദത്തെടുക്കല്‍ ഏജന്‍സിയോ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന മാതാപിതാക്കളോ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച ശേഷം കുട്ടിയുടെ സംരക്ഷണ ഉത്തരവ് (Guardianship order) അനുവദിക്കും. ഇപ്രകാരം കോടതി ഉത്തരവു കിട്ടിയശേഷം കുട്ടിയെ രാജ്യത്തിനു പുറത്തേക്ക് ദത്ത് കൊണ്ടുപോകാവുന്നതാണ് .ദത്തെടുക്കലിന്റെ പൊതു മാര്‍ഗ്ഗ രേഖകള്‍ ഉള്ളതിനൊപ്പം കോടതികളുടെ അധികാരം ജില്ലാ കളക്ടർക്ക് നൽകി. പുതിയ ഭേദഗതി നിർദ്ദശപ്രകാരം വിദേശ ദമ്പതികളാണ് കുട്ടിയെ ദത്തെടുക്കുന്നതെങ്കിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് അതത് ജില്ലാ കളക്ടർമാരാണ്. അനാഥക്കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നടപടിക്രമം എളുപ്പമാക്കാൻ കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിരുന്നു. പുതിയ ഭേദഗതി പ്രകാരം നിർദ്ദിഷ്ട വ്യക്തിക്കും ദമ്പതിമാര്‍ക്കും ദത്തെടുക്കാന്‍ അവകാശമുണ്ടെങ്കിലും മൂന്നുവര്‍ഷമായി ഒന്നിച്ച് ജീവിക്കുന്ന ദമ്പതിമാര്‍ക്ക് മുന്‍ഗണന ലഭിക്കും. ദത്തെടുക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും 45 വയസ്സില്‍ കൂടാന്‍ പാടില്ല. പ്രതേ്യക കേസ്സുകളില്‍  ഈ പ്രായപരിധി 55 വയസുവരെയാകാം. ഇങ്ങനെ പ്രായപരിധി അനുവദിക്കുമ്പോള്‍ ദത്തെടുത്ത കുഞ്ഞിന് പ്രത്യേക ആരോഗ്യപരിരക്ഷ ആവശ്യമുള്ളതായിരിക്കും. ദത്തെടുക്കുന്ന മാതാപിതാക്കള്‍ മെട്രിക്കുലേഷന്‍ പാസ്സായിരിക്കണം ,സ്വന്തമായി വീടോ ജോലിയോ ഉള്ളവരായിരിക്കണം , മാസം 5000 രൂപയെങ്കിലും വരുമാനം ഉണ്ടായിരിക്കണം ,ദമ്പതിമാര്‍ മാനസികവും ശാരീരികവുമായ ആരോഗ്യമുള്ളവരായിരിക്കണം , ദമ്പതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരിക്കരുത് ,ദമ്പതികള്‍ തമ്മില്‍ സുസ്ഥിരമായ വൈവാഹിക ബന്ധം ഉണ്ടായിരിക്കേണ്ടതും അവര്‍ കുടുംബത്തോടും സമൂഹത്തോടുമുള്ള കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധമുള്ളവരുമായിരിക്കണം ,
വ്യക്തിയാണ് ദത്തെടുക്കുന്നതെങ്കില്‍ 30 വയസിനും 40 വയസിനും ഇടയിലുള്ള ആളായിരിക്കണം. കൂടാതെ ദത്തെടുക്കുന്ന കുട്ടിയുമായി 21 വയസ്സ് പ്രായവ്യത്യാസമുണ്ടായിരിക്കണം.ദത്തെടുക്കുന്ന വ്യക്തിയാണെങ്കില്‍ പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ സാധിക്കില്ല.

ദത്തെടുക്കല്‍ ഏജന്‍സികള്‍

സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി

കേന്ദ്ര ഗവണ്‍മെന്റിന്റെ വനിതാ ശിശുക്ഷേമവകുപ്പിന്റെ കീഴില്‍ സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനമാണ് CARA. രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലിനെ ഏകോപിപ്പിക്കുന്ന ഏജന്‍സിയാണിത്. അനാഥരും ഉപേക്ഷിക്കപ്പെട്ടവരും ദത്തെടുക്കലിനായി നല്‍കുന്നവരുമായ കുട്ടികളെ അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിവഴി ദത്ത് നല്‍കുക. ദത്തെടുക്കപ്പെടാന്‍ യോഗ്യരായ കുട്ടികളുടെ വിവരം ശേഖരിക്കുക. ദത്തെടുക്കലിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, ദത്തെടുക്കലിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യുക ഇവയാണ്  CARA യുടെ കര്‍ത്തവ്യങ്ങള്‍. കൂടാതെ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന ദമ്പതിമാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പേര് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുക എന്നിവയും CARA യുടെ ചുമതലയാണ്. അഡ്രസ്സ് താഴചേര്‍ക്കുന്നു. CARA, വെസ്റ്റ് ബ്‌ളോക്ക്-8, വിംഗ്-2, സെക്കന്റ് ഫ്ളോർ, ആര്‍.കെ. പുരം, ന്യൂഡല്‍ഹി, ഇന്ത്യ, പിന്‍: 1100066, ഫോണ്‍: 091-011-26106725, 26105346, 26106783, 26180196, 26180194 ഇ.മെയില്‍: CARA@bol.net.in,  Web site: http/www.adoptionindia.nic.in

CARA യുടെ കീഴില്‍ ഓരോ സംസ്ഥാനത്തും ദത്തെടുക്കല്‍ ഏകീകരണ ഏജന്‍സി (adoption co-ordination Agency) കളുണ്ട്. കേരളത്തിലെ adoption co-ordination Agency യുടെ അഡ്രസ്സ് താഴെ ചേര്‍ക്കുന്നു.

രാജഗിരികോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, രാജഗിരി പി.ഒ., കളമശ്ശേരി,  എറണാകുളം-683104,  ഫോണ്‍: 04842540722, ഫാക്‌സ് :04952767904

CARA. ലൈസന്‍സ് ഉള്ള കേരളത്തിലെ ദത്തെടുക്കല്‍ ഏജന്‍സികള്‍

  1. മിഷനറീസ് ഓഫ് ചാരിറ്റി, നിര്‍മ്മല ശിശുഭവന്‍, യൂണിവേഴ്‌സിറ്റി റോഡ്, തിരുവനന്തപുരം-695034

ഫോണ്‍: 04712307434, 23043711

2.നിര്‍മ്മല ശിശുഭവന്‍, മിഷനറീസ് ഓഫ് ചാരിറ്റി, ശിവരാമമേനോന്‍ റോഡ്, എറണാകുളം- 35  ഫോണ്‍: 04842401611,

3.സെന്റ്‌മേരീസ് ഓര്‍ഫനേജ്, ഈരേഴ സൗത്ത് പി.ഒ., മാവേലിക്കര-690106, ആലപ്പുഴ ഫോണ്‍: 04792302492,

ഇ-മെയില്‍ srchristinem@hotmail.com

  1. സായിനികേതന്‍, മംഗലത്തില്‍ ലൈന്‍, പൂങ്കുന്നം,

തൃശൂര്‍- 2   ഫോണ്‍: 04872387402

  1. വാത്സല്യം ശിശുഭവന്‍, റോക്ക്‌വെന്‍ റോഡ്, എച്ച.എം.റ്റി. കോളനി പി.ഒ., കളമശ്ശേരി, എറണാകുളം, ഫോണ്‍: 0484 2551779  ഇ-മെയില്‍valsalyam03@gmail.com
  2. ഡിവൈന്‍ പ്രോവിഡന്‍സ് ശിശുഭവന്‍, മാമാട്ടികാനം

പി.ഒ., രാജക്കാട്, ഇടുക്കി- 685566 ഫോണ്‍: 04868242555

ഇ-മെയില്‍ divinedrovidence@rediffmail.com

  1. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്)പൂജപ്പുര,

തിരുവനന്തപുരം ഫോണ്‍: 0471 2342675

ഇ-മെയില്‍  govtspecialhome@hotmail.com

  1. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്),

ബീച്ച് റോഡ്, കൊല്ലം

  1. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്)

രാമവര്‍മ്മപുരം, തൃശൂര്‍

  1. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്)

തിരുവഞ്ചൂര്‍, കോട്ടയം

  1. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ബോയ്‌സ്),

വെള്ളിമാട്കുന്ന്, കോഴിക്കോട്

  1. ഗവണ്‍മെന്റ് ജുവനൈല്‍ഹോം (ഗേള്‍സ്),

വെള്ളിമാട്കുന്ന്, കോഴിക്കോട്

  1. സര്‍ക്കാര്‍ ബാലസദനം, ആലപ്പുഴ,

ഫോണ്‍: 0478 2821282

സര്‍ക്കാര്‍ അംഗീകരിച്ച കേരളത്തിലെ

ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍

  1. കേരളാശിശുഭവന്‍, പാടുപുറം പി.ഒ., കരികുറ്റി വഴി

എറണാകുളം, ഫോണ്‍-04842683582

  1. ദിനസേവനസഭ സ്‌നേഹനികേതന്‍, പട്ടുവന്‍,

കണ്ണൂര്‍ ഫോണ്‍: 0498202346

ഇ-മെയില്‍  geets@md2.bsnl.mail.in

  1. സെന്റ് ജോസഫ് ചില്‍ഡ്രന്‍സ് ഹോം, കുമ്മണ്ണൂര്‍, ചെര്‍പ്പുംഗല്‍ പി.ഒ., കോട്ടയം-686584

ഫോണ്‍: 0482 255087

സാമൂഹിക ക്ഷേമവകുപ്പ്

സംസ്ഥാനതലത്തില്‍ ദത്തെടുക്കല്‍ നയങ്ങള്‍ തീരുമാനിക്കുന്നത് സാമൂഹിക ക്ഷേമവകുപ്പാണ്. സാമൂഹിക ക്ഷേമവകുപ്പിന്റെ കീഴിലുള്ള ദത്തെടുക്കല്‍ സെല്‍ സജീവമാണ്.സംസ്ഥാനത്ത് ദത്തെടുക്കല്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സാമൂഹിക ക്ഷേമവകുപ്പിന്റെ റീജിയണല്‍ ഡയറക്ടര്‍, ജില്ല സാമൂഹിക ക്ഷേമ ഓഫീസര്‍, ജില്ലപ്രൊബേഷനറി ഓഫീസര്‍ ഇവര്‍ക്ക് ദത്തെടുക്കല്‍ സംബന്ധിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള ചുമതലയുണ്ട്. കുട്ടികളെ ദത്ത് കൊടുക്കാന്‍ അധികാരപ്പെടുത്തി സാമൂഹിക്ഷേമവകുപ്പിന്റെ കീഴിലുള്ള ശിശുഭവനുകള്‍ക്ക് അനുമതി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്.  ശിശുഭവന്‍ വഴി ഉപേക്ഷിക്കപ്പെട്ടവരും അഗതികളും അനാഥരുമായ കുട്ടികളെ ദത്തെടുക്കാം.

സ്വയ നാസർ
ലേഖിക സൈക്കോളജിസ്റ്റ്, ഫാമിലി തെറപ്പിസ്റ്റ്,

Leave a Reply

Your email address will not be published. Required fields are marked *