സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

General

ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *