ബാങ്കില്‍ 80 ലക്ഷം രൂപയുടെ നിക്ഷേപം; സൈക്കിള്‍ യാത്രക്കാരന്റെ മരണം കൊലപാതകം; വനിതാ ബാങ്ക് മാനേജറുടെ ക്വട്ടേഷന്‍

കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയറായ സി പാപ്പച്ചന്‍ മെയ് 26 നാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജര്‍ സരിത പണം തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ കൊല്ലത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പാപ്പച്ചന് സ്വകാര്യ ബാങ്കില്‍ 80 ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ പണം തട്ടിയെടുക്കാനായി ബാങ്ക് മാനേജരായ സരിത, […]

Continue Reading

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മരുതംകോട് സ്വദേശികളായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാവരെയും മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. നെയ്യാറ്റിന്‍കരയില്‍ രണ്ടുപേര്‍ക്ക് കൂടി രോഗലക്ഷണമുണ്ട്. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള മരുന്ന് ജര്‍മനിയില്‍ നിന്ന് കേരളത്തിലെത്തിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ ജീവന്‍ രക്ഷിക്കാനായുള്ള നിര്‍ണായക മരുന്നാണ് ജര്‍മനിയില്‍ നിന്ന് സംസ്ഥാനത്തെത്തിച്ചത്. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും ആരോഗ്യ […]

Continue Reading

ആറ്റിങ്ങലില്‍ അമ്മായിയമ്മയെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആറ്റിങ്ങല്‍ കരിച്ചിയില്‍ അമ്മായിഅമ്മയെ മരുമകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രേണുക അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന പ്രീത (50)യെയാണ് മരുമകന്‍ അനില്‍കുമാര്‍ (40) ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വര്‍ക്കല കുരക്കണ്ണി സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Continue Reading

വയനാട് ഉരുള്‍പൊട്ടല്‍; യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ഇത് ചെയ്യുക. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ബുധനാഴ്ച പുതിയത് വിതരണം ചെയ്യും. ക്യാമ്പുകളില്‍ കഴിയുന്നവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 64 കുടുംബങ്ങള്‍ക്ക് സൗകര്യം കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കല്‍പ്പറ്റ, പടിഞ്ഞാറത്തറ, ബത്തേരി, കാരാപ്പുഴ എന്നിവിടങ്ങളിലെ 27 ക്വാര്‍ട്ടേഴ്സുകളിലും പട്ടികജാതി വികസന വകുപ്പിന്റെ വനിതാഹോസ്റ്റലിലും സൗകര്യമുണ്ട്. […]

Continue Reading

Smile 4You Foundation വയനാടിന് കൈത്താങ്ങായി

Smile 4You Foundation വയനാടിന് കൈത്താങ്ങായി കൽപ്പറ്റ:വയനാട് മുണ്ടക്കൈ പ്രകൃതി ദുരന്തമേഖലയിൽ Smile 4You Foundation ന്റെ കൈത്താങ്. ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യമായ സാധന സാമഗ്രികൾ മറ്റ് അവശ്യ വസ്തുക്കളുമാണ് വിതരണം ചെയ്തത്.വയനാട് ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മേപ്പാടി പഞ്ചായത്ത്‌ അംഗം റംല, സ്‌മൈൽ ഫോർ യു ഫൌണ്ടേഷൻ ചെയർമാൻ മുഹമ്മദലി, സി.ഇ.ഒ ശുഭ, WCD വയനാട് ജില്ലാ കോർഡിനേറ്റർ, മാർസിന ടീച്ചർ, ഫൗണ്ടഷന്റെ കർണാടക കോർഡിനേറ്റർ അശോക് കുമാർ, നീലഗിരി […]

Continue Reading

വയനാട് ദുരന്തം: സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും

തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ പരിഗണനയിലാണ്. ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. ‘സാലറി ചാലഞ്ച്’ എന്ന പ്രയോഗമുണ്ടായില്ല. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് 5 തവണകളായി നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റത്തവണയായി നല്‍കാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്‍കാനോ ആഗ്രഹിക്കുന്നവര്‍ക്ക് […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ചേക്കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തി. കേരളത്തിന്റെ മാത്രം ദുഃഖമല്ല വയനാട്. യുപിയിലെ മഥുരയില്‍ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വയനാടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, ദുരിതബാധിതര്‍ക്കുള്ള സഹായധനമായി 5.10 ലക്ഷം രൂപ സ്വരൂപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

‘ഭാര്യയുമായി ഒത്തുതീർപ്പായി’; രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിക്കൊപ്പം എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ യുവതി സത്യവാങ്മൂലവും കോടതിയിൽ നൽകിയിരുന്നു. രാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്ന് യുവതി പറഞ്ഞിരുന്നു.

Continue Reading

ആരൊക്കെയെന്നറിയില്ല! അവര്‍ മണ്ണിനോട് ചേര്‍ന്നു, കണ്ണീരോടെ വിട നല്‍കി നാട്

പുത്തുമല: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത എട്ടു പേര്‍ക്ക് കണ്ണിരോടെ വിട. പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടു നല്‍കിയ 64 സെന്റ് സ്ഥലത്താണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളതെന്ന ആശങ്കയില്‍ സ്ഥലത്ത് നിരവധി പേര്‍ എത്തിയിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ താത്രി 9.45 ടെ സംസ്‌കാരസ്ഥലത്തേക്ക് എത്തിച്ചു. സര്‍വമത പ്രാര്‍ഥനക്കു ശേഷമാണ് മൃതദ്ദേഹങ്ങള്‍ സംസ്‌കാരിച്ചത്. 2019ല്‍ […]

Continue Reading

ന്യൂനമര്‍ദ്ദം: ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്, ‘കള്ളക്കടലില്‍’ ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. മറ്റൊരു ന്യുനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് […]

Continue Reading