ചെക്കിനെതിരെ വിജയ ഗോള്‍ പിറന്നത് ഇഞ്ചുറി ടൈമില്‍; ജയിച്ച് തുടങ്ങി പോര്‍ച്ചുഗല്‍

ലെയ്പ്‌സിങ്: യൂറോ കപ്പില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ പോര്‍ച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. ഇഞ്ചുറി ടൈമില്‍ പകരക്കാരനായ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സോയാണ് പാര്‍ച്ചുഗലിനായി വിജയ ഗോള്‍ നേടിയത്. നിര്‍ഭാഗ്യം കൊണ്ട് വഴങ്ങിയ രണ്ട് ഗോളുകളാണ് മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോല്‍വിയിലേക്ക് എത്തിച്ചത്. മത്സരത്തില്‍ 62-ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് 69-ാം മിനിറ്റില്‍ റോബിന്‍ റനാക്കിന്റെ സെല്‍ഫ് ഗോളാണ് വിനയായത്. പിന്നീട് ഇഞ്ചുറി ടൈമില്‍ […]

Continue Reading

ഒടുവിൽ ലക്ഷ്യം വെളിപ്പെടുത്തി വിജയ്‌യുടെ തമിഴക വെട്രി കഴകം; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും

പാർട്ടിയുടെ പ്രവർത്തന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കും. ഇതിന് പിന്നാലെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യും. അതുവരെ ഇടക്കാലത്തു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഒരു തെരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കില്ല. ജൂൺ പത്തിന് വിക്രവണ്ടി മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം മത്സരിക്കില്ലെന്നും ഒരു പാർട്ടിയെയും പിന്തുണക്കില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഡിഎംകെയുടെ പുഗഴേന്തി മരിച്ചതിനെ തുടർന്നാണ് വിക്രവണ്ടി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടിയുടെ പ്രവർത്തന പദ്ധതികൾ ഉടൻ പ്രഖ്യാപിക്കും. ഇതിന് പിന്നാലെ 2026ലെ നിയമസഭാ […]

Continue Reading

കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനയ്യായിരം ഡോളർ ധനസഹായം നൽകാൻ കുവൈത്ത് സർക്കാർ

കുവൈത്തിലെ മംഗഫിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധന മായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തുക മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക. മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷ്അൽ […]

Continue Reading

ആലുവയിൽ വൻ ലഹരി വേട്ട; ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ

ആലുവയിൽ വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. ബെംഗളുരു മുനീശ്വര നഗർ സ്വദേശിനി സർമിൻ ആണ് പിടിയിലായത്. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയിൽ നിന്ന് വരുന്ന കേരള എക്സ്പ്രസിലാണ് മയക്കുമരുന്നുമായി യുവതി എത്തിയത്. റൂറൽ എസ്പി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ആലുവ പൊലീസ് പ്രതേക സംഘമാണ് ഇവരെ കണ്ടെത്തിയത്. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. […]

Continue Reading

ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ചു; ജെഡിഎസ് കേരളഘടകം പുതിയ പാര്‍ട്ടിയാകും

തിരുവനന്തപുരം: ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ചു. പുതിയ പാര്‍ട്ടിയുമായി ജെഡിഎസ് കേരള ഘടകം. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതിലേക്ക് കേരള ഘടകം ലയിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. ദേശീയ ഘടകവുമായി കേരള ഘടകത്തിന് ബന്ധമില്ലെന്നും പേരില്‍ മാത്രമാണ് ബന്ധം എന്നും മാത്യു ടി തോമസ് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. പുതിയ പാര്‍ട്ടിയുടെ പേരില്‍ ജനതാദള്‍ എന്ന് ഉണ്ടാകും. അതിലേക്കാകും […]

Continue Reading

നീറ്റ് പരീക്ഷയിലെ അട്ടിമറി ഗൗരവകരം; ഒളിച്ചുകളി അവസാനിപ്പിച്ച് സമഗ്ര അന്വേഷണം നടത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്കും (എന്‍ടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്. നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന […]

Continue Reading

ബലാത്സംഗക്കേസിലെ പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ പ്രതിക്ക് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പ്രതിയായ 23കാരന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. പെണ്‍കുട്ടിക്ക് അടുത്തിടെ 18 വയസ്സ് തികഞ്ഞിരുന്നു. 15 ദിവസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതം മൂളി. മാതാപിതാക്കള്‍ക്കും പെണ്‍കുട്ടിയുടെ അമ്മയ്ക്കും വിവാഹം നടത്താന്‍ താല്‍പ്പര്യമുള്ളതിനാല്‍ തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം നാഗപ്രസന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമ്മയെ പിന്തുണയ്ക്കുകയുമാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. […]

Continue Reading

കൊടിക്കുന്നില്‍ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെ പ്രോടേം സ്പീക്കറാകും. മാവേലിക്കര മണ്ഡലത്തിൽ നിന്നാണ് കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. പ്രോടേം സ്പീക്കറായി മാസം 24ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ കൊടിക്കുന്നിൽ‌ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ, കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലായിരിക്കും എം പിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് ആയിരിക്കും. 1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നിൽ സുരേഷ് […]

Continue Reading

പുതിയ പാര്‍ട്ടി വരുമോ?; ജനതാദള്‍ എസിന്റെ നിര്‍ണായക നേതൃയോഗം ഇന്ന്

തിരുവനന്തപുരം: ജനതാദള്‍ എസിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പാര്‍ട്ടി നേതാവ് എച്ച് ഡി കുമാരസ്വാമി നരേന്ദ്രമോദി സര്‍ക്കാരില്‍ അംഗമായതോടെ, കേരളത്തിലെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസുമായുള്ള ബന്ധം വിച്ഛേദിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കണമെന്ന നിര്‍ദേശവും മുന്നിലുണ്ട്. ജെഡിഎസ് ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം അന്ത്യശാസനം നല്‍കിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ നിലവില്‍ എംഎല്‍എമാരായ മാത്യു ടി തോമസിനും കെ കൃഷ്ണന്‍കുട്ടിക്കും […]

Continue Reading

ഛര്‍ദ്ദിയും വയറിളക്കവും; കാക്കനാട് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍, കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

കൊച്ചി: കാക്കനാട് ഛര്‍ദ്ദിയും വയറിളക്കവുമായി ഡിഎല്‍എഫ് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍. അഞ്ച് വയസ്സിന് താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്. 15 ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്. മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ […]

Continue Reading