ആളിക്കത്തി വിദ്യാർഥി പ്രക്ഷോഭം; ബം​ഗ്ലാദേശിൽ 91 മരണം: ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർ​ദേശം

ന്യൂഡൽഹി: ബംഗ്ലാദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ. ബം​ഗ്ലാദേശിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ജാ​ഗ്രത പാലിക്കാനും നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടാനും സർക്കാർ ആവശ്യപ്പെട്ടു. അതിനിടെ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 91 ആയി. സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. മരിച്ചവരിൽ 14 പൊലീസുകാരും ഉൾപ്പെടുന്നുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും മക്കളുടെ മക്കൾക്കും സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം […]

Continue Reading

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നാവികസേനയും

ഉരുള്‍പൊട്ടൽ രക്ഷാപ്രവര്‍ത്തനങ്ങളിൽ സജീവപങ്കാളിത്തവുമായി നാവികസേനയും. 78 സേനാംഗങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും മറ്റ് സേനാവിഭാഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കൈമെയ് മറന്ന് അധ്വാനിക്കുന്നത്. സേനയുടെ ഹെലികോപ്റ്ററുകളും വയനാട്, നിലമ്പൂര്‍ മേഖലകളിൽ തെരച്ചിൽ, രക്ഷാ ദൗത്യങ്ങളിൽ പങ്കെടുക്കുന്നു. തെരച്ചിലിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് നാവികസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സംഘം പുഴയോരം കേന്ദ്രീകരിച്ച് തെരയുമ്പോള്‍, മറ്റേ സംഘം മലയോര മേഖലയിലാണ് തെരച്ചിൽ നടത്തുന്നത്. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുകയാണ് മറ്റൊരു സംഘത്തിന്‍റെ ചുമതല. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നൽകുന്നതിന് […]

Continue Reading

ഡിഎൻഎ പരിശോധന, രക്തസാമ്പിള്‍ ശേഖരിക്കുന്നു

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എം.എസ്.എ ഹാളിലും […]

Continue Reading

രക്ഷാപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റയിൽ കളക്ട്രേറ്റിലെത്തിയ കേന്ദ്രമന്ത്രി റവന്യൂ മന്ത്രി കെ രാജന്‍, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ എന്നിവരുമായി ചര്‍ച്ച നടത്തി.

Continue Reading

തിരച്ചില്‍ ആറാംദിനത്തിലേക്ക്; 200 ലേറെ പേരെ കാണാനില്ല; മരണം 357

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആറാംദിനമായ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1264 പേര്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധനയ്ക്കായി ഉപയോഗിക്കും.ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ പ്രദേശത്ത് ഡ്രോണ്‍ സര്‍വേയും നടത്തും. ചൂരല്‍മലയില്‍ രാവിലെ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ മരണം 357 ആയി. 206 ഓളം പേരെ കാണാനില്ല. ഇന്നലെ 18 മൃതദേഹങ്ങളാണ് ലഭിച്ചത്. വയനാട്ടിലെ ദുരന്തത്തില്‍ അഞ്ചുദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാര്‍ […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസ്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ’ എന്ന കുറിപ്പും പുതിയതായി പോസ്റ്റും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ […]

Continue Reading

സുരേഷ് ഗോപി ഇന്ന് വയനാട്ടിലെത്തും; ദുരന്ത വ്യാപ്തിയുടെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിക്കും. ദുരന്ത വ്യാപ്തി കണ്ടറിഞ്ഞ് എല്ലാ വിവരങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരന്തം സംഭവിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വയനാട് സന്ദര്‍ശിക്കുന്നത്. മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ വിവരം അറിഞ്ഞയുടൻ തന്നെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ദുരന്ത സ്ഥലത്ത് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനങ്ങൾക്ക് ഏകോപനം നല്‍കുകയും ചെയ്തിരുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് […]

Continue Reading

വയനാട്: മുലപ്പാൽ നൽകാമെന്ന പോസ്റ്റിൽ അശ്ലീല കമന്‍റിട്ടയാൾക്ക് മർദ്ദനം

കണ്ണൂർ: വയനാട് ദുരന്തത്തിൽ ഇരകളായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വാഗ്ദാനം ചെയ്തുള്ള പോസ്റ്റിൽ അശ്ലീല കമന്‍റിട്ടയാൾക്ക് മർദ്ദനം. കണ്ണൂർ പേരാവൂരിന് അടുത്ത് എഠത്തൊട്ടിയിലാണ് സംഭവം. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ.. എന്‍റെ ഭാര്യ റെഡിയാണ്’- എന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഈ പോസ്റ്റിനടിയിലാണ് എടത്തൊട്ടി സ്വദേശിയായ കെ ടി ജോർജ് എന്നയാൾ അശ്ലീല കമന്‍റിട്ടത്. ഇന്നലെ വൈകിട്ടോടെ ഇയാൾ കണ്ണൂരിൽനിന്ന് എടത്തൊട്ടിയിൽ എത്തിയപ്പോഴാണ് ഒരു കൂട്ടം ആളുകൾ വളഞ്ഞുവെച്ച് […]

Continue Reading

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടായത് 2.5 കോടി രൂപയുടെ നഷ്ടം

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 ഉരുക്കളെ കാണാതായിട്ടുണ്ട്. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം […]

Continue Reading

വയനാട് ദുരന്തം: മുണ്ടക്കൈ ചൂരല്‍മല പ്രദേശവാസികള്‍ക്ക് സൗജന്യ റേഷന്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് […]

Continue Reading