തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം

തൃശൂര്‍: തൃശൂരും പാലക്കാടും ഇന്നും ഭൂചലനം. ഇന്നലെ ഭൂചലനമുണ്ടായ തൃശൂര്‍, പാലക്കാട് മേഖലകളില്‍ ഇന്ന് നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പാലക്കാടും തൃശൂരും ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരില്‍ പുലര്‍ച്ചെ 3.55നാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് നാലുമണിക്കും. തൃശൂരില്‍ കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ആനക്കര, തൃത്താല മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈനിങ് ആന്റ് ജിയോളജി […]

Continue Reading

ആദ്യ പകുതിയില്‍ തന്നെ തകര്‍പ്പന്‍ മൂന്ന് ഗോളുകള്‍; ക്രൊയേഷ്യയെ തകര്‍ത്ത് സ്‌പെയ്ന്‍, ഗംഭീര തുടക്കം

ബെര്‍ലിന്‍: സ്പെയ്നിന് യൂറോ കപ്പില്‍ മിന്നുന്ന തുടക്കം. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് സ്‌പെയ്ന്‍ യൂറോ യാത്രയുടെ തുടക്കം ഗംഭീരമാക്കി. അല്‍വാരോ മൊറാട്ട (29), ഫാബിയാന്‍ റൂയിസ് (32), ഡാനി കാര്‍വഹാല്‍ (45+2) എന്നിവരാണ് സ്പാനിഷ് സംഘത്തിലെ സ്‌കോറര്‍മാര്‍. യുവതാരങ്ങളുടെ കരുത്തില്‍ കളത്തില്‍ ഇറങ്ങിയ സ്‌പെയ്ന്‍ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളിന് മുന്നിലെത്തുകയായിരുന്നു.ക്രൊയേഷ്യയ്ക്കെതിരേ തകര്‍പ്പന്‍ തുടക്കമായിരുന്നു സ്പെയ്നിന്റേത്. ആദ്യ 25 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മൂന്നോളം തവണയാണ് അവര്‍ ഗോളിനടുത്തെത്തിയത്. തട്ടിത്തെറിച്ച നിരവധി അവസരങ്ങള്‍ക്കൊടുവില്‍ 28-ാം മിനിറ്റില്‍ […]

Continue Reading

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലേക്ക്; ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ആധുനിക സാങ്കേതിക വിദ്യകളോടെയുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് 15 ന് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സ്ലീപ്പര്‍ റേക്കുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും, രണ്ടു മാസത്തിനകം ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. ബിഇഎംഎല്‍ ലിമിറ്റഡിന്റെ ബാഗളൂരു റെയില്‍ യൂണിറ്റാണ് ട്രെയിന്‍സെറ്റ് നിര്‍മ്മിക്കുന്നത്. എല്ലാ സാങ്കേതിക ജോലികളും അവസാന ഘട്ടത്തിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന […]

Continue Reading

വോട്ടര്‍പട്ടികയില്‍ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. നിയമസഭ, ലോക്‌സഭ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഇലക്ഷന്‍ കമ്മീഷന്‍ […]

Continue Reading

ചിങ്ങവനം സ്റ്റേഷനിലെ പൊലീസുകാരുടെ കയ്യാങ്കളി; രണ്ട് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍, അന്വേഷണം

കോട്ടയം: കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്പി കെ കാര്‍ത്തിക് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് സംഭഴമുണ്ടായത്. ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിക്ക് കാരണമായത്. തലയ്ക്ക് പരിക്കേറ്റ ബോസ്‌കോ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി ബൈക്ക് പാര്‍ക്ക് ചെയ്യുന്നിടത്ത് […]

Continue Reading

മോദി സര്‍ക്കാര്‍ ഉടന്‍ വീഴും; ബിജെപിക്ക് മുന്നറിയിപ്പുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അബദ്ധത്തിലുണ്ടാക്കിയ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെ പോകുമെന്നും മോദിയുടെത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാസഖ്യനേതാക്കളുടെ യോഗത്തിന് ശേഷം ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്തത് ഒരു ന്യൂനപക്ഷസര്‍ക്കാരിനെയാണെന്നും മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും ഖാര്‍ഗെ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍240 സീറ്റുകള്‍ നേടി […]

Continue Reading

തൃശൂരും പാലക്കാടും ഭൂചലനം; വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി

തൃശൂര്‍: തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി. മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

Continue Reading

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്: സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സാമ്പത്തിക തട്ടിപ്പ് പരാതിയിന്മേലാണ് ഇഡിയുടെ നടപടി. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ക്കെതിരേ ആലപ്പുഴ അരൂര്‍ […]

Continue Reading

പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്ത്; അമേരിക്ക സൂപ്പര്‍ എട്ടില്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിന്നു പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. അമേരിക്കയും അയര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെയാണ് പാക് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്നു ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ആതിഥേയരായ അമേരിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ അമേരിക്കയോടു അട്ടിമറി തോല്‍വി വഴങ്ങിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. പിന്നാലെ ഇന്ത്യയോടും തോറ്റതോടെ അവരുടെ പ്രതീക്ഷകള്‍ മറ്റ് മത്സര ഫലങ്ങളെ ആശ്രയിച്ചായി. അമേരിക്ക അയര്‍ലന്‍ഡ് മത്സരം നടക്കുകയും അമേരിക്കയെ അയര്‍ലന്‍ഡ് […]

Continue Reading

കാൽപന്തിലെ സർവാധിപത്യം വീണ്ടും! സ്കോട്‍ലൻഡിനെ തകർത്ത് തരിപ്പണമാക്കി ജർമനി തുടങ്ങി

മ്യൂണിക്ക്: ജർമനി ആ​ഗ്രഹിച്ച തുടക്കം തന്നെ അവർക്ക് സ്വന്തം നാട്ടിലെ യൂറോ കപ്പിൽ ലഭിച്ചു. സ്കോട്‍ലൻഡിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് തകർത്തെറിഞ്ഞ് ജർമനി യൂറോയ്ക്ക്​ ​ഗംഭീര തുടക്കമിട്ടു. കളിയിലുടനീളം ജർമൻ ടീമിന്റെ സർവാധിപത്യമായിരുന്നു. യുവത്വവും പരിചയ സമ്പത്തും ചേർന്ന ടീം അക്ഷരാർഥത്തിൽ സ്കോട്‍ലൻഡിനു മറക്കാൻ സാധിക്കാത്ത വേദനയാണ് ഉദ്ഘാടന പോരാട്ടത്തിൽ സമ്മാനിച്ചത്. ജർമൻ പ്രതിരോധ താരം അന്‍റോണിയോ റൂഡി​ഗർ ദാനമായി നൽകിയ സെൽഫ് ​ഗോളാണ് സ്കോട്‍ലൻഡ് ആശ്വാസം ലഭിച്ച ഒരേയൊരു നിമിഷം. തുടക്കം മുതൽ ഒടുക്കം വരെ ജർമനി […]

Continue Reading