താമരശ്ശേരി ചുരത്തില്‍ അപകടം; തടികയറ്റി വന്ന ലോറി മറിഞ്ഞു, കാര്‍ മതിലില്‍ ഇടിച്ചു, ഗതാഗത നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ചുരം രണ്ടാം വളവില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞും അപകടമുണ്ടായി. ചുരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍‍ കടത്തിവിടുന്നത്. രാത്രി 12 മണിയോടെയാണ് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടമുണ്ടായത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നടപ്പാതയുടെ സ്ലാബ് തകര്‍ത്ത് സമീപത്തെ മതിലില്‍ ഇടിച്ചത്. താമരശ്ശേരി -മുക്കം സംസ്ഥാന പാതയില്‍ […]

Continue Reading

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. ഇന്ന് മുതലാണ് വില പ്രാബല്യത്തില്‍ വരിക. 19 ഗ്രാം തൂക്കമുള്ള സിലിണ്ടറിന്റെ വില. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ട വില. ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല. 2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിന്റെ വില കുറച്ചതിന്റെ […]

Continue Reading

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 6.30 മുതല്‍, കോണ്‍ഗ്രസ് വിട്ടു നില്‍ക്കും; ഇന്ത്യ മുന്നണിയുടെ യോഗം ഖാര്‍ഗെയുടെ വസതിയില്‍

ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാം ഘട്ട വോട്ടെടുപ്പും ഇന്ന് അവസാനിക്കുന്നതോടെ വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. അവസാന വോട്ട് രേഖപ്പെടുത്തി 30 മിനിറ്റിന് ശേഷം വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും. വൈകുന്നേരം 6.30-7 മണി വരെയുള്ള സമയങ്ങളില്‍ ടെലിവിഷന്‍ ചാനലുകള്‍ അവരുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടും. ഏഴ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 904 സ്ഥാനാര്‍ഥികളാണ് അവസാന […]

Continue Reading