സ്വര്‍ണവില കുറഞ്ഞു; 54,000ല്‍ താഴെ

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,000ല്‍ താഴെ എത്തി. 53,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ചിരുന്നു. അതിനിടെയാണ് ഇന്ന് വില താഴ്ന്നത്.

Continue Reading

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രേഖകളുടെ പരിശോധന രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചി പിഎംഎല്‍എ കോടതിയിലുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറേണ്ടത്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇഡി കേസന്വേഷണം തുടങ്ങുന്നതും ബാങ്കില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുക്കുന്നതും. അനധികൃതമായി വായ്പകള്‍ അനുവദിച്ചത് അടക്കമുള്ള രേഖകളാണ് ഇഡി […]

Continue Reading

ബ്രസീല്‍ പുറത്ത്! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാനറികളുടെ ചിറകരിഞ്ഞ് ഉറുഗ്വെ

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ നിന്നു മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടരില്‍ ഉറുഗ്വെയോടു പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. 4-2 എന്ന സ്‌കോറിനാണ് ഉറുഗ്വെ വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് വിധി നിര്‍ണായം പെനാല്‍റ്റിയിലേക്ക് നീണ്ടത്. സെമിയില്‍ ഉറുഗ്വെ- കൊളംബിയയുമായി ഏറ്റുമുട്ടും. ഉറുഗ്വെയ്ക്കായി ഫെഡറിക്കോ വാല്‍വര്‍ഡെ, റോഡ്രിഗോ ബെന്റന്‍ക്യുര്‍, ജിയോര്‍ജിയന്‍ ഡി അരസ്‌ക്വേറ്റ, മാനുവല്‍ ഉഗ്രെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോസെ ജിമെനെസിനു മാത്രമാണ് പിഴച്ചത്. […]

Continue Reading

അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി; കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. സൂറത്തിന് സമീപം സച്ചിന്‍പാലി ഗ്രാമത്തില്‍ ടെക്സ്‌റ്റൈല്‍ തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. എട്ട് വര്‍ഷം മുന്‍പാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. 30 അപ്പാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്ന കെട്ടിടത്തില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് താമസക്കാരുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേള്‍ക്കാമായിരുന്നു […]

Continue Reading

4 ഭീകരരെ സൈന്യം വധിച്ചു, കുൽ​ഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു; 2 ജവാൻമാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽ​ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. പ്രദേശത്ത് സൈന്യം തിരിച്ചടി തുടരുകയാണ്. നാല് ഭീകരർക്കായി തിരച്ചിലും തുടരുന്നു. ഏറ്റുമുട്ടലിൽ മറ്റൊരു സൈനികനു പരിക്കേറ്റു. സൈനികനെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ഏറ്റുമുട്ടലുകൾ തുടങ്ങിയത്. സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതിന് ശേഷമാണ് ഭീകരരുടെ വെടിവയ്പ് ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ ജവാനെ […]

Continue Reading

‘വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം കൊടുക്കുന്നത്?’: തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി. വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മരിച്ച 65 പേര്‍ക്ക് അനുവദിച്ച തുക കൂടുതലാണെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം അറിയിക്കാനും പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദേശിച്ചു. വ്യാജ മദ്യം കുടിച്ച് മരിച്ചവര്‍ക്കല്ലാതെ അപകടത്തില്‍ മരിക്കുന്നവര്‍ക്ക് ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ ന്യായീകരിക്കാമെന്നും കോടതി പറഞ്ഞു. ചെന്നൈ സ്വദേശി എ. മുഹമ്മദ് ഗൗസ് […]

Continue Reading

”നിങ്ങള്‍ എനിക്കു പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും”

പാലക്കാട്: ”നിങ്ങള്‍ എനിക്കു പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും”- ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനം. യോഗ്യരായ സ്ഥാനാര്‍ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട്ടെയും മറ്റു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്ക് വിജയം ആഘോഷിക്കാന്‍ താന്‍ ഒപ്പമുണ്ടാവുമെന്നും തനിക്കും ജോര്‍ജ് കുര്യനും പാലക്കാട്ട് ബിജെപി നല്‍കിയ സ്വീകരണ പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞു. ”തൃശൂര്‍ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂര്‍ എനിക്ക് തരണം എന്നാണ് ഞാന്‍ പറഞ്ഞത്. […]

Continue Reading

കരുത്തറിയിക്കാന്‍ ‘യങ് ടീം ഇന്ത്യ’- സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ന് മുതല്‍

ഹരാരെ: ദീര്‍ഘ നാളത്തെ ക്രിക്കറ്റ് ബന്ധമാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍. ഏറെ പരമ്പരകള്‍ ഇന്ത്യ സിംബാബ്‌വെ മണ്ണില്‍ കളിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു തലമുറയിലേക്ക് ആ ബാറ്റണ്‍ കൈമാറപ്പെടുകയാണ്. ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നത്. രണ്ടാം മത്സരം നാളെ നടക്കും. മൂന്നാ പോരാട്ടം പത്തിനും നാലാം പോരാട്ടം 13നും നടക്കും. 14നാണ് അവസാന പോരാട്ടം. ഇന്ത്യന്‍ സമയം വൈകീട്ട് 4.30 മുതലാണ് എല്ലാ മത്സരങ്ങളും. ടി20 […]

Continue Reading

തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു

പനമരം:പനമരം ഗ്രാമപഞ്ചായത്ത്‌ നാലാം വാർഡ് ഗ്രാമസഭയിൽ വെച്ച് വാർഡിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 തൊഴിൽദിനം പൂർത്തീകരിച്ച 70 തൊഴിലുറപ്പ് തൊഴിലാളികളെ പൊന്നാട അണിയിച്ചു ആദരിച്ചു .പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും നാലാം വാർഡ് മെമ്പറുമായ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തുവികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷിമ മാനുവൽ. ലക്ഷ്മി മെമ്പർ. ശാന്ത മെമ്പർ, തുഷാര മെമ്പർ. പഞ്ചായത്ത് ഉദ്യോഗസ്ഥർ,സൗജത്ത് ഉസ്മാൻ,ലിസി പത്രോസ്,ഷേർളി ജോണി,സീതാലക്ഷ്മി ടീച്ചർ,അങ്കൻവാടി ടീച്ചർമാർ,ആശ വർക്കർ,എസ് ടി പ്രമോട്ടർ,മോണിറ്റിങ് കമ്മറ്റി അംഗങ്ങൾ,തൊഴിലാളികൾ […]

Continue Reading

ഋഷി സുനക് പുറത്തേക്ക് … കെയ്ര്‍ സ്റ്റാര്‍മര്‍ യുകെ പ്രധാനമന്ത്രി

പതിനാല് വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തി ലേബര്‍ പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. ചാള്‍സ് മൂന്നാമന്‍ രാജാവിന് സുനക് ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്മര്‍ സ്റ്റാര്‍മര്‍ കൊട്ടാരത്തിലെത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം നടത്തി. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും ചാള്‍സ് രാജാവ് അദ്ദേഹത്തെ ക്ഷണിക്കുകയും തുടര്‍ന്ന് പ്രധാനമന്ത്രിയായ സ്റ്റാര്‍മറെ നിയമിക്കുകയും ചെയ്തു. […]

Continue Reading