എന്‍ഡിഎ വിയര്‍ക്കുന്നു, പോരാട്ട വീര്യവുമായി ഇന്ത്യ സഖ്യം

വോട്ടെണ്ണലിന്റെ ആദ്യ നാലുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 291 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പ്രതീക്ഷകള്‍ക്ക് വിപരീതമായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ സഖ്യം 231 മണ്ഡലങ്ങളിലാണ് മുന്നേറുന്നത്. ഉറച്ച സംസ്ഥാനമാണെന്ന് കരുതിയ യുപിയില്‍ നിന്നാണ് ബിജെപിക്ക് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. എസ്പി, കോണ്‍ഗ്രസ് സഖ്യം വലിയ മുന്നേറ്റമാണ് യുപിയില്‍ കാഴ്ച വെച്ചത്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 238 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുന്നതാണ് […]

Continue Reading

ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; 53,000 കടന്ന് കുതിച്ച് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് തിരിച്ചുകയറിയത്. […]

Continue Reading

‘9 മണിയോടെ ആദ്യ ഫല സൂചനകൾ, ഒരുക്കങ്ങൾ പൂർണം’- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി. നാളെ രാവിലെ എട്ട് മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ജില്ലാ കലക്ടർമാരുമായി […]

Continue Reading

എല്‍നിനോ അവസാനിക്കുന്നു, ഇനി മഴയോട് മഴ, ജൂലൈ- സെപ്റ്റംബര്‍ മാസങ്ങളില്‍ ലാനിനയ്ക്ക് സാധ്യത: ലോക കാലാവസ്ഥ സംഘടന

ന്യൂഡല്‍ഹി: ലോകത്ത് കടുത്ത ചൂടിന് കാരണമായ എല്‍നിനോ പ്രതിഭാസത്തിന്റെ വിപരീത പ്രതിഭാസമായ ലാ നിന ഈ വര്‍ഷം അവസാനത്തോടെ രൂപപ്പെട്ടേക്കുമെന്ന് ലോക കാലാവസ്ഥ സംഘടന. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ലാ നിന സംഭവിക്കാനുള്ള സാധ്യത 60 ശതമാനമാണ്. ഓഗസ്റ്റ്- നവംബര്‍ കാലയളവില്‍ ഇത് 70 ശതമാനമായി ഉയരുമെന്നും ലോക കാലാവസ്ഥ സംഘടന പ്രവചിക്കുന്നു. ഈ സമയത്ത് എല്‍നിനോ വീണ്ടും ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും ലോക കാലാവസ്ഥ സംഘടനയുടെ പുതിയ അപ്‌ഡേറ്റില്‍ പറയുന്നു. ലോകത്ത് എക്കാലത്തെയും കടുത്ത ചൂട് […]

Continue Reading

കമ്മിന്‍സിന്റെ ലഗേജ് പോയി, വിമാനം വൈകി…- ഒടുവില്‍ ഓസ്‌ട്രേലിയന്‍ ടീം കപ്പലില്‍!

ബാര്‍ബഡോസ്: നിരവധി വെല്ലുവിളികള്‍ അതിജീവിച്ച് ഒടുവില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കരീബിയന്‍ മണ്ണിലെത്തി. യാത്രക്കിടെ ടീം അംഗങ്ങളുടെ ലഗേജ് നഷ്ടമായതും വിമാനം വൈകിയതും ആശങ്ക സൃഷ്ടിച്ചു. വിന്‍ഡീസിലേക്കുള്ള യാത്രക്കിടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ലഗേജാണ് നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്‌സ്‌വെല്ലും എത്താനൊരുങ്ങിയപ്പോഴാണ് വിമാനം വൈകിയത്. പിന്നീട് ടീമിനെ കപ്പലിലാണ് എത്തിച്ചത്. യാത്ര ശരിക്കും ആസ്വദിച്ചതായി ആഷ്ടന്‍ ആഗറും മാര്‍ക്കസ് സ്റ്റോയിനിസും പറയുന്നു. ഈ മാസം ആറിനാണ് ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടന്‍ […]

Continue Reading

എക്‌സിറ്റ് പോളിന്‍റെ ചിറകിലേറി ഓഹരി വിപണി, റെക്കോര്‍ഡ് ഉയരത്തില്‍; ഒറ്റയടിക്ക് ഉയര്‍ന്നത് 2000 പോയിന്റ്

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തില്‍. സെന്‍സെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് മുന്നേറിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 75,500 പോയിന്റും കടന്ന് പുതിയ ഉയരം കുറിച്ചു. ഒറ്റയടിക്ക് രണ്ടായിരത്തോളം പോയിന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിലവില്‍ 75874 പോയിന്റിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23000 പോയിന്റ് മറികടന്ന് റെക്കോര്‍ഡ് ഉയരത്തിലാണ് നിഫ്റ്റി. പ്രധാനപ്പെട്ട 13 സെക്ടറുകളും നേട്ടത്തിലാണ്. എനര്‍ജി, പൊതുമേഖ […]

Continue Reading

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 53,000ല്‍ താഴെ എത്തി. 320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞുമാണ് സ്വര്‍ണവില. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ […]

Continue Reading

അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു; ലിറ്റിന് മൂന്ന് രൂപ വരെ

ന്യൂഡല്‍ഹി: അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാനാണ് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അമുല്‍ ഗോള്‍ഡ്, അമുല്‍ താസ എന്നിവയുടെ വില രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത്. അമുല്‍ എരുമ പാലിന്റെ വിലയില്‍ ലിറ്ററിന് മൂന്ന് രൂപയാണ് ഉയര്‍ത്തിയത്. മറ്റു പാലുകളുടെ വിലയില്‍ ഒരു രൂപയും വര്‍ധിപ്പിച്ചു. ഇതോടെ അമുല്‍ എരുമ പാലിന്റെ വില ലിറ്ററിന് 73 രൂപയായി. പശുവിന്‍ പാലിന് 58 രൂപ […]

Continue Reading

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ നാലുവയസുകാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ചികിത്സക്കിടെ നാലു വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചികിത്സാപിഴവെന്ന ബന്ധുക്കളുടെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാന്‍ അനസ്തീഷ്യ നല്‍കിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് മൂന്നര വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി അനസ്‌തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. […]

Continue Reading

ആത്മവിശ്വാസത്തില്‍ ബിജെപി, അടുത്ത 100 ദിനങ്ങളിലെ പ്രവര്‍ത്തന രൂപീകരണത്തിന് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് പൂര്‍ത്തിയാവുകയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ബിജെപി. അടുത്ത 100 ദിവസത്തേക്കുള്ള പ്രവര്‍ത്തനങ്ങളാണ് യോഗത്തിന്റെ അജണ്ട. യോഗത്തില്‍ ഉഷ്ണതരംഗവും റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍, ദുരിതബാധിത പ്രദേശങ്ങളുടെ ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചചെയ്യും. ശനിയാഴ്ച പുറത്തുവന്ന […]

Continue Reading