ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ […]

Continue Reading

സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. സൈബര്‍ തട്ടിപ്പ് തടഞ്ഞ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 20 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അതത് സംസ്ഥാന പൊലീസ് സേനകള്‍ എന്നിവയുമായി സഹകരിച്ച് ടെലികോം സേവനം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിച്ച് വരികയാണ്. സൈബര്‍, സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് സഹകരണം. തട്ടിപ്പുകാരുടെ ശൃംഖല തകര്‍ത്ത് ഡിജിറ്റല്‍ […]

Continue Reading

പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനോടു പരാജയപ്പെട്ടതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകളും തുലാസിലായി. ഇനി രണ്ട് മത്സരങ്ങളാണ് സിഎസ്‌കെയ്ക്ക് ഉള്ളത്. രണ്ടിലും ജയം അനിവാര്യം. ഗുജറാത്തിനു ഇന്നലത്തെ ജയത്തോടെ 10 പോയിന്റായി. അവര്‍ക്കും ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍. രണ്ടിലും വന്‍ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് വര്‍ധിപ്പിച്ചാല്‍ മാത്രം പ്രതീക്ഷ. ടീമുകളുടെ സാധ്യത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിലവില്‍ 16 പോയിന്റുകലുമായി കെകെആര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പ്ലേ ഓഫ് ഉറപ്പിച്ചാണ് അവര്‍ നില്‍ക്കുന്നത്. […]

Continue Reading

ഞങ്ങൾ-നിങ്ങൾ എന്ന ദ്വയം സൃഷ്ടിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണിത്..

“വികേന്ദ്രീകൃതാസൂത്രണം -ചിന്തയും പ്രയോഗവും” എന്ന ജുനൈദ് കൈപ്പാണിയുടെ ഗ്രന്ഥത്തെ കുറിച്ച്പ്രമുഖ പൊതുപ്രവർത്തകൻ വി.പി ബാലചന്ദ്രൻ എഴുതുന്നു.. ✍️ജനങ്ങളുടെ ജീവിത നിലവാരത്തെ ഘട്ടം ഘട്ടമായി ഉയർത്തുന്ന സാമൂഹ്യ പ്രക്രിയക്കാണ് വികസനമെന്ന് പറയുന്നത്.അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകണം.ഇത് സാധ്യമാകണമെങ്കിൽ കാർഷിക വ്യവസായിക മേഖലകളിൽ ഉൽപാദനവർധനവ് ഉണ്ടാകണം. കൂടാതെ സേവന മേഖലകളുടെ വളർച്ചയും നടക്കണം.നാടിന്റെ സാമ്പത്തിക വളർച്ചയും വികസനത്തിന് അനിവാര്യമാണ്. സാമ്പത്തിക വളർച്ച എന്ന് പറയുന്നത് സമ്പത്തിന്റെ ഉൽപാദനം മാത്രമല്ല നീതിപൂർവ്വകമായ വിതരണം കൂടിയാണ്. […]

Continue Reading

തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 15,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍. പാര്‍ട്ടി നേതൃയോഗത്തില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസിന്റെ ശശി തരൂരും തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്താന്‍ സാധ്യതയില്ല. എല്ലാ അനുകൂല സാഹചര്യങ്ങളും യാഥാര്‍ത്ഥ്യമായാല്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 60,000 വോട്ടായി ഉയരുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ബിജെപി വിജയം ഉറപ്പിച്ച രണ്ടാമത്തെ മണ്ഡലമായ തൃശൂരില്‍ […]

Continue Reading

മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും; ചൈനയിൽ സ്മാർട്ട് ടോയ്‌ലറ്റുകൾ ട്രെൻഡ് ആകുന്നു

ചൈനയിൽ ട്രെൻഡ് ആയി സ്മാർട്ട് ടോയ്‌ലറ്റുകൾ. മൂത്രം പരിഷോധിച്ച് മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ആരോ​ഗ്യം വിലയിരുത്തുന്ന തരത്തിലാണ് സ്മാർട്ട് ടോയ്‌ലറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. ചൈനയിലെ പ്രധാന നഗരങ്ങളായ ബെയ്ജിങ്‌, ഷാങ്‌ഹായ്‌ എന്നിവിടങ്ങളിൽ പുരുഷന്മാര്‍ക്കായാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ട് ടോയ്‌ലറ്റ് സജ്ജമാക്കിയിരിക്കുന്നത്. 20 യുവാൻ ( 230 രൂപ) ആണ് സ്മാട്ട് ടോയ്‌ലറ്റ് ഉപയോ​ഗിക്കുന്നതിനുള്ള ചാർജ്. വീ-ചാറ്റിലൂടെ പണം അടച്ച ശേഷം ഇവിടെ കയറി മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ആരോഗ്യം വിലയിരുത്തി നിങ്ങളുടെ മൊബൈലിലേക്ക് സന്ദേശം വരും. സ്വകാര്യ […]

Continue Reading

തിയറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ: ഇനി ഒടിടി പിടിക്കാൻ രം​ഗണ്ണനും പിള്ളേരും, ‘ആവേശം’ പ്രൈമിൽ എത്തി

തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെയ്ത് ഒരു മാസം തികഞ്ഞതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററിൽ എത്തിയത്. കൂടെ എത്തിയ വമ്പൻമാരെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ കുതിപ്പ്. യുവാക്കൾ ചിത്രം ഏറ്റെടുത്തതോടെ തിയറ്ററിൽ വൻ ആവേശം തീർത്തു. ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ […]

Continue Reading

‘വായനയ്ക്ക് അവധിയില്ല’ ഉദ്ഘാടനം ചെയ്തു

‘വായനയ്ക്ക് അവധിയില്ല’ഉദ്ഘാടനം ചെയ്തു വെള്ളമുണ്ട : വിദ്യാഭ്യാസ വകുപ്പ് , ലൈബ്രറി കൗണ്‍സില്‍ , എസ് എസ് കെ – എന്നിവയുടെ നേതൃത്വത്തില്‍ അവധികാലത്ത് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന വായനയ്ക്ക് അവധിയില്ല പദ്ധതിയുടെസ്‌കൂൾ തല ഉദ്ഘാടനംവെള്ളമുണ്ട ജി.എം.എച്ച്‌.എസ്. എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും എ.യു.പി.സ്കൂളും ജി.എം.എച്ച്‌.എസ്.എസും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.ഹെഡ് മാസ്റ്റർ ടി. മഹേഷ്‌ അധ്യക്ഷത […]

Continue Reading

അമ്പലവയലിൽ പുലിയിറങ്ങി : കൂട്ടിലുണ്ടായിരുന്ന വളര്‍ത്തുനായയെ ആക്രമിച്ചു

അമ്പലവയൽ : അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ പുലി ആക്രമിച്ചു. അമ്ബലവയലിലെ ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടാണ് വീട്ടുടമസ്ഥന്‍ ഉണര്‍ന്നുനോക്കിയത്. കേളു എത്തിയപ്പോഴെക്കും പുലി ഓടി മറഞ്ഞു. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കടുവ കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ […]

Continue Reading

നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി

അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി. ‘നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി ‘എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. നഴ്സസ് വാരാചരണത്തോടാനുബന്ധിച്ച് ജില്ലയില്‍ വിവിധ ബോധവത്ക്കരണ പരിപാടികളും കലാ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മെയ് 12 […]

Continue Reading