സെന്റ് മേരിസ് കോളേജിൽ ബോധവത്കരണ ക്ലാസ്സ്‌

മാനന്തവാടി :സെൻമേരിസ് കോളേജിൽ അസാപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് അഡീഷണൽ സ്കിൽ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു. ശ്രീ ജേക്കബ് സെബാസ്റ്റ്യൻ ( ഡെപ്യൂട്ടി ചെയർമാൻ മാനന്തവാടി മുനിസിപ്പാലിറ്റി) ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശ്രീമതി ഷഹാന കെ എസ് ( ഹയർ എജുക്കേഷൻ സ്റ്റേറ്റ് ഗവൺമെന്റ് കേരള) ശ്രേയ എൻ സി( ജെ ആർ എക്സിക്യൂട്ടീവ് അസാപ്പ് കേരള ) എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസ്സ് എടുക്കുകയും. നാലുവർഷ വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെന്റർ ഫോർ സ്കില്‍ […]

Continue Reading

സ്വര്‍ണവില വീണ്ടും കുറഞ്ഞു; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 840 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 54,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 6770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ 840 രൂപയാണ് ഇടിഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ […]

Continue Reading

അതിഥി തൊഴിലാളിക്കു താമസിക്കാന്‍ പട്ടിക്കൂട്, വാടക 500 രൂപ!

കൊച്ചി: പിറവത്ത് അതിഥിത്തൊഴിലാളിയെ അഞ്ഞൂറ് രൂപ വാടകയില്‍ പട്ടിക്കൂട്ടില്‍ താമസിപ്പിച്ചു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ തൊഴിലാളി ശ്യാംസുന്ദര്‍ (37) ആണ് പട്ടിക്കൂട്ടില്‍ വാടകയ്ക്ക് കഴിഞ്ഞത്. പിറവം പെരുവ റോഡില്‍ പിറവം പൊലീസ് സ്‌റ്റേഷനും പുരത്തറക്കുളത്തിനുമടുത്തുള്ള വീട്ടിലാണ് സംഭവം. ബിസിനസുകാരനായ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള വിശാലമായ പട്ടിക്കൂട്ടിലാണ് ശ്യാംസുന്ദര്‍ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. താമസിക്കാന്‍ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടില്‍ താമസിക്കുന്നതെന്നാണു ശ്യാം സുന്ദര്‍ പറയുന്നത്. പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്. […]

Continue Reading

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍, ഹൈ റിസ്‌കില്‍ 101 പേര്‍; ലിസ്റ്റില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയിലുള്ളവരും

മലപ്പുറം: നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 101 പേരാണ് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് 9 പേരുടെ സാംപിളുകള്‍ പരിശോധിക്കും. ഇതില്‍ കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടുമെന്ന് മന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു. അവര്‍ക്ക് ഇതുവരെ പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയിലാണ് പരിശോധിക്കുന്നത്. കുട്ടിയുമായുള്ള സമ്പര്‍ക്കപ്പട്ടികയില്‍ മലപ്പുറത്തിന് പുറത്ത് ആറു പേരുണ്ട്. തിരുവനന്തപുരത്ത് നാലുപേരും […]

Continue Reading

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോ​ഗലക്ഷണം. രോ​ഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാൽ ഇയാൾക്ക് കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽപ്പെടുന്ന ആളല്ല. സമാന രോ​ഗലക്ഷണം കണ്ടതോടെയാണ് വിദ​ഗ്ധ ചികിത്സയ്ക്കായി രോ​ഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും […]

Continue Reading

വീണ്ടും നിപ മരണം; രോ​ഗം ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു

കോഴിക്കോട്: നിപ ​ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ​ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദ​ഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് […]

Continue Reading

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമല്ല; കേന്ദ്ര, കർണാടക സർക്കാരുകൾക്ക് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. രക്ഷാദൗത്യത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലിലും ഫലമുണ്ടായില്ലെന്നും, തിരച്ചിൽ ഊർജിതമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അർജുൻ മണ്ണിനിടിയിൽ പെട്ട ദിവസം മുതലുള്ള പ്രവർത്തനങ്ങൾ അടക്കം പരാമർശിച്ചാണ് ഹർജി. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. ഇതിനായി എല്ലാ […]

Continue Reading

പൊതുരംഗത്ത് നിൽക്കുന്നവർ മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻചാണ്ടി – ടി സിദ്ദിഖ് എം എൽ എ

കൽപറ്റ: കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ കെപിസിസി വർക്കിങ് പ്രസിഡൻ്റ്ടി.സിദ്ദിഖ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. പൊതുരംഗത്ത് നിൽക്കുന്ന ഓരോ പ്രവർത്തകരും മാതൃകയാക്കേണ്ട നേതാവാണ് ഉമ്മൻ‌ചാണ്ടി. ജനങ്ങൾക്കായി ഒരു ജീവിതം മുഴുവൻ ജീവിച്ച നേതാവ് ആണ് ഉമ്മൻചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് ഒ.വി. അപ്പച്ചൻ, മജീദ് വി എ, ബി സുരേഷ്, […]

Continue Reading

ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പള്ളി: കേരള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കേളക്കവല പുത്തന്‍പുരയില്‍ ഷിപ്സി ഭാസ്‌കരന്‍ (46) നെയാണ് വെള്ളിയാഴ്ച രാത്രി ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കബനിഗിരിയിലെ കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് ഉപയോഗശൂല്യമായി ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് […]

Continue Reading

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്. ഓർമ്മദിനമായ ഇന്ന് വിപുലമായ അനുസ്മരണ പരിപാടികൾ ആണ് കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്നത്. പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കെപിസിസി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം കോട്ടയത്ത് എത്തും.ഓർമ്മ ദിനത്തോട് അനുബന്ധിച്ച പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ നേതൃത്വത്തിൽ ധൂപ പ്രാർത്ഥന […]

Continue Reading