‘രാഹുൽ വായനാട്ടുകാരെ വഞ്ചിച്ചു,റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് അവരോട് ചെയ്ത തെറ്റ്’: ആനി രാജ

രാഹുൽ ഗാന്ധി വായനാട്ടുക്കാരെ വഞ്ചിച്ചുവെന്നും റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് അവരോട് ചെയ്ത തെറ്റാണെന്നും ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറ‍യണമായിരുന്നു. രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഇതെന്നും ആനി രാജ പറഞ്ഞു.

Continue Reading

അങ്കമാലിയിൽ കുടുംബം വെന്തുമരിച്ച സംഭവം; തീപിടിത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക്, വയറിങ്ങിലും പ്രശ്നം

അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ച സംഭവത്തിൽ പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. തീപിടുത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക് ആയതെന്ന് പ്രാഥമിക നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും. ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശരീരത്തിൽ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബോധരഹിതരായതുകൊണ്ടാവാം രക്ഷപ്പെടാൻ സാധിക്കാതിരുന്നതെന്നുമാണ് വിലയിരുത്തൽ.

Continue Reading

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടു പോകാനും പ്രവർത്തകസമിതി തീരുമാനിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. പ്രവർത്തകസമിതിയിലെ അംഗങ്ങൾ പ്രമേയം ഐക്യകണ്ഠേന പാസാക്കി. ഉത്തരേന്ത്യയിലടക്കം ബിജെപിയെ പ്രതിരോധിക്കാൻ രാഹുൽഗാന്ധി ആണ് ഏറ്റവും യോഗ്യനെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഭാരത് […]

Continue Reading

രാഹുല്‍ ചുരമിറങ്ങുന്നു, റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍നിന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി. രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്. ബിജെപി ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ […]

Continue Reading

ദീപാവലി കളറാക്കാൻ സൂര്യയും അജിത്തും; മെ​ഗാ ക്ലാഷിനൊരുങ്ങി തമിഴ് സിനിമ ലോകം

ബി​ഗ് ബജറ്റ് ചിത്രങ്ങളും സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുമാണ് തമിഴ് സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ജൂലൈ മുതൽ‌ തമിഴിൽ ബി​ഗ് റിലീസുകളുടെ കാലമാണ്.​ ഈ ദീപാവലിക്ക് തമിഴിൽ ഒരു ബോക്സോഫീസ് ക്ലാഷ് തന്നെയാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. സൂര്യയുടെ കങ്കുവയും അജിത്തിന്റെ വിടാ മുയർച്ചിയുമാണ് ദീപാവലി കളറാക്കാൻ പ്രേക്ഷകർക്ക് മുന്നിലെത്തുക. നിലവിൽ വിടാ മുയർച്ചിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ അസർബൈജാനിൽ ജൂൺ 20ന് തുടങ്ങുമെന്നാണ് വിവരം. ചിത്രം ദീപാവലിക്ക് […]

Continue Reading

പൊലീസ് അക്കാദമിയില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്

Continue Reading

യൂത്ത് കോൺഗ്രസ് വിജയാരവം സംഘടിപ്പിച്ചു

വാളാട്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും എൽ എസ് എസ്,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച് സ്കോളർഷിപ്പ് ലഭിച്ച വിഭ്യാർത്ഥികളേയും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് നാടിന് അഭിമാനമായവരേയും സ്നേഹാദരവ് നൽകി കൊണ്ട് വിജയാരവം സംഘടിപ്പിച്ചു. ചടങ്ങ് ഐ.സി.ബാലകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോബിൻ സെബാസ്റ്റ്യൻ […]

Continue Reading

തൃശൂർ ഡിസിസിയിലെ കൈയാങ്കളി; ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്

തൃശൂര്‍: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവന്‍ കുര്യച്ചിറയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഡിസിസി ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചു തള്ളിയെന്നാണ് പരാതി. ജോസ് വള്ളൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്തു […]

Continue Reading

രാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു. മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് […]

Continue Reading

മികച്ച ഇന്നിങ്‌സുമായി നിഖോളാസ്; അയര്‍ലന്‍ഡിനെ വീഴ്ത്തി കാനഡയ്ക്ക് ജയം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് കാനഡയ്ക്ക് ആദ്യ ജയം. കാനഡ ഉയര്‍ത്തിയ 137 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 12 റണ്‍സിനാണ് കാനഡയുടെ ജയം. 35 പന്തില്‍ 49 റണ്‍സ് നേടിയ നിഖോളാസ് കിര്‍ട്ടണാണ് കാനഡയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ശ്രേയസ് മൊവ്വ (37), പര്‍ഗത് സിങ് (18), ആരോണ്‍ ജോണ്‍സണ്‍ (14) എന്നിവരും രണ്ടക്കം കടന്നു. അയര്‍ലന്‍ഡിനായി ക്രെയിഗ് യങ്, ബറി മക്ക്കര്‍ത്തി എന്നിവര്‍ രണ്ടുവീതം […]

Continue Reading