രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എൻ.‌ഡി.‌എ സഖ്യം ഉപേക്ഷിച്ചു

National

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി(ആർ.എൽ.പി) മുന്നണി വിട്ടു. കർഷകർക്കെതിരായ ആരുമായും തങ്ങൾ നിലകൊള്ളില്ലെന്ന് ആർ.എൽ.പി നേതാവും രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ലോക്സഭാ എം.പിയുമായ ഹനുമാൻ ബെനിവാൾ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി എൻ.‌ഡി.‌എയിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ സഖ്യകക്ഷിയാണ് ലോക് താന്ത്രിക് പാർട്ടി. അകാലിദളാണ് ഇതിന് മുമ്പ് മുന്നണി വിട്ടത്.അതേസമയം കാർഷിക പരിഷ്കരണ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാരിന് കത്തയച്ചു. ഈ മാസം 29ന് ചർച്ചക്ക് വരാമെന്ന് നേതാക്കൾ അറിയിച്ചു. മൂന്ന് നിയമങ്ങളും റദ്ധാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചു കൊണ്ടാണ് കത്ത്. ഡിസംബർ 29 ചൊവ്വാഴ്ച രാവിലെ 11ന് ചർച്ചക്ക് തയ്യാറാണെന്നാണ് കർഷക സംഘടനകൾ കേന്ദ്ര സർക്കാരിനയച്ച കത്തിൽ പറയുന്നത്. 40 കർഷക സംഘടനകളുടെയും നേതാക്കൾ ഒപ്പിട്ട കത്തിൽ മറ്റ് നിർദേശങ്ങളും മുന്നോട്ട് വെച്ചു.അതേസമയം കാർഷിക നിയമങ്ങൾക്കെതിരായ സമരം കോർപ്പറേറ്റ് വിരുദ്ധ സമരമാക്കി മാറ്റുന്നതിനുള്ള പ്രചരണം തുടരുകയാണ്. അംബാനി, അദാനി കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളും ഉപേക്ഷിക്കാനാണ് ആഹ്വാനം. എന്നാല്‍ നാളെ രാവിലെ 11മണിക്ക് പ്രാധാനമന്ത്രി മൻ കി ബാത്ത് പരിപാടി നടത്തുമ്പോൾ കർഷകർ പാത്രം കൊട്ടി പ്രതിഷേധിക്കും.

Leave a Reply

Your email address will not be published. Required fields are marked *