മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനി, ആശ്രിതര്‍ക്ക് ജോലി

കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസാഹായം പ്രഖ്യാപിച്ച് എന്‍ബിടിസി. അപകടത്തില്‍ മരിച്ചവരുടെ ആശ്രതിര്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരരക്ഷ തുക,മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതായിനായി സര്‍ക്കാരിനും എംബസിക്കും ഒപ്പം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും എന്‍ബിടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൃതദ്ദേഹങ്ങള്‍ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. […]

Continue Reading

‘മഹാരാജ’ കാണാൻ പ്രദീപ് ഇനിയില്ല, തലയിൽ പരിക്കേറ്റ നിലയിൽ മൃതദേഹം; നടന്റെ വിയോ​ഗത്തിൽ ഞെട്ടി തമിഴ് സിനിമ ലോകം

ചെന്നൈ: തമിഴ് നടൻ പ്രദീപ് കെ വിജയൻ (45) മരിച്ച നിലയിൽ. ചെന്നൈ പലവാക്കത്തുള്ള വീട്ടിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപ്പേട്ട ​ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പലവാക്കത്തുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദീപിൻ്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രദീപ് ഫോൺ എടുക്കാതിരുന്നതോടെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ചാണ് നീലങ്കരൈ പൊലീസ് വീടിനുള്ളിൽ പ്രവേശിച്ചത്. പ്രദീപിന്റെ തലയ്ക്ക് […]

Continue Reading

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കൽപറ്റ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംക്ഷിപ്ത വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെന്ന് ഉറപ്പാക്കണമെന്നു യോഗത്തില്‍ അറിയിച്ചു. അനര്‍ഹരായ ആളുകള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിന് 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് അപേക്ഷ നല്‍കാം. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫോം […]

Continue Reading

കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും നടത്തി

ആനപ്പാറ: നെമ്മേനി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹെര്‍ബ ലൈഫ്  സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് യുണൈറ്റഡ് വേ ബംഗളൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ & ഖൊ-ഖൊ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ നിര്‍വഹിച്ചു. രണ്ട് ലക്ഷം രൂപയുടെ കായിക ഉപകരണങ്ങളാണ് ക്യാമ്പിലേക്ക് കൈമാറിയത്. പഞ്ചയത്ത് ഭരണസമിതി അംഗങ്ങളായ ടിജി, ജയ മുരളി, സുജാത ഹരിദാസ് ഉഷ വേലായുധന്‍, പിടിഎ വൈസ് പ്രസിഡന്റ നൗഫല്‍ സി.എച്ച് , എസ്എംസി ചെയര്‍മാന്‍ അഷറഫ് […]

Continue Reading

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

രണ്ടേന്നാല്‍: സി.പി.ഐ.എംമാങ്ങലാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു.ശ്രീജിത്ത് മാങ്ങലാടിയുടെ അധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.  ഗിരീഷ്, കെ.ആര്‍  ജയ പ്രകാശ്, കെ.ബാലകൃഷ്ണന്‍, സതി ബാബു,എം.എം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Continue Reading

‘ത​ഗ് ലൈഫ്’ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്

പോണ്ടിച്ചേരി: സിനിമ ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ്​ ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. ഇടതു കാൽപ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയിൽ വച്ചായിരുന്നു ഷൂട്ടിങ്. പരിക്കേറ്റതിനെ തുടർന്ന് രാത്രിയിൽ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. അപകടസമയത്ത് നടൻ കമൽഹാസനും നസീറും ജോജുവിനൊപ്പമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററിൽ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്.

Continue Reading

തുടക്കത്തില്‍ വിറച്ചു, 15 റണ്‍സിന് രണ്ടുവിക്കറ്റ്; സൂര്യ- ദുബെ കൂട്ടുകെട്ട് രക്ഷയായി, യുഎസിനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ എട്ടില്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിന്റെ തുടക്കത്തില്‍ വിറച്ച ശേഷം ജയം സ്വന്തമാക്കി ഇന്ത്യ. യുഎസ്എ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും കോഹ് ലിയെയും നഷ്ടമായി. 15 റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി യുഎസ്ഇ ഇന്ത്യയെ ഞെട്ടിച്ചു. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തുവിട്ട […]

Continue Reading

മൂന്നരലക്ഷം രൂപ വരെ മാസശമ്പളം; ഓസ്‌ട്രേലിയയിലും ജപ്പാനിലും അടക്കം 21,000 തൊഴിലവസരങ്ങൾ, 30 വരെ അപേ​ക്ഷിക്കാം

തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്. മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് , ടെക്‌നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം […]

Continue Reading

‘ഞെട്ടിക്കുന്ന ദുരന്തം’; എല്ലാവര്‍ക്കും സഹായം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി, ഹെല്‍പ്പ്‌ലൈന്‍ തുറന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ഫ്‌ലാറ്റിലുണ്ടായ തീപിടിത്തം ഞെട്ടിക്കുന്നതെന്ന് ഇന്ത്യ. 40 പേര്‍ മരിച്ചെന്നും 50 ഓളം പേര്‍ ചികിത്സയിലാണെന്നുമാണ് വിവരം ലഭിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എക്‌സില്‍ കുറിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ തുറന്നിട്ടുണ്ട്. +96565505246 എന്നതാണ് നമ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടാന്‍ എംബസി അറിയിച്ചു. സാധ്യമായ എല്ലാ സഹായവും എംബസിയില്‍ നിന്നും ലഭിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

പുലര്‍ച്ചെ ഉറക്കത്തിനിടെ തീപിടിത്തം; പുക ശ്വസിച്ചും പൊള്ളലേറ്റും മരണം, കുവൈത്ത് ദുരന്തത്തിനിരയായത് 41 പേര്‍

കുവൈത്ത് സിറ്റി: കുവൈത്ത് മാംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയതായി റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 പേര്‍ ഇന്ത്യാക്കാരാണെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഒരു നേപ്പാള്‍ സ്വദേശിയും മരിച്ചവരില്‍പ്പെടുന്നു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണെന്നും, മരണസംഖ്യ […]

Continue Reading