സ്നേഹം
ജീവ ജലമാണ്.
അതു മരുഭൂമിയിലും
ഉറവകൾ
നിർമ്മിക്കും.
ഹൃദയം
അവശ്യപ്പെടുമ്പോഴൊല്ലാം
വസന്തത്തിന്റ്
പനിനീർ ചില്ലകൾ
സമ്മാനിച്ചു കൊണ്ടേയിരിക്കും.
മഴയും
നിലാവും
ഏകാന്തതയിൽ നിന്നും
മജീഷ്യനെ പോലെ
വീശിയെടുക്കും.
സൂര്യനെപ്പോലെ,
ഭൂമി നിറയേ
വെളിച്ചത്തിന്റെ
വെട്ടങ്ങളെറിഞ്ഞു
സിംഹാസനത്തിലെന്ന പോലെ
തലയുയർത്തിയിരിക്കും.
ഇരുട്ടുകൾ വിഹരിക്കുന്ന
കൊട്ടാരങ്ങളിൽ
അനശ്വരതയുടെ
ദീപശിഖയുമായി
പ്രയാണം നടത്തും.
സ്നേഹം
ഉപാധികളില്ലാത്ത
ആത്മാക്കളുടെ
പടയോട്ടമാണ്.
പി.കെ. സത്താർ വയനാട്