യൂറോയില്‍ മുത്തമിടാന്‍ മോഹിച്ച് ഇംഗ്ലണ്ട്; നാലം കീരിടം ലക്ഷ്യമിട്ട് സ്‌പെയിന്‍; ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ല

ബര്‍ലിന്‍: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ല. യൂറോ കപ്പില്‍ പുതിയ ചാമ്പ്യന്‍മാര്‍ ജര്‍മനിയിലും കോപ്പ അമേരിക്ക ജേതാക്കള്‍ യുഎസിലും ഉദിച്ചുയരും. രാത്രി 12.30ന് മ്യൂണിക്കിലെ ഒളിംപിയ സ്റ്റേഡിയത്തിലാണ് സ്‌പെയിന്‍ – ഇംഗ്ലണ്ട് ഫൈനല്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് കലാശപ്പോരിനെത്തുന്നത്. എളുപ്പമായിരുന്നില്ല അവര്‍ക്ക് ഫൈനല്‍വരെ. ആദ്യകിരീടമാണ് ഇംഗ്ലണ്ട് മോഹിക്കുന്നത്. സ്പെയിന്‍ ഒറ്റയൊഴുക്കായിരുന്നു. അഴകുള്ള കളി. അതിനൊത്ത ജയങ്ങള്‍. യൂറോയില്‍ നാലാംകിരീടമാണ് ലക്ഷ്യം. നെതര്‍ലന്‍ഡ്‌സിനെതിരെ മനോഹരമായ കളിയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഷൂട്ടൗട്ട് വേണ്ടിവന്നു. പ്രീ ക്വാര്‍ട്ടറിലായിരുന്നു […]

Continue Reading

ഓടി രക്ഷപ്പെടാന്‍ ശ്രമം; ബിഎസ്പി അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി അധ്യക്ഷന്‍ ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ച് കൊന്നു. കൊലക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാനേതാവ് തിരുവേങ്കടത്തെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തെളിവെടുപ്പിന്റെ ഭാഗമായി മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവം. തെളിവെടുപ്പിനിടെ എസ്‌ഐമാരില്‍ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ആംസ്‌ട്രോങ്ങിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താനാണ് തിരുവെങ്കടത്തെ മാധവരത്ത് എത്തിച്ചത്. പരുക്കേറ്റ ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2015ല്‍ തിരുവളളൂര്‍ ജില്ലയിലെ […]

Continue Reading

ആശീര്‍വദിക്കാന്‍ മോദിയും; കാലില്‍ തൊട്ട് അനുഗ്രഹം തേടി അനന്തും രാധികയും

മുംബൈ: മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകന്‍ അനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവദമ്പതികളുടെ ശുഭ് ആശീര്‍വാദ് ചടങ്ങിനാണ് മോദിയെത്തിയത്. ആനന്ദും രാധികയും പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടുതൊഴുന്ന വീഡിയോയും പുറത്തുവന്നു. മുകേഷും നിതയും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സദസിന്റെ മുന്‍നിരയിലായിരുന്നു പ്രധാനമന്ത്രി. ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമായിരുന്നു വിരുന്നിന് ക്ഷണം. ജൂലൈ14 മംഗള്‍ ഉത്സവ് ദിനത്തില്‍ ബോളിവുഡ് താരനിര അണിനിരക്കും. രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. […]

Continue Reading

ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി, ഇന്ത്യാ സഖ്യത്തിന് ലീഡ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ പോരാടിയ തെരഞ്ഞെടുപ്പിലാണ് ഫലം വരുന്നത്. ബംഗാളില്‍ നാലിടത്ത് കോണ്‍ഗ്രസ്, തമിഴനാട്ടില്‍ ഒരിടത്ത് ഡിഎംകെ, ഹിമാചലില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. വോട്ടെണ്ണലില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിഹാറിലെ റുപൗലി മണ്ഡലത്തില്‍, ജനതാദളിന്റെ (യുണൈറ്റഡ്) കലാധര്‍ പ്രസാദ് മണ്ഡല്‍ 6588 വോട്ടുകള്‍ക്ക് മുന്നിലാണ്. 2433 വോട്ടുകളുടെ […]

