കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ കൽപ്പറ്റയിൽ സയാഹ്‌ന ധർണ്ണ നടത്തി. നിർമ്മാണ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പെൻഷൻ വിഹിതമായി പതിനായിരം രൂപവിതം അനുവദിക്കുക, കൈതൊഴിൽ സംരക്ഷിക്കാനും, അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായികേ ന്ദ്രത്തിലും , കേരളത്തിലും പ്രത്യേക വകുപ്പുകൾ രൂപീകരിക്കുക, ക്ഷേമനിധിയിൽ അംഗങ്ങളായി വിരമിക്കുന്ന തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി അനുവദിക്കുക. നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെപതംബർ 26 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ധർണ സി ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.സുഗതൻ ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ. സാംബശിവൻ അദ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറർ പി.സൈനുദ്ദീൻ, , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.പി.പ്രദീശൻ ഏ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. എം.സി ബാലകൃഷ്ണൻ , വി. ധർമ്മരാജ് , കെ രാധാകൃഷ്ണൻ , ടി.കെ. ഷൗക്കത്ത്, വി.പി. മജീദ് എന്നിവർ നേതൃത്വം നൽകി