ദുഃഖിച്ചിട്ട് കാര്യമില്ല, രാജ്യത്തെ നയിക്കേണ്ട രാഹുലിന് വയനാട്ടിൽ നിൽക്കാനാകില്ല; സീറ്റ് ഒഴിയുമെന്ന് സ്ഥിരീകരിച്ച് സുധാകരൻ

കൽപ്പറ്റ: വയനാട് സീറ്റ് രാഹുൽ​ഗാന്ധി ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട രാഹുലിന് വയനാട്ടിൽ ഒതുങ്ങാനാകില്ല. രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നു. കോൺഗ്രസിന്റെ വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. നമ്മൾ ദുഃഖിച്ചിട്ട് കാര്യമില്ല. രാജ്യത്തെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മാത്രമായി ഒതുങ്ങാനാകില്ല. അതെല്ലാവരും മനസ്സിലാക്കണം. രാഹുല്‍ വയനാട്ടില്‍നിന്ന് […]

Continue Reading

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ മദ്യം പിടികൂടി

പുല്‍പ്പള്ളി: സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഉദ്യോഗസ്ഥര്‍ പുല്‍പ്പള്ളി ടൗണ്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ മദ്യം പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ഇരുളം കേളമംഗലം സ്വദേശി മാപ്പാനിക്കാട്ട് വീട്ടില്‍ ഷിബു(49) നെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍.പി.റ്റി യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാര്‍. പി.കെ, വിനോദ് പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ് എം.ടി,വിഷ്ണു കെ.കെ എന്നിവരും ഉണ്ടായിരുന്നു.

Continue Reading

പനമരത്ത് കിണർ കുഴിക്കുന്നതിനിടെ അപകടം: ഒരു മരണം

പനമരം: എരനെല്ലൂരിൽ കിണർ കുഴിക്കുന്നതിനിടെ മൂന്ന് പേർ കിണറ്റിൽ അകപ്പെട്ടു. ഒരാൾ മരിച്ചു. 2 പേരെ രക്ഷ പ്പെടുത്തി. കോഴിക്കോട് രാമനാട്ടുകര ആരക്കോട് സ്വദേശി മുഹമ്മദാണ് മരിച്ചത്. അമിത് കിദു, അബിൻ ബുർഹ എന്നിവരാണ് രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശികളാണ്. കിണർ നിർമ്മിക്കുന്നതിനിടെ പടവുകൾ ഇടിഞ്ഞാണ് അപകടം.

Continue Reading

വയനാടോ റായ്ബറേലിയോ; സസ്പെൻസ് വിടാതെ രാഹുൽ

മലപ്പുറം: വയനാട്, റായ്ബറേലി ലോക്സഭ മണ്ഡലങ്ങളിൽ ഏത് നിലനിർത്തുമെന്ന സസ്പെൻസ് വിടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എടവണ്ണയിൽ ഇന്ന് നടന്ന യോഗത്തിലും ഏത് മണ്ഡലം നിലനിർത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചില്ല. രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ചിരുന്നു. താൻ ധർമ്മ സങ്കടത്തിലാണ് ഇപ്പോഴുള്ളതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങൾക്ക് സന്തോഷമുണ്ടാകുന്ന തീരുമാനമെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വീണ്ടും കാണാമമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നത്. അന്വേഷണ ഏജൻസികളും രാഷ്ട്രീയാധികാരവും കൂടെ ഉണ്ടെങ്കിൽ […]

Continue Reading

മാനന്തവാടി നഗരസഭ മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു

മാനന്തവാടി : നഗരസഭ വിവിധ പദ്ധതികളുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര സ്കൂട്ടർ വിതരണം നടത്തി. നഗരസഭ ചെയർപഴ്സൺ സി.കെ രത്നവല്ലി താക്കോൽ ദാനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെ ബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.വി.എസ് മൂസ, അഡ്വ: സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി ജോർജ്, വി.ഡി. അരുൺകുമാർ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ അപ്സര ജോസ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സൊലേസ് വയനാടിന് ഹോം കെയർ വാഹനം കൈമാറി

കൽപറ്റ: ദീർഘകാല അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സോലസിന്റെ വയനാട്ടിലെ മുട്ടിൽ സെന്ററിന് ഹിന്ദുസ്‌ഥാൻ ലാറ്റക്സ് ലിമിറ്റഡ്, സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഹോം കെയർ വാഹനം കൈമാറി.ഡബ്ല്യു എം ഒ കോളേജിൽ നടന്ന ചടങ്ങിൽ സൊലേസ് സ്ഥാപക സെക്രട്ടറി ഷീബ അമീറിൽ നിന്നു വാഹനം സൊലേസ് വയനാട് കൺവീനർ സി.ഡി. സുനീഷ്, സോലസ് വയനാട് ഭാരവാഹികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.കോളേജ് എൻ. എസ്. എസിന്റെ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിജി […]

Continue Reading

ജാമ്യവ്യവസ്ഥ ലംഘിച്ചു വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്

കൽപറ്റ: ജാമ്യവ്യവസ്ഥ ലംഘിച്ചു വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പൂട്ടാനൊരുങ്ങി വയനാട് പൊലീസ്. ജാമ്യം നേടി പുറത്തിറങ്ങി നിരന്തര കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചു. ബത്തേരി സ്റ്റേഷൻ പരിധിയിൽ വിവിധ ക്രിമിനൽ കേസുകളിൽപെട്ട ദൊട്ടപ്പൻകുളം പുൽപറക്കൽ വീട്ടിൽ പി യു ജോസഫ് (51) എന്ന സീസിങ് ജോസിന്റെയും, മലപ്പുറം മുണ്ടക്കര വീട്ടിൽ സുധക്കത്തുള്ള എന്ന ഷൌക്കത്ത് (44)ന്റെയും ജാമ്യം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങി. ജോസഫ് നിലവിൽ ഒറീസയിലെ കൊട്ടിയയിൽ ജയിൽ വാസം അനുഭവിച്ചു […]

Continue Reading

ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് പത്ത് വയസുകാരി; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കർണാടക സ്വദേശിയായ പത്ത് വയസുകാരിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്. ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. പത്ത് വയസ്സിന് മുൻപ് കൊവിഡ് കാലത്ത് ശബമലയിലെത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്‍റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെൺകുട്ടി […]

Continue Reading

ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കെഎസ്ആര്‍ടിസി ബസില്‍ കയറാം; സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റ് നടപ്പിലാക്കുന്നു. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് പരിഷ്‌കാരം. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ കൊമേഴ്‌സ്യല്‍ വിഭാഗം സ്‌പോണ്‍സര്‍ഷിപ്പുകള്‍വഴി ലഭ്യമാക്കും. ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലോട്ടുള്ള ബസുകളില്‍ മുപ്പതിനകം പുതുക്കിയ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജൂലൈ 31നകം ഓര്‍ഡിനറി ബസുകളടക്കം എല്ലാ ബസുകളിലും നടപ്പാക്കാനും യൂണിറ്റ്, മേഖല, […]

Continue Reading

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്ത്, സ്വപ്‌നം തകര്‍ത്ത് ഖത്തറിന്റെ വിവാദ ഗോള്‍; പ്രതിഷേധം

ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്തായി. ഇന്നലെ നടന്ന മത്സരത്തില്‍ വിവാദ ഗോളിന്റെ ബലത്തില്‍ ഖത്തര്‍ ഇന്ത്യയെ പരാജയപ്പെടുത്തി. കളം നിറഞ്ഞു കളിച്ച ഇന്ത്യയ്ക്ക് 73-ാം മിനിറ്റില്‍ പിറന്ന വിവാദ ഗോളാണ് വില്ലനായത്. സുനില്‍ ഛേത്രി വിരമിച്ച ശേഷമുള്ള ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ തോല്‍വി. വിവാദ ഗോളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയ്ക്കെതിരേ 73-ാം മിനിറ്റിലെ വിവാദ ഗോളില്‍ ഖത്തര്‍ ഒപ്പം പിടിച്ചു. […]

Continue Reading