ഇടവപ്പാതി മറന്നപ്പോൾ
മേഘങ്ങൾ ചിരിക്കുന്നു-
വെള്ളിമേഘം നിറയുന്നു,
വാനിലേതോ മഴപ്പക്ഷി-
മുകിലുകൾക്കായ് തിരയുന്നു.
കാലമാറ്റത്തിൻ ഗദ്ഗദത്താൽ –
ഇടവപ്പാതി കരയുന്നു,
എങ്ങുപോയിന്നെങ്ങുപോയി-
കറുത്തമേഘ ചുരുളുകൾ.
വെയിൽവന്നു ചിരിക്കുന്നു-
കരയുന്നു പാടവും,
മഴവന്നു പെയ്യുവാൻ-
കൊതിക്കുന്നു വയലുകൾ.
കാത്തുവെച്ചൊരു വിത്തുകൾക്ക്-
മുളയ്ക്കുവാൻ നേരമായി,
മുളപ്പിക്കാൻ പാടത്തെ-
പാകമാക്കാൻ നേരമായ്.
എന്നിട്ടും നീയിതെന്തേ-
ഇടവപ്പാതീ വന്നീല്ലാ…
പ്രതീക്ഷകൾക്ക് മങ്ങലേറ്റ –
പാടമിന്നുശൂന്യവും,
കരയുന്നു പിടയുന്നു –
കർഷകന്റെ ചിത്തവും.
(സുരേഷ് കൊടുവാറ്റിൽ )