വയനാട് ദുരന്തത്തിൽ മരിച്ച 116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു. ഇത് സംബന്ധിച്ച വിവരം പങ്കു വെക്കുന്നത് പ്രയാസകരമാണ്. എന്നാൽ ഔദ്യോഗിക വിവരം അപ്ഡേറ്റ് ചെയ്യേണ്ടതുള്ളതിനാൽ ഇത് എഴുതുകയാണ് എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ദുരന്ത സ്ഥലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ പ്രവർത്തകരെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. അധികമായി ആവശ്യമായി വരുന്ന മരുന്നും ആരോഗ്യ വകുപ്പ് അവിടെ ലഭ്യമാക്കുവാനും മന്ത്രി നിർദേശം നൽകിയിരുന്നു.
ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേണ്ട കാര്യങ്ങൾ അതാത് സമയം തന്നെ ഏകോപനത്തോടെ ഇടപെട്ട് ചെയ്തു വരുന്നുണ്ട് എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .