വയനാട് ദുരന്തം: മരണം 135 ആയി; രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും

വയനാട് ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. 116 മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്തുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ രാത്രി നിർത്തിവച്ചിരുന്ന രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കിലും തിരച്ചിൽ ഊർജിതമായി തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇന്നലെ അഗ്നിരക്ഷാസേനയും സൈന്യവും ചേർന്ന് കുടുങ്ങിക്കിടന്ന 489 ഓളം ആളുകളെ രക്ഷപ്പെടുത്തിയിരുന്നു. അതേസമയം ദുരന്ത സ്ഥലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ പ്രവർത്തകരെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. അധികമായി ആവശ്യമായി വരുന്ന മരുന്നും ആരോഗ്യ […]

Continue Reading

വയനാട് ദുരന്തം: 116 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു

വയനാട് ദുരന്തത്തിൽ മരിച്ച 116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു. ഇത് സംബന്ധിച്ച വിവരം പങ്കു വെക്കുന്നത് പ്രയാസകരമാണ്. എന്നാൽ ഔദ്യോഗിക വിവരം അപ്‌ഡേറ്റ് ചെയ്യേണ്ടതുള്ളതിനാൽ ഇത് എഴുതുകയാണ് എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ദുരന്ത സ്ഥലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ പ്രവർത്തകരെ സേവനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. അധികമായി ആവശ്യമായി വരുന്ന മരുന്നും ആരോഗ്യ വകുപ്പ് അവിടെ ലഭ്യമാക്കുവാനും മന്ത്രി നിർദേശം നൽകിയിരുന്നു. ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേണ്ട […]

Continue Reading

ദ്വാരകയിലെ ഭക്ഷ്യ വിഷബാധ : ചികിത്സ തേടിയത് 191 കുട്ടികള്‍

മാനന്തവാടി : ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഇന്ന് രാവിലെ 10 മണി വരെ ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 191 ആയി. ഇതില്‍ 6 കുട്ടികളെ അഡ്മിറ്റ് ചെയ്യുകയും 76 പേരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയുമാണ്. 109 കുട്ടികള്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഇതില്‍ ഭൂരിഭാഗം കുട്ടികളും പീച്ചങ്കോട് പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ശേഷമാണ് കൂടുതല്‍ സൗകര്യാര്‍ത്ഥം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് വന്നിരിക്കുന്നത്. […]

Continue Reading

ജലനിരപ്പ് ഉയർന്നു : ബാണാസുര സാഗറിൽ ഓറഞ്ച് അലർട്ട്

പടിഞ്ഞാറത്തറ : കനത്ത മഴയെ തുടർന്ന് ബാണാസുരസാഗർ ഡാമിൽ ജലനിരപ്പ് ഉയർന്നു. അധികജലം ഒഴുക്കി വിടുന്നതിനുള്ള രണ്ടാംഘട്ട നടപടിയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലം ഒഴുക്കി വിടുന്നതിനു മുൻപ് ഇനിയും മുന്നറിയിപ്പ് നൽകും. ജലം ഒഴുകിയെത്താൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് അപ്പർ റൂൾ ലെവൽ എത്തിയതിനെ തുടർന്നാണ് ബാണാസുര സാഗ‌റിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 773.50 മീറ്ററായി. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്.

Continue Reading

മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍

കല്‍പ്പറ്റ : മാവോയിസ്റ്റ് സോമന്‍ പാലക്കാട് പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശിയായ സോമനെ ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഭീകരവിരുദ്ധ സേന ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് കൊച്ചിയിലേക്ക് മാറ്റി. മാവോയിസ്റ്റ് നാടുകാണി ദളം കമാന്‍ഡറാണ് സോമന്‍. ഈയിടെ എറണാകുളത്ത് പിടിയിലായ മാവോയിസ്റ്റ് മനോജ് സോമന്റെ സംഘാംഗമാണ്. വയനാട്ടിലടക്കം നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ് സോമന്‍. മനോജില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കമാണ് സോമന്റ് അറസ്റ്റിലേക്ക് നയിച്ചത്. മനോജിനു പുറമേ സോമനും കാടിറങ്ങിയതായി ഭീകര വിരുദ്ധ […]

Continue Reading

അര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്; അടിയൊഴുക്ക് ശക്തം, ലോറിയില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും ആണ് വെല്ലുവിളിയുയര്‍ത്തുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ […]

Continue Reading

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

ആലുവ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നു. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ബസ് ഡ്രൈവര്‍ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Continue Reading

കാലിത്തൊഴുത്തിന് 23 ലക്ഷം, ചാണകക്കുഴിക്ക് 4.40 ലക്ഷം; ക്ലിഫ് ഹൗസ് നവീകരണത്തിന് മൂന്നു വര്‍ഷത്തിനിടെ ചെലവാക്കിയത് 1.80 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു മരാമത്ത് വകുപ്പ് മൂന്നു വര്‍ഷത്തിനിടെ ചെലവിട്ടത് 1.80 കോടി രൂപ. നിയമസഭയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 23 ലക്ഷം ചെലവാക്കി. ചാണകക്കുഴിക്ക് 4.40 ലക്ഷമാണ് ചെലവാക്കിയത്. 2021 മുതല്‍ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയില്‍ വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ തുകയുടെ നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. ക്ലിഫ് ഹൗസിലെ നിര്‍മാണങ്ങള്‍ക്കായി പൊതു മരാമത്തു വകുപ്പ് 3 വര്‍ഷത്തിനിടെ ചെലവാക്കിയത് […]

Continue Reading

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി; കടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ​ഗം​ഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമാകും നേവിയുടെ സ്കൂബ ഡൈവർമാർ പുഴയിലിറങ്ങുക. പുഴയിൽ അടിയൊഴുക്ക് ഇന്നലെ 6 നോട്സായിരുന്നു. മൂന്നു നോട്സിൽ താഴെയാണെങ്കിൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരിൽ രാവിലെ മുതൽ കനത്ത മഴയാണ്. […]

Continue Reading

മന്ത്രിമാരായ മുഹമ്മദ് റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്; തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ നടക്കുന്ന അങ്കോലയിലേക്ക് പോകും. ഉച്ചയോടെ മന്ത്രിമാർ സംഭവസ്ഥലത്തെത്തും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചതു പ്രകാരമാണ് മന്ത്രിമാർ ഷിരൂരിലെത്തുന്നത്. അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം അർജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ […]

Continue Reading