അഡ്വ.ശരീഫ് ഉള്ളത്ത് അനുപമ വ്യക്തിത്വംഃ അഡ്വ.സഫറുല്ല എഴുതുന്നു

Malappuram Remembrance

നിലമ്പൂർ മയിലാടി യതീംഖാനയിൽ നിന്നും തുടങ്ങിയ പ്രയാണമാണ് അഡ്വ ശരീഫ് ഉള്ളത്തിൻ്റെത്. പ്രതിബന്ധങ്ങളെ തരണം ചെയ്തും ഒഴുക്കിനെതിരെ നീന്തിയും പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കിയും വളർന്നു വന്ന ഒരു അസാധാരണ പ്രതിഭ!!

കലാലയ ജീവിതം തുടങ്ങിയ മമ്പാട് കോളജിൽ വെച്ച് തന്നെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആവാനും KSU വിൻ്റേ സംസ്ഥാന എക്സിക്യൂട്ടീവ് വരെ എത്തി സാമൂഹിക ജീവിതത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

കോഴിക്കോട് ലോ കോളജിൽ നിന്നും നിയമ ബിരുദം നേടിയ അദ്ദേഹം മഞ്ചേരിയിൽ അഭിഭാഷക ജീവിതം ആരംഭിച്ചു. അങ്ങിനെ ഇരിക്കെയാണ് കാലടി സംസ്കൃത സർവകലാശാലയിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം കൂടി പൂർത്തിയാക്കുന്നത്.

അയതിൻ്റെ അടിസ്ഥാനത്തിൽ അരീക്കോട്, മങ്കട പള്ളിപ്പുറം ഹയർ സക്കൻഡറി സ്കൂളുകളിൽ അതിഥി അധ്യാപകൻ ആയി അല്പകാലം സേവനം അനുഷ്ഠിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു!!

ചാലിയാർ സംരക്ഷണ പ്രശോഭത്തിൽ വാഴക്കാട് റഹ്മാൻ സാഹിബിൻ്റെയും മറ്റും ഒപ്പം തന്നെ നിന്ന് അതിൻ്റെ മുന്നണി പോരാളിയായി കൊണ്ട് പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ ഉള്ള പ്രതിബദ്ധത തെളിയിച്ച!!

കേരളാ സാംസ്കാരിക പരിഷത്ത് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡൻ്റു മാത്രമല്ല അതിൻ്റെ തുടർന്നുള്ള അമരക്കാരനും ജീവ വായുവും അദ്ദേഹം തന്നെ ആയിരുന്നു.കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചും കാലിക പ്രസക്തമായ വിഷയങ്ങൾ ഏറ്റെടുത്ത് അവയെ ജനകീയ മാക്കുന്നതിലും വിജയിച്ച!!

സേവന രംഗത്ത് പുതിയ പാദ സ്വീകരിച്ച രാജിവ് യൂത്ത് ഫൗണ്ടേഷൻ്റെ സ്ഥാപക സെക്രട്ടറിയും ആയ!!

അദ്ദേഹത്തിൻ്റെ പൊതു ജീവിതം ഒരു തുറന്ന പുസ്തകം ആണ്

അദ്ദേഹം തൻ്റെ പഠനം ആരംഭിച്ച നിലമ്പൂർ യതീംഖാന യുടെ സെക്രട്ടറി ആയി പ്രവർത്തിക്കാനും അദ്ദേഹത്തിന് ഭാഗ്യം ഉണ്ടായി.

2009 മുതൽ 2017 വരെ ഉള്ള കാലയളവിൽ മലപ്പുറം ചൈൽഡ് വെഫെയർ കമ്മറ്റിയിൽ ആദ്യം അംഗമായും പിന്നീട് ചെയർമാൻ ആയും സേവനം അനുഷ്ഠിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

ശിശു ക്ഷേമ സമതിക്ക് അതിൻ്റെ ശൈശാവസ്ഥയിൽ ഉണ്ടായിരുന്ന പല ബാലാരിഷ്ടതകളും പരിഹരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അനന്യമത്രെ!!

