മാലിന്യ കൂമ്പാരം നീക്കം ചെയ്ത് ഹരിത കര്‍മ്മ സേന

മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രമായ 900 കണ്ടി കള്ളാടിയില്‍ റോഡരികില്‍ കൂടി കിടന്ന മാലിന്യ കൂമ്പാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന തൊള്ളായിരംകണ്ടിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി നൗഷാദ് അലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോണി തോമസ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ രേഖ, രജിത പി, രമ്യ, മുബീന, പ്രശാന്തി, നിഷ, […]

Continue Reading

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആലപ്പുഴയില്‍ ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കും. ആലപ്പുഴയ്ക്ക് പുറമേ തൃശൂര്‍, […]

Continue Reading

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതി വിധി പറഞ്ഞില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. അടുത്ത വ്യാഴാഴ്ച ഹര്‍ജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് വീണ്ടും പരിഗണിച്ചേക്കും. അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് […]

Continue Reading

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിൽ ഒരാളായ ജേസൺ ഹോൾട്ടൺ അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയാണ് ഉണ്ടായിരുന്നത്. 34-ാം പിറന്നാളിന് ഒരാഴ്ച മുൻപാണ് അദ്ദേഹത്തിന്റെ അന്ത്യം. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ജേസണിന്റെ വൃക്കകളാണ് ആദ്യം തകരാറിലായത്. അച്ഛന്റെ മരണത്തെ തുടർന്നുള്ള വിഷമം മറികടക്കുന്നതിന് കൗമാരം മുതലാണ് ജേസൺ അമിതമായി ഭക്ഷണം കഴിക്കാൻ ആരംഭിച്ചത്. 10,000 കലോറിയാണ് ജേസൺ ഒരു ദിവസം മാത്രം കഴിച്ചിരുന്നത്. അന്ധിരക്ഷാ സേനയുടെ സഹായത്തോടെയാണ് ജേസണിനെ റോയൽ സറേ […]

Continue Reading

صدر كتاب شرح نهج البردة لماموتي كتاياد:

صدر كتاب شرح نهج البردة لماموتي كتاياد: صدرت الترجمة المالايالامية الأولى للقصيدة العربية العظيمة نهج البردة لأمير الشعراء أحمد شوقي من قبل السيد جنيد كايباني، رئيس اللجنة الدائمة للرعاية الاجتماعية في مقاطعة وايانادو يوم الجمعة (3 مايو 2024) في فيلاموندا. وتسلم النسخة الصحفي المشهور السيد: أو أم تاروفانا بحضور ك. عمر الثقافي رئيس مجمع الفرقان […]

Continue Reading

Malayalam translation of the great Arabic poem was released

Book Released:@ Vellamunda The first Malayalam translation of the great Arabic poem Nahj Al Burda was released by Mr. Junaid Kaippani the Chairman, Wayanad District Panchayath Welfare Standing Committee on Friday (3rd May 2024) at Vellamunda. The copy was received by the veteran columnist OM Tharuvana in the presence of K. Umar Saqafi, the chairman […]

Continue Reading

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഗുജറാത്ത് മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ബംഗളൂരു മറികടന്നു. ബംഗളൂരുവിനായി കോഹ് ലിയും നായകന്‍ ഡുപ്ലെസിസും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 92 റണ്‍സ് ആണ് ഇരുവരും അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ഔട്ടായതിന് പിന്നാലെ തുടരെ തുടരെ വിക്കറ്റ് വീണത് ബംഗളൂരുവിന്റെ വിജയസാധ്യതയ്ക്ക് മേല്‍ മങ്ങലേല്‍പ്പിച്ചുവെങ്കിലും വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ദിനേഷ് കാര്‍ത്തിക്കും സ്വപ്‌നില്‍ സിങ്ങും ചേര്‍ന്ന് ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. ഇടംകൈയന്‍ പേസറായ […]

Continue Reading

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 94 മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഗുജറാത്തിലെ 25 മണ്ഡലത്തിലും ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഒട്ടേറെ നിര്‍ണായക മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈഘട്ടത്തിലാണ് വോട്ടെടുപ്പ്. ആദ്യ രണ്ടുഘട്ട വോട്ടെടുപ്പില്‍ ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവുമായിരുന്നു പോളിങ്. മൂന്നാംഘട്ടത്തില്‍ അസം (4), ബീഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), […]

Continue Reading

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: പ്രസവിച്ചയുടന്‍ പനമ്പിള്ളിനഗര്‍ വിദ്യാ നഗറിലെ ഫ്‌ലാറ്റില്‍നിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു പൊലീസ്. കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗര്‍ഭിണിയായത് എന്ന സംശയത്തെ തുടര്‍ന്നാണിത്. നിലവില്‍ ആര്‍ക്കുമെതിരെ യുവതി മൊഴി നല്‍കിയിട്ടില്ലെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കാം എന്നതു മുന്നില്‍ക്കണ്ടാണു പൊലീസിന്റെ നടപടി. വെള്ളിയാഴ്ച രാവിലെയാണു യുവതി കുഞ്ഞിനെ സ്വന്തം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്നു […]

Continue Reading

മുപ്പതോളം അമൂല്യ ഗ്രന്ഥങ്ങൾ രചിച്ച് മമ്മൂട്ടി സഖാഫി കട്ടയാട് ജൈത്ര യാത്ര തുടരുന്നു..

മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച്‌ മമ്മൂട്ടി സഖാഫി കട്ടയാട് വെള്ളമുണ്ട:ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്നഈജിപ്ഷ്യൻ എഴുത്തുകാരൻഅഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനമടക്കംമുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച്‌ വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മമ്മൂട്ടി സഖാഫി ശ്രദ്ധേയനാകുന്നു.കവിയും വിവർത്തകനുമായ മമ്മൂട്ടി കട്ടയാട് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ നഹ്ജുൽ ബുർദയുടെ പ്രകാശന കർമ്മം വെള്ളമുണ്ടയിൽ നടന്നു.എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയിൽ നിന്ന്കോളമിസ്റ്റ് ഒ.എം തരുവണ ആദ്യ പ്രതി […]

Continue Reading