പഠനസാമഗ്രികൾ വിതരണം ചെയ്തു

പഠനസാമഗ്രികൾ വിതരണം ചെയ്തു മാനന്തവാടി:ലെറ്റ്‌സ് ലേൺ ക്യാമ്പയിന്റെ ഭാഗമായിജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു.പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.തിരുനെല്ലി നാഗമന കോളനിയിൽ നടന്ന ചടങ്ങ്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത്‌ അംഗം ഷൈല വിജയൻയൂണിറ്റി ഡയറക്ടമാരായ ശ്രീഹരി കാടേങ്ങര,സബിൻ പി.എം,നിധിൻ കെ തുടങ്ങിയവരും സംബന്ധിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ആശ്വാസമാണ് നൽകുന്നത്.ജില്ലയിലെ മൂന്ന് […]

Continue Reading

ഐഐടി പ്രവേശനം: ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു, 360ല്‍ 355 മാര്‍ക്കുമായി വേദ് ലഹോട്ടി ഒന്നാമത്

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. 360ല്‍ 355 മാര്‍ക്ക് നേടി ഐഐടി ഡല്‍ഹി സോണിലെ വേദ് ലഹോട്ടി ആണ് ഒന്നാമത് എത്തിയത്. ഐഐടി മദ്രാസ് നടത്തിയ പരീക്ഷയില്‍ 48,248 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ഐഐടി പ്രവേശനത്തിനുള്ള പരീക്ഷയില്‍ യോഗ്യത നേടിയവരില്‍ 7,964 പേര്‍ പെണ്‍കുട്ടികളാണ്. ഐഐടി ബോംബെ സോണിലെ ദ്വിജ ധര്‍മേഷ്‌കുമാര്‍ പട്ടേല്‍ ആണ് പെണ്‍കുട്ടികളില്‍ നിന്ന് ഒന്നാമതെത്തിയത്. 360ല്‍ 322 മാര്‍ക്ക് നേടിയാണ് നേട്ടം കരസ്ഥമാക്കിയത്. അഖിലേന്ത്യാ തലത്തില്‍ ഏഴാം റാങ്കാണ് […]

Continue Reading

മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ: പിണറായി വിജയന് ക്ഷണം; സംസ്ഥാനത്തെ 115 നേതാക്കള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ക്ഷണം. ഡല്‍ഹിയിലെ കേരള ഹൗസിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ച് കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്. പിണറായി വിജയന് പുറമേ ഗവര്‍ണറെയും സംസ്ഥാനത്തെ എംപിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് സംസ്ഥാനത്ത് നിന്ന് 115 ബിജെപി നേതാക്കള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണം സത്യപ്രതിജ്ഞ ചടങ്ങിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ […]

Continue Reading

‘അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു’: സുരേഷ് ഗോപി

തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കേന്ദ്രമന്ത്രിയാകുന്നതിനുള്ള അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. നരേന്ദ്രമോദി വിളിച്ചതിനെത്തുടർന്ന് സുരേഷ് ഗോപി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ രാധികയും ഒപ്പമുണ്ട്. ‘അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു’ എന്ന് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏതു വകുപ്പു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതൊന്നും തനിക്ക് അറിയില്ലെന്നും, തീരുമാനിച്ചത് അദ്ദേഹമാണെന്നുമായിരുന്നു’ […]

Continue Reading

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; വകുപ്പുകളില്‍ ചര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള […]

Continue Reading

ടിപി വധക്കേസിലെ 10 പ്രതികൾക്ക് പരോൾ: പുറത്തിറങ്ങിയത് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെ

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് നടപടി. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് പരോളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് ഇവർ വെള്ളിയാഴ്ച പുറത്തിറങ്ങിയത്. സ്വാഭാവിക നടപടി മാത്രമാണെന്നാണ് […]

Continue Reading

തുടക്കത്തിൽ വീണു, പിടിച്ചു കയറ്റി മില്ലർ; നെതർലൻഡ്സിനെ തകർത്ത് ദക്ഷിണാഫ്രിക്ക

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിജയം. നെതര്‍ലന്‍ഡിസിന് എതിരെ നാലു വിക്കറ്റിനായിരുന്നു വിജയം. നെതര്‍ലന്‍ഡ് ഉയര്‍ത്തിയ 104 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ നെതര്‍ലന്‍ഡ്‌സ്: 103/9, ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ 106/6. ചെറിയ വിജയലക്ഷ്യത്തിലേക്കാണ് ബാറ്റേന്തിയത് എങ്കിലും ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 12 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്സ്മാൻമാരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത്. ക്വിന്റന്‍ ഡി കോക്ക് (0) ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി. റീസ ഹെന്റിക്സ് […]

Continue Reading

തട്ടിപ്പുകാർ കൊറിയറായി വരും ; മുന്നറിയിപ്പുമായി കേരളപൊലീസ്‌

തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടുകേസുകളിൽ മാത്രം 5.61 കോടി രൂപ നഷ്ടമായി. തട്ടിപ്പിനിരയാകുന്ന രീതിയും കേരളപോലീസ്‌ പങ്കുവെച്ചു. ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുകയും എന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്തും. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ […]

Continue Reading

അവയവക്കടത്ത് കേസ്; ഇരയായ ഏക മലയാളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് അവയവദാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പാലക്കാട് സ്വദേശി ഷെമീറിനെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇരകളാക്കപ്പെട്ട ദാതാക്കളില്‍ ഏക മലയാളിയാണ് ഷെമീര്‍. ഇറാൻ കേന്ദ്രീകരിച്ച് അവയവക്കടത്ത്‌ നടത്തിയ കേസിലാണ് വൃക്കദാനം ചെയ്ത മലയാളിയായ ഷെമീറിനെ ചോദ്യം ചെയ്തുവരുന്നത്. മലയാളിയാണെങ്കിലും പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമായാണ്‌ ഇയാള്‍ താമസിച്ചിരുന്നത്‌. കോയമ്പത്തൂരിലെത്തിയാണ് അന്വേഷണ സംഘം ഷെമീറിനെ കസ്‌റ്റഡിയിലെടുത്തത്‌. കേസിൽ ഒടുവിൽ അറസ്‌റ്റിലായ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാംപ്രസാദ്‌ രണ്ട്‌ മാസത്തിനിടെ കോയമ്പത്തൂരിലെത്തി തന്നെ കണ്ടിരുന്നതായി ഷെമീർ […]

Continue Reading

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്; ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ആസ്തിയിലും വർദ്ധനവ്

ചൊവാഴ്ച മുതൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്. എൻഡിഎയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെയാണ് തെലുങ്കുദേശം പാർട്ടിയുമായി (ടിഡിപി) ബന്ധപ്പെട്ടതും ആന്ധ്രാപ്രദേശിൽ നിന്നുള്ളതുമായ ഓഹരികളിൽ വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഹെറിറ്റേജ് ഫുഡ്സ് (അഞ്ചു ദിവസത്തിൽ 236 രൂപ കൂടി ), അമര രാജ (അഞ്ചു ദിവസത്തിൽ 197 രൂപ കൂടി), അൾട്രാ ടെക്( അഞ്ചു ദിവസത്തിൽ 170 രൂപ കൂടി), രാംകോ, സാഗർ സിമന്റ്,കെ സിപി, എൻസിഎൽ, എൻസിസി, കെഎൻആർ കൺസ്റ്റ്‌ക്ഷൻസ്, അവന്തി […]

Continue Reading