ഒരു സമ്മർധത്തിലും തൻ്റെ നിലപാടുകളിൽ നിന്നും വ്യതിചലിക്കാെന് തയ്യാറല്ലാത്ത പ്രകൃതവും ആദർശം മുരുകെപിടിച്ചുള്ള കണിശതയും ആയിരുന്നു അദ്ദേഹത്തിൻ്റെ ബലഹീനത!!

ഇത് മിത്രങ്ങളെ പോലെ തന്നെ ശത്രുക്കളെയും സൃഷ്ടിക്കാൻ ഇടയാക്കി.CWC ചെയർമാൻ ആയിരിക്കെ കുട്ടികടത്ത് വിഷയം മുതൽ പലതിലും നിക്ഷിപ്ത താല്പര്യക്കാർക്ക് വഴങ്ങാതെ അദ്ദേഹം തൻ്റെ ഔദ്യോഗിക കാര്യങ്ങളിൽ കർമ്മനിരതനായത് പലർക്കും രസിച്ചില്ല!!

സാമൂഹ്യ ക്ഷേമ വകുപ്പിൻ്റെ ഉന്നതങ്ങളിൽ നിന്നുപോലും പല സമ്മർദങ്ങളും ഇടപെടലുകളും നേരിടാൻ ഇവ ഇടയാക്കി.

ആയതു മൂലവും,ശിശു ക്ഷേമ സമിതി മുമ്പാകെ വന്ന കേസുകളിൽ മുഖം നോക്കാതെ സ്വീകരിച്ച വിധികളും, മറ്റുംമൂലം നിരവധി കള്ള കേസുകളിൽ പോലും അദ്ദേഹം വലിച്ചിഴക്കപെട്ടു!!

തൃശൂരിലെ ഒരു അഡോപ്ഷൻ കേന്ദ്രം മുഖാന്തരം നടന്ന ഒരു ദത്ത് സംബന്ത കേസിൽ അദ്ദേഹത്തെ പ്രതിയാക്കി പീഡിപ്പിക്കാനുള്ള ആദ്യ ശ്രമം ബഹു കേരള ഹൈകോടതി തടഞ്ഞു.പ്രസ്തുത കേസ് പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കില്ല എന്നതായിരുന്നു ബഹു ഹൈകോടതി യുടെ നിലപാട്!!

തുടർന്ന് മഞ്ചേരി സബ് രജിസ്ട്രാർ മുൻപാകെ അഡ്പ്ഷൻ ഡീഡ് രജിസ്ട്രാർ ചെയ്തുകൊണ്ട് നടന്ന മറ്റൊരു ദത്തിനെ സംബന്ധിച്ചും കേസ് ചമച്ച് അദ്ദേഹത്തെ പ്രതിയാക്കി!!

അദ്ദേഹം തുടർന്നും ശിശു ക്ഷേമ സമതിയിലോ, കമ്മീഷനിലെ വന്നു പോവരുത് എന്ന് ശാട്ട്യമുള്ള ഏതോ ചില കുബുദ്ധികൾ ആയിരിക്കാം ഇവയുടെ പിന്നിൽ എന്ന് ആർക്കും സംശയം തോന്നാം!!

മേൽ മാനസിക പീഡനങ്ങളെ ഒക്കെ സധൈര്യം നേരിട്ട് വരവെ ആണ് അദ്ദേഹത്തെ പൂർണമായും നശിപ്പിക്കണം എന്ന ഉദ്ദേശത്തടെ അദ്ദേഹത്തെ ഒരു പോക്സോ കേസിൽ പ്രതിയാക്കിയത്!!

