രൂപയ്ക്ക് നഷ്ടം, ഡോളര്‍ ഒന്നിന് 86.42; ഓഹരി വിപണി ഇന്നും നേട്ടത്തില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.42ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. രണ്ടു ദിവസത്തിനിടെ 30 പൈസയുടെ നേട്ടത്തിന് ശേഷമാണ് ഇന്ന് രൂപയുടെ ഇടിവ്. ഇന്നലെയും തുടക്കത്തില്‍ രൂപ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ വൈകീട്ടോടെ രൂപ തിരിച്ചുകയറുകയായിരുന്നു. 13 പൈസയുടെ നേട്ടമാണ് ഇന്നലെ രൂപയ്ക്ക് ഉണ്ടായത്. അതിനിടെ ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് വീണ്ടും […]

Continue Reading

‘അബദ്ധത്തില്‍ സംഭവിച്ചത്’; മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മെറ്റ ഇന്ത്യ

ന്യൂഡല്‍ഹി: 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ നിലവിലുള്ള സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടുവെന്ന മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മെറ്റ ഇന്ത്യ. അബദ്ധത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് ആണെന്നാണ് മെറ്റ ഇന്ത്യയുടെ വിശദീകരണം. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരമാര്‍ശവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് ഐടി പാര്‍ലമെന്ററി പാനലിന്റെ തലവനായ ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞതിന് പിന്നാലെയാണ് മെറ്റ ഇന്ത്യ ക്ഷമാപണം നടത്തിയത്. ജോ റോഗന്‍ പോഡ്കാസ്റ്റില്‍ സക്കര്‍ബര്‍ഗ് പറഞ്ഞ കാര്യങ്ങളാണ് […]

Continue Reading

എന്‍ജിനില്‍ തകരാറുണ്ടോ?, ഉടന്‍ അലര്‍ട്ട് ചെയ്യും; പുതിയ ഡിയോയുമായി ഹോണ്ട, വില 74,930 രൂപ

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഹോണ്ട ഡിയോ പുറത്തിറക്കി. എന്‍ജിനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടങ്കില്‍ ഉടന്‍ തന്നെ വാഹന ഉടമയെ അറിയിക്കുന്ന OBD2B സാങ്കേതികവിദ്യയോട് കൂടി അപ്‌ഡേറ്റ് ചെയ്ത ഡിയോ ആണ് അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ 74,930 രൂപയാണ് (എക്സ്ഷോറൂം) വില. 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍, PGM-FI എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 8000 rpm-ല്‍ 5.85 kW പവറും 5250 rpm-ല്‍ 9.03 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് […]

Continue Reading

ഞായറാഴ്ച മുതല്‍ മഴ ശക്തമാകും, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ‘കള്ളക്കടലില്‍’ ജാഗ്രത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയാണ് […]

Continue Reading

ഏകദിനത്തില്‍ വേഗമേറിയ സെഞ്ച്വറി; റെക്കോര്‍ഡിട്ട് സ്മൃതി മന്ധാന

രാജ്‌കോട്ട്: വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ക്യാപ്റ്റന്‍ സ്മൃതി മന്ധാന. അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 70 പന്തില്‍ നിന്നാണ് മന്ധാന സെഞ്ച്വറി തികച്ചത്. 12 ബൗണ്ടറികളും ഏഴ് സിക്‌സറുകളും നേടി 135 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് മന്ധാന തകര്‍ത്തു. ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറികളുടെ പട്ടികയില്‍ ഏഴാമതാണ് മന്ധാന. തന്റെ പത്താമത്തെ ഏകദിന […]

Continue Reading

അഞ്ചു ദിവസത്തെ മുന്നേറ്റത്തിന് സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 58,500ന് മുകളില്‍ തന്നെ

കൊച്ചി: തുടര്‍ച്ചയായി മുന്നേറി കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 58,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 7330 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. […]

Continue Reading

റെക്കോര്‍ഡ് വീഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ, 21 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

മുംബൈ: രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ ഇന്ന് തിരിച്ചുകയറി. ഡോളറിനെതിരെ രൂപ 21 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. 86.49 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ദുര്‍ബലമായതും അസംസ്‌കൃത എണ്ണവിലയുടെ കുതിപ്പിന് താത്കാലികമായി വിരാമമായതുമാണ് രൂപയ്ക്ക് ഗുണമായത്. ഇന്നലെ 66 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.70 എന്ന നിലയിലാണ് രൂപ ഇന്നലെ ക്ലോസ് ചെയ്തത്. 2023 ഫെബ്രുവരി ആറിന് രൂപ നേരിട്ട മൂല്യത്തകര്‍ച്ചയാണ് ഇതിന് മുന്‍പത്തെ ഏറ്റവും വലിയ ഇടിവ്. […]

Continue Reading

അഞ്ച്‌ കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപ, ഡിജിറ്റൽ പേയ്മെന്റ്‌ വഴിയും ടിക്കറ്റ്‌; മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ

കൊച്ചി: വിവിധ മെട്രോസ്റ്റേഷനുകളിൽനിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്‌ട്രിക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജിനുസമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വൈകീട്ട് നാലിന്‌ മന്ത്രി പി രാജീവ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. വ്യാഴാഴ്ച രാവിലെ മുതൽ ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി റൂട്ടുകളിൽ സർവീസ് ലഭ്യമാണ്‌. ഘട്ടംഘട്ടമായി മറ്റു റൂട്ടുകളിലും ആരംഭിക്കും. ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി-–മെഡിക്കൽ കോളേജ്, ഹൈക്കോടതി-എംജി റോഡ് സർക്കുലർ, കടവന്ത്ര-കെ പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് ജലമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്–കലക്ടറേറ്റ് എന്നി റൂട്ടുകളിലാണ് […]

Continue Reading

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്. എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. പൊതുവേദിയില്‍ […]

Continue Reading

പത്തനംതിട്ട പീഡനം; 4 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി, പിടിയിലായവരുടെ എണ്ണം 43

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനെട്ടുകാരിയായ കായികതാരത്തെ പീഡിപ്പിച്ച കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇന്ന് മാത്രം 15 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ ഇതോടെ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി. കേസിൽ ആകെ 58 പേരാണ് പ്രതികളെന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പെൺകുട്ടി അഞ്ച് തവണ കൂട്ട ബലാത്സം​ഗത്തിനു ഇരയായെന്നു കണ്ടെത്തി. ഇതുവരെ അറസ്റ്റിലായവരിൽ നാലുപേർ പ്രായപൂർത്തി ആകാത്തവരാണ്. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ […]

Continue Reading