12 മണിക്കൂര്‍ അറ്റകുറ്റപ്പണി, മുൻകൂട്ടി ഇടപാടുകൾ നടത്തണം; അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വൈകീട്ട് നാലര വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അന്നേദിവസം എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ട്. എടിഎം പണം പിന്‍വലിക്കല്‍, ഇന്‍-സ്റ്റോര്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള സംയോജിത പരിധി […]

Continue Reading

സ്വര്‍ണവില വീണ്ടും കൂടി; 53,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

നിര്‍മാണ ചെലവ് പെരുപ്പിച്ച് കാണിച്ചു, ലാഭവിഹിതം നല്‍കിയില്ല; ആര്‍ഡിഎക്‌സ് നിര്‍മാതാക്കള്‍ക്കെതിരെ പരാതി

കൊച്ചി: മാഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം പരാതി നല്‍കി. നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമയ്ക്കായി ആറ് കോടി രൂപ നല്‍കിയെന്നും മുപ്പത് ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം എന്നും പരാതിയില്‍ പറയുന്നു. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിലാണ് അഞ്ജന പരാതി നല്‍കിയത്. സിനിമാ നിര്‍മാണത്തിന് മുന്‍പായി നിര്‍മാതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നതായും 13 കോടി രൂപയാണ് സിനിമയുടെ […]

Continue Reading

വനമഹോത്സവം 2024

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തിയ വനമഹോത്സവം 2024 ന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍ അധ്യക്ഷനായിരുന്നു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത് കെ രാമന്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ നിജിത, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ ഹരിലാല്‍, ഫോറസ്ട്രി ക്ലബ് കോ ഓഡിനേറ്റര്‍ സവിതനാഥ്, അസിസ്റ്റന്റ് ഫോറസ്ട്രി ക്ലബ്ബ് കോ-ഓഡിനേറ്റര്‍ റസീന, സെക്ഷന്‍ ഫോറസ്റ്റ് […]

Continue Reading

‘വയനാട് മഡ് ഫെസ്റ്റ്’ രണ്ടാം പതിപ്പിന് ജൂലൈ ആറിന് തുടക്കം

താലൂക്ക്-ജില്ലാ-സംസ്ഥാനതല മത്സരങ്ങള്‍ മറ്റ് ജില്ലക്കാര്‍ക്കും അവസരം ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ വയനാട് മഡ് ഫെസ്റ്റ് രണ്ടാം പതിപ്പിന് ജൂലൈ ആറിന് തുടക്കമാകും. ത്രിതല പഞ്ചായത്ത്, വിവിധ വകുപ്പുകള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഡ് ഫെസ്റ്റ് നടക്കുന്നത്. മണ്‍സൂണ്‍ മിനി മാരത്തോണ്‍, മഡ് ഫുട്‌ബോള്‍, മണ്‍സൂണ്‍ മഡ് വടംവലി, കയാക്കിങ്, മണ്‍സൂണ്‍ ട്രക്കിംഗ്, മഡ് വോളിബോള്‍, മണ്‍സൂണ്‍ ക്രിക്കറ്റ്, […]

Continue Reading

രക്തദാന ക്ലാസ്സ് നടത്തി

കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ റെഡ് റിബ്ബണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്ലാസ്സ് നടത്തി. ജീവനക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ രക്തദാനത്തില്‍ പങ്കാളികളായി. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ എ.എ അജിത് ഉദ്ഘാടനം ചെയ്തു. ഗൂപ്പ് ഇന്‍സ്ട്രക്ടര്‍ പി.പി ജ്യോതിഷ് അധ്യക്ഷനായിരുന്നു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈനി, റെഡ് റിബ്ബണ്‍ ക്ലബ് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ജെയിംസ്, ക്ലബ് മെമ്പര്‍ അന്‍സിയ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

Continue Reading

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തൊടുപുഴ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അടിമാലിയിലാണ് ദാരുണ സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജോവാന സോജ (9) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടിയങ്ങിയതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Continue Reading

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 53,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,000 രൂപയാണ്. ഗ്രാം വില 6625 രൂപയും. ഈ മാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയന്റിലെത്തിയ സ്വര്‍ണവില, പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. […]

Continue Reading

പെറ്റി കേസിലെ ഫൈന്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട, ഓണ്‍ലൈനില്‍ സംവിധാനം

കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ ഫൈന്‍ വളരെ എളുപ്പത്തില്‍ അടയ്ക്കാന്‍ അവസരം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. മോട്ടര്‍ വാഹനങ്ങള്‍ക്ക് പൊലീസ് ചുമത്തിയിട്ടുള്ള കേസുകളില്‍ വെര്‍ച്വല്‍ കോടതിയുടെയും റെഗുലര്‍ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തില്‍ തീര്‍പ്പാക്കാം. വാഹനത്തിന്റെ ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ഇ-ചലാന്‍ വഴി എന്തെങ്കിലും പിഴ […]

Continue Reading