കേസിൻ്റെ സത്യാവസ്ഥ പോലും പരിശോധിക്കാതെ നിലവിലെ സാഹചര്യത്തിൽ ചുരുങ്ങിയത് 2 മാസക്കാലം എങ്കിലും കാരാഗൃഹ വാസം ലഭിക്കാവുന്ന തരത്തിലുള്ള ആരോപണം ഉന്നയിച്ചുള്ള പരാതി!!

പ്രമേഹം അതിൻ്റെ വിളയാട്ടം നരമ്പുകളെയും മറ്റും ക്ഷീണിപ്പിച്ച് പരസഹായം കൂടാതെ മുന്നോട്ട് പോവാൻ ബുദ്ധിമുട്ടുന്ന അവസരത്തിൽ ആണ് അദ്ദേഹത്തിന് എതിരെ ഈ രീതിയിൽ ഒരു പരീക്ഷണം കൂടി!!

അതിനെയും തൻ്റെ ആത്മബലം കൊണ്ട് നേരിട്ടുകൊണ്ടിരിക്കെ ആണ് കേസിൻ്റെ അന്വേഷണ വേളയിൽ തന്നെ കേസ് കള്ള കേസ് ആണ് എന്ന് അന്വേഷണത്തിൽ വെളിവായി കേസ് റെഫർ ചെയ്യപ്പെട്ട് ജയിൽ വാസത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്.

എന്നാല് മേൽ വിഷയങ്ങൾ ഉണ്ടാക്കിയ സമ്മർദങ്ങൾ അദ്ദേഹത്തെ മാനസികമായും ശാരീരികമായും ക്ഷീണിപ്പിച്ച് കാണണം!!

നിലപാടുകളുടെ രക്തസാക്ഷി!!

അല്ലെങ്കിൽ കള്ള കേസും മറ്റും ചമച്ച് പീഡിപ്പിക്കുന്നതിൻ്റെ രക്തസാക്ഷി!!

ഇങ്ങിനെ ആയിരിക്കും ഇനി ചിലപ്പോൾ ശ്രീ ശരീഫ് ഉള്ളത് അറിയപ്പെടുക!!

വ്യക്തിപരമായി എനിക്ക് പൊതു പ്രവർത്തനത്തിന് ഒരു മദൃകയാണ് നഷ്ടപ്പെട്ടത്!!

ഞങ്ങളുടെ ഓഫീസിന് ഉണ്ടായ ശൂന്യതയും ഞങ്ങളുടെ വ്യക്തിപരമായ നഷ്ടം മാത്രം ആണ്!!

എന്നാൽ

സാമൂഹിക രംഗത്ത്,

സാംസ്കാരിക, രാഷ്ട്രീയ പരിസ്ഥിതി പ്രവർത്തന രംഗത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് തീരാ നഷ്ടം തന്നെ!!

ആരെയും വേദനിപ്പിക്കാൻ വേണ്ടി അല്ല ഞാൻ ഇത് കുറിച്ചത്.ഞാൻ അല്പം വൈകാരികമായി പോയെങ്കിൽ എന്നോട് ക്ഷമിക്കുക.ഇത്രയെങ്കിലും എഴുതിയില്ല എങ്കിൽ ഞാൻ എൻ്റെ സഹോദരനോട് നീതി പുലർത്തിയില്ല എന്നൊരു തോന്നൽ ഇനിക്കുണ്ടാവും എന്ന് തോന്നിയത് കൊണ്ട് മാത്രം കുറിച്ചതാണ്!!

ഞങ്ങളുടെ ശരീഫ് രക്തസാക്ഷി ആണ്.

അതുകൊണ്ട് തന്നെ മോക്ഷം വാഗ്ദാനം ചെയ്തവരിൽ പെട്ട ആൾ.

എങ്കിലും ഞാൻ പ്രാർത്ഥിക്കുകയാണ്!!

ജീവിത വിജയം പ്രാപിച്ചവരിൽ അദ്ദേഹത്തോടൊപ്പം നമ്മെയും ദൈവം ഉൾപെടുത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *