‘കൃഷ്ണകുമാര്‍ തോറ്റാല്‍ എന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമം; മുറിവുകള്‍ക്കു മേല്‍ മുളകരച്ചു തേയ്ക്കുന്നു’
തൃശൂര്‍: താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വ്വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട് മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായും സന്ദീപ് വാര്യര്‍ പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു. ജയിക്കാന്‍ ആണെങ്കില്‍ ശോഭാ സുരേന്ദ്രനോ കെ സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്‌നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു. അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ സുരേന്ദ്രനോ വന്നാല്‍ സാധിക്കുമായിരുന്നു. […]
Continue Reading