പരിസ്ഥിതി ദിനം ആചരിച്ചു

കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാര്‍ത്ഥികള്‍ വൃക്ഷ തൈ നട്ട് പരിപാടിയുടെ ഭാഗമായി. വിവിധ ഔഷധസസ്യങ്ങൾ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നൽകി. പ്രത്യേക അസംബ്ലിയില്‍ പ്രധാനാധ്യാപിക കെ.ജി ഷൈലജ പരിസ്ഥിതി ദിന സന്ദേശം നല്‍കി. കെ.എം സാജിത, ജെ.എസ്. ശ്രീജിത്ത്, സാലി മാത്യു എന്നിവര്‍ സംസാരിച്ചു.

Continue Reading

ലോക പരിസ്ഥിതി ദിനം;ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമുഹിക വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി മൂലങ്കാവ് ജി.എച്ച്.എസ്. സ്കൂളിൽ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ബോധന ചുമര്‍ചിത്രങ്ങളുടെ സമര്‍പ്പണവും കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എ.ഡി.സി.എഫ് സുരജ് ബെന്‍ അധ്യക്ഷനായി. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ കെ.ജെ മാര്‍ട്ടിന്‍ ലോവല്‍, വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി രാജു, പരിസ്ഥിതി […]

Continue Reading

പരിസ്ഥിതി വാരാചരണം:പ്രതിജ്ഞ ചൊല്ലി

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി വാരാചരണ പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു ജീവനക്കാര്‍ക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അക്ഷര കൈരളി സാംസ്‌കാരികവേദി കോ-ഓര്‍ഡിനേറ്റര്‍ എം.കെ സ്വയ, പി.വി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി തുല്യതാ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ വൃക്ഷതൈ നടീല്‍, പ്രസംഗം, പ്രബന്ധ മത്സരങ്ങള്‍, പ്രകൃതി പഠന യാത്രകള്‍ എന്നിവ സംഘടിപ്പിക്കും.

Continue Reading

തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ 30 ശതമാനത്തിലേറെ വോട്ട്; 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത്; എന്‍ഡിഎ വോട്ട് വിഹിതത്തില്‍ വര്‍ധന

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വോട്ടുവിഹിതം ഉയര്‍ത്താനും എന്‍ഡിഎക്ക് കഴിഞ്ഞു. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുള്ള എന്‍ഡിഎ ഇത്തവണ അത് 19.8 ശതമാനം ആക്കി ഉയര്‍ത്തി. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം വോട്ടുകളാണ് എന്‍ഡിഎ […]

Continue Reading

കൂട്ടം കൂടി നടക്കരുത്, റോഡില്‍ കളിക്കരുത്; സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം.റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക. റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പ്: പാഠം 1 സ്‌കൂളിലേക്ക് നടക്കുമ്പോള്‍ സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് […]

Continue Reading

സ്വര്‍ണവില കുറഞ്ഞു; 53,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില ഇന്നലെ തിരിച്ചുകയറി 53,000ന് മുകളില്‍ എത്തുകയായിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Continue Reading

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ വന്‍ കുതിപ്പ്. എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഹൈബി ഈഡന്‍ വിജയിച്ചു. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കെ ജെ ഷൈനിനെ ഹൈബി തോല്‍പ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 16 ലും യുഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ആറ്റിങ്ങലില്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. കേരളത്തില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ബിജെപി ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. തൃശൂരിലാണ് സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞത്. സിപിഐ നേതാവും മുന്‍മന്ത്രിയുമായ വി എസ് […]

Continue Reading

‘തൃശൂരിലെ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നു, ലൂര്‍ദ് മാതാവിനും പ്രണാമം, എന്റെ നേരെ വന്ന കല്ലുകളില്‍ സത്യം അവര്‍ തിരിച്ചറിഞ്ഞു’: സുരേഷ് ഗോപി

തൃശൂര്‍: ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് തനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘വിജയം അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്‍ക്കും എന്റെ ലൂര്‍ദ് മാതാവിനും പ്രണാമം. ഒരു വലിയ പ്രയത്‌നത്തിന്റെ കൂലിയാണ് എനിക്ക് ദൈവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി കയറുക. ഒഴുക്കിനെതിരെ എന്ന് പറയുന്നിടത്ത് വ്യക്തിപരമായി ഒരു പാട് ദ്രോഹമാണ് വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. കരകയറാന്‍ സഹായിച്ച എല്ലാവരോടും […]

Continue Reading

‘ഞങ്ങൾ ആ​ഗ്രഹിച്ച വിജയം’; സുരേഷ് ​ഗോപിയ്ക്ക് ആശംസകളുമായി താരങ്ങൾ

തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച സുരേഷ് ​ഗോപിക്ക് ആശംസകൾ നേരുകയാണ് സിനിമ ലോകവും സഹപ്രവർത്തകരും സുഹൃത്തുക്കളുമിപ്പോൾ. അനുശ്രീ, ഭാമ, ബീന ആന്റണി, മുക്ത, കൃഷ്ണകുമാർ തുടങ്ങിയവരാണ് സുരേഷ് ​ഗോപിക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. ഹൃദയം കീഴടക്കി സുരേഷ് ​ഗോപി, തൃശൂർ അങ്ങെടുത്തു, നിറഞ്ഞ സ്നേഹം എന്നാണ് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഞങ്ങൾ പ്രതീക്ഷിച്ച വിജയം, ഞങ്ങൾ ആ​ഗ്രഹിച്ച വിജയം, ഞങ്ങളെല്ലാവരും കൂടെയുണ്ട് സുരേഷേട്ടാ എന്നാണ് നടി ബീന ആന്റണി സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. […]

Continue Reading

കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് : കെ കെ ശൈലജ

കണ്ണൂര്‍: സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു. എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019 ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫിലെ ഷാഫി […]

Continue Reading