വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ ശനിയാഴ്ച്ച വാര്യാട് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേണിച്ചിറ അതിരാറ്റ്ക്കുന്ന് കളരിക്കൽ അഖിൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ്. സംസ്‌കാരം നാളെ വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ശിൽപ്പ, മകൻ: ഗൗരി കൃഷ്ണ

Continue Reading

ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന: രാത്രി ഷെഡ് വളഞ്ഞ് മൂന്ന് യുവാക്കളെ പിടികൂടി

മീനങ്ങാടി: ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന നടത്തുമ്പോൾ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ് വിൽപന നടത്താൻ ശ്രമിച്ച മീനങ്ങാടി, പുഴംകുനി, പുത്തൻപുരക്കൽ വീട്ടിൽ, ജിത്തു പി സുകുമാരൻ(29), വാങ്ങാൻ ശ്രമിച്ച പുറക്കാടി, പുഴംകുനി, ശ്രീനിലയം വീട്ടിൽ എ.കെ. ശ്രീജിത്ത്(34), പള്ളിക്കുന്ന്, ശ്രീഭവൻ, ഡി.എസ്. ശ്രീജിത്ത്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. 0.54 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 11.01.2025 രാത്രി 10 മണിയോടെയാണ് സംഭവം. ടാറ്റു ഷെഡിൽ ലഹരി വില്പനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് […]

Continue Reading

വീട് കത്തി നശിച്ചു

വയനാട് ചീരാല്‍ കൊഴുവണ ആലിങ്കല്‍ ജോര്‍ജിന്റെ വീടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് വീടിനു തീ പടര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും സാങ്കേതികതകരാറു മൂലം ആദ്യമെത്തിയ ഫയര്‍ഫോഴ്‌സ് വാഹനത്തിന് തീയണക്കാനായില്ല. പിന്നീട് മറ്റൊരു വാഹനമെത്തിയാണ് തീയണച്ചത്. വീട് പൂര്‍ണ്ണമായും കത്തിനശിച്ചു.

Continue Reading

മെസി വരുന്നു.., ഒക്ടോബർ 25ന് താരം കേരളത്തിൽ എത്തും

കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്.

Continue Reading

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവും; 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നായകനാകുന്ന ടീമില്‍ മുഖ്യ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. അക്ഷര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ടീമില്‍ ഋഷഭ് പന്തില്ല. പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തി. 2023 നവംബറില്‍ ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 11 വിക്കറ്റും വിജയ് […]

Continue Reading

വിഡിയോ കോള്‍ വിളിച്ച് സ്വകാര്യ ദൃശ്യങ്ങളെടുത്തു; വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടി, അറസ്റ്റ്

വൈക്കം: വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്. വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം ഇവര്‍ ഇദ്ദേഹത്തെ വിഡിയോകോള്‍ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലതവണകളായി […]

Continue Reading

ജനുവരി 18 മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം, മാറ്റങ്ങള്‍ അറിയാം

കൊച്ചി: സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഈ മാസം 18 മുതല്‍ ചില ദിവസങ്ങളില്‍ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു. കൊച്ചി: സാങ്കേതിക ജോലികള്‍ നടക്കുന്നതിനാല്‍ ഈ മാസം 18 മുതല്‍ ചില ദിവസങ്ങളില്‍ തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ചില സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കുകയും ചിലത് വെട്ടിച്ചുരുക്കുകയും ചെയ്തു. എറണാകുളം ജംങ്ഷന്‍-ഷൊര്‍ണൂര്‍ സ്‌പെഷല്‍ സര്‍വീസ് (06018) […]

Continue Reading

‘സൈബര്‍ ബുള്ളിയിങിന് പ്രധാനകാരണക്കാരന്‍’; രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ പൊലിസില്‍ പരാതി നല്‍കി നടി ഹണി റോസ്. താന്‍ ബോബി ചെമ്മണൂരിനെതിരെ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നതെന്ന് നടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്. രാഹുലും ഈശ്വറും ബോബിയുടെ പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും […]

Continue Reading

മറ്റു നടിമാര്‍ക്കെതിരെയും ലൈംഗികാധിക്ഷേപം; ബോബിയുടെ യൂട്യൂബ് വിഡിയോകള്‍ പൊലീസ് പരിശോധിക്കും

കൊച്ചി: വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ബോബി അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. വീണ്ടും ഹണി റോസിന്റെ മൊഴി രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും. ബോബിയുടെയും അദ്ദേഹം ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. ബോബി ചെമ്മണൂര്‍ ഹണി റോസിനു പുറമെ […]

Continue Reading

വയനാട് സോണൽ കലോത്സവം; സംഘാടക സമിതി യോഗം ചേർന്നു

പുൽപ്പള്ളി : കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലെ വയനാട് ജില്ല എഫ്-സോൺ കലോത്സവത്തോടനുബന്ധിച്ച് സംഘാടകസമിതി യോഗം ചേർന്നു. പഴശ്ശിരാജ കോളേജിൽ വെച്ച് നടന്ന സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി കെ കെ അധ്യക്ഷത വഹിച്ചു. സംഘാടകസമിതിയുടെ ചെയർമാനായി സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെയും വർക്കിംഗ് ചെയർമാനായി കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ബാരിയും തിരഞ്ഞെടുത്തു. ജനുവരി 27 മുതൽ 31വരെ പുൽപ്പള്ളി പഴശ്ശിരാജ ആർട്സ് ആൻഡ് […]

Continue Reading