Continue Reading

ഇന്നലെ നിധി കണ്ടെത്തിയിടത്ത് വീണ്ടും സ്വര്‍ണമുത്തുകള്‍; കിട്ടിയത് അതേകുഴിയില്‍ നിന്ന്

കണ്ണൂര്‍: ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയ ചെങ്ങളായില്‍ നിന്ന് വീണ്ടും സ്വര്‍ണമുത്തും വെള്ളി നാണയങ്ങളും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാല് വെള്ളിനാണയങ്ങളും രണ്ട് സ്വര്‍ണമുത്തുകളും ലഭിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. നാണയങ്ങളില്‍ അറബിയില്‍ അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ നിധി കണ്ടെത്തിയ അതേ കുഴിയില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ഇവ ലഭിച്ചത്. ലഭിച്ച നാണയങ്ങള്‍ പൊലീസിന് കൈമാറുമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. […]

Continue Reading

കോവിഡ് അവസാനിച്ചിട്ടില്ല; ആഴ്ചതോറും മരിക്കുന്നത് 1700 പേര്‍, വാക്സിനേഷൻ തുടരണമെന്ന് ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ആ​ഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റ​ഗറിയില്‍ വരുന്ന ആളുകള്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. കോവിഡ്-19 മൂലം ആഴ്ച തോറും 1700 വരെ ജനങ്ങൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോ​ഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമിടയിലെ വാക്സിൻ കവറേജ് കുറഞ്ഞതായി ഡാറ്റകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ​ഗെബ്രിയേസസ് പത്രസമ്മേളനത്തിൽ വ്യാക്തമാക്കി. […]

Continue Reading

‘ഉമ്മൻ ചാണ്ടിയെ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല’: എഎൻ ഷംസീർ

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കുവേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങളെ ഓർമിച്ച് സ്പീക്കർ എ എൻ ഷംസീർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല എന്നാണ് സ്പീക്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്. വിഴിഞ്ഞം തുറമുഖത്തിൻ്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയെന്നും ഷംസീർ കൂട്ടിച്ചേർത്തു. […]

Continue Reading

ന്യൂനമര്‍ദ പാത്തി; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.അറബിക്കടലില്‍ പുതിയതായി രൂപംകൊണ്ട […]

Continue Reading

ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു; ചിതറി വീണത് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണ ലോക്കറ്റുകളും മുത്തുമണികളും

കണ്ണൂർ: മഴക്കുഴി നിർമ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്. പുതിയ പുരയിൽ താജുദ്ദീൻ്റെ റബ്ബർ തോട്ടത്തിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ആഭരണങ്ങൾ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ നിരവധി വെള്ളി നാണയങ്ങൾ […]

Continue Reading

ഫോട്ടോഗ്രഫി പുരസ്‌കാരം എ.സനേഷ് ഏറ്റുവാങ്ങി

കെ.എസ്. പ്രവീണ്‍കുമാര്‍സ്മരാക ഫോട്ടോഗ്രഫി പുരസ്‌കാരം എ. സനേഷ് ഏറ്റുവാങ്ങി ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്ന അകാലത്തില്‍ അന്തരിച്ച കെ. എസ്. പ്രവീണ്‍കുമാറിന്റെ പേരില്‍ തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡിന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ എ. സനേഷിന്റെ ‘സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്’ എന്ന ചിത്രം അര്‍ഹത നേടിയിരുന്നു . 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്തിമോപചാരച്ചടങ്ങില്‍ ഭാര്യ മറിയാമ്മയുടെ ദൃശ്യമാണ് ഏകാന്തതയില്‍ ആശ്വാസം തേടി എന്ന […]

Continue Reading