മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് എറണാകുളത്ത് മാത്രം തീവ്രമഴ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് തീവ്രമഴ പ്രവചിച്ചിരുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് നല്‍കി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എറണാകുളം ജില്ലയില്‍ മാത്രമാണ് കാലാവസ്ഥ വകുപ്പ് തീവ്രമഴ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും, […]

Continue Reading

ഹെല്‍മറ്റിനുള്ളില്‍ കുഞ്ഞു പെരുമ്പാമ്പ്; ബൈക്ക് യാത്രക്കാരന്റെ തലയില്‍ കടിച്ചു

കണ്ണൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളില്‍വെച്ച ഹെല്‍മറ്റില്‍ കയറിക്കൂടിയത് കുട്ടി പെരുമ്പാമ്പ്. ഇതറിയാതെ രാവിലെ ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച ബൈക്ക് യാത്രക്കാരന്റെ തലയില്‍ പാമ്പ് കടിച്ചു. പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനാണ്(40)കടിയേറ്റത്. തലയില്‍ കടിയേറ്റപ്പോഴാണ് ഹെല്‍മറ്റ് അഴിച്ചുനോക്കിയത്. അകത്ത് പാമ്പാണെന്ന് കണ്ടപ്പോള്‍ വെപ്രാളത്തിനിടയില്‍ ഹെല്‍മറ്റ് എറിഞ്ഞു. കടിച്ച പാമ്പിനെ തിരിച്ചറിയാനും കഴിഞ്ഞില്ല. ഉടന്‍ ബന്ധുക്കള്‍ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പരിശോധനയ്ക്കിടയിലാണ് പെരുമ്പാമ്പാണെന്നും വിഷമില്ലാത്തതാണെന്നും മനസ്സിലായത്. വനം വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് രതീഷ്.

Continue Reading

വാഗമണില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒന്നര ലക്ഷത്തിന്റെ ഫോണ്‍ കൊക്കയില്‍ വീണു, വീണ്ടെടുത്ത് അഗ്നിരക്ഷാസേന

ഇടുക്കി: സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. വാഗമണ്‍ കാണാനെത്തിയ കിടങ്ങൂര്‍ സ്വദേശി ഹരികൃഷ്ണന്റെ ഫോണ്‍ ആണ് അബദ്ധത്തില്‍ കൊക്കയില്‍ വീണത്. കാഞ്ഞാര്‍-വാഗമണ്‍ കണ്ണിക്കല്‍ വ്യൂപോയിന്റില്‍ സെല്‍ഫിയെടുക്കുന്ന സമയത്ത് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. താഴെ കല്ലുകള്‍ക്കിടയില്‍ ഫോണ്‍ തട്ടിനിന്നതുകൊണ്ടാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഫോണ്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തതിനാല്‍ മൂലമറ്റം അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. സീനിയര്‍ ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയില്‍ രണ്ട് […]

Continue Reading

എക്സിറ്റ് പോൾ; കേരളത്തിൽ വിവിധ മുന്നണികൾ നേടുന്ന സീറ്റുകൾ ഇങ്ങനെ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വിവിധ മുന്നണികൾ നേടുന്ന സീറ്റുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. വിവിധ സർവേകൾ പുറത്തുവിടുന്ന പ്രകാരം യുഡിഎഫ് കൂടുതൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് യുഡിഎഫ് സീറ്റുകൾ കുറയും എന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ബിജെപി ഒന്നു മുതൽ മൂന്നു വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്. ഇടതുമുന്നണി കഴിഞ്ഞ തവണത്തെ ഒരു സീറ്റിൽ നിന്ന് മുന്നോട്ടു പോകുമെന്നും ചില സർവേകൾ പറയുന്നു. ചില എക്സിറ്റ് പോൾ പ്രകാരം ഇടതുമുന്നണിക്ക് […]

Continue Reading

ഉത്തര്‍പ്രദേശില്‍ ബിജെപി തൂത്തുവാരും; കര്‍ണാടകയിലും മോദി തരംഗം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 80 സീറ്റില്‍ എന്‍ഡിഎ സഖ്യം 68 മുതല്‍ 74 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 12 മുതല്‍ 16വരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി സഖ്യം നില മെച്ചപ്പെടുത്തുമെന്ന് പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നു. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം. 28 ലോക്സഭാ സീറ്റുകളില്‍ 25 വരെ സീറ്റ് […]

Continue Reading

ബംഗാള്‍ ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍; ചൊങ്കൊടി പാറും

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. 2019ല്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനമായിരുന്നു ബംഗാള്‍. 42 സീറ്റുകളില്‍ അന്ന് 18 സീറ്റുകളും ബിജെപി നേടിയിരുന്നു. 22 സീറ്റുകളാണ് അന്ന് തൃണമൂല്‍ നേടിയത്. ഇത്തവണ അതിനേക്കാള്‍ മികച്ച പ്രകടനവുമായി തൃണമൂലിനെ മറികടക്കും ബിജെപി എന്നാണ് പുറത്തുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ പ്രകാരം സംസ്ഥാനത്ത് ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും എന്നാണ് പ്രവചനം. ജന്‍കീ […]

Continue Reading

കനത്ത മഴയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചു; 18 പേർക്ക് പരിക്ക്

കോഴിക്കോട്: കനത്ത മഴയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ചാത്തമംഗലം താഴെ 12ൽ വൈക്കുന്നേരം മൂന്നരയോടെയായിരുന്നു അപകടം. മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ 18 പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതസമയം സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. […]

Continue Reading

മിന്നു ഇല്ല, ആശയും സജനയും കളിക്കും; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശ ശോഭന ഏകദിന, ടി20 ടീമുകളിലും സജന സജീവന്‍ ടി20 ടീമിലും ഇടംപിടിച്ചു. അതേസമയം മറ്റൊരു മലയാളി താരമായ മിന്നും മണി ഒരു ടീമിലും സ്ഥാനം നേടിയില്ല. ഒരു ടെസ്റ്റ് മത്സരവും മൂന്ന് വീതം പോരാട്ടങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യന്‍ പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ജൂണ്‍ 28നാണ് ഏക ടെസ്റ്റ് ആരംഭിക്കുന്നത്. ജൂണ്‍ 16, 19, 23 തീയതികളിലാണ് കദിന […]

Continue Reading

ഇറാനില്‍ അവയവ കച്ചവടം; ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍

ഹൈദരാബാദ്: ഇറാനില്‍ അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സബിത്ത് നാസര്‍ മൊഴിനല്‍കിയിരുന്നു. ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സബിത്ത് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘമാണു പ്രതിയെ വലയിലാക്കിയത്. ഇയാളെ […]

Continue Reading

വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം, വോട്ടിങ് മെഷീന്‍ കുളത്തിലെറിഞ്ഞു

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക സംഘര്‍ഷം. ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ പരക്കെ അക്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാദവ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ബോംബെറിഞ്ഞു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഒരു വിഭാഗമാളുകള്‍ റിസര്‍വ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) വെള്ളത്തിലേക്ക് എറിഞ്ഞു. ജാദവ്പൂര്‍ നിയോജക മണ്ഡലത്തിലെ ഭംഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റേയും അനുഭാവികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. […]

Continue Reading