സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ഐക്യൂബ് സിരീസില്‍ പുറത്തിറക്കിയ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 94,999 രൂപ മുതലാണ് എക്‌സ് ഷോറൂം വിലയെന്ന് കമ്പനി അറിയിച്ചു. മൂന്ന് ബാറ്ററി ഓപ്ഷനിലാണ് ഐക്യൂബ് ഇറക്കിയത്. 2.2kwh, 3.4kwh, 5.1kwh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് ഇ- സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്. നിലവില്‍ ഐക്യൂബ് സിരീസില്‍ മൂന്നുലക്ഷത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. നൂതന സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും സുസ്ഥിര വികസനം സാധ്യമാക്കാനുമാണ് […]

Continue Reading

ജൂണ്‍ മൂന്നിന് പ്രവേശനോത്സവം, സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്; 28ന് വിദ്യാഭ്യാസ കോണ്‍ക്ലേവ്

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്. ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഈ മാസം 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തും. എസ്എസ്എസ്എല്‍സി പരീക്ഷ നിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് കോണ്‍ക്ലേവ് ചര്‍ച്ച നടത്തും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി […]

Continue Reading

ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ അവസാന ഘട്ട മത്സരങ്ങള്‍ നടക്കവെ നാട്ടിലേക്ക് തിരികെ പോകുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍. മടങ്ങി പോകുന്ന താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടു. ഈ മാസം 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ കളിക്കാനാണ് ഐപിഎല്‍ മത്സരങ്ങള്‍ ഒഴിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങുന്നത്. ഒരു സീസണ്‍ മുഴുവന്‍ കളിക്കാനാണ് താരങ്ങളെ ഐപിഎല്‍ ടീമുകള്‍ വന്‍വില നല്‍കി സ്വന്തമാക്കുന്നതെന്നും ഐപിഎല്‍ പാതിവഴിയില്‍ നില്‍ക്കുമ്പോള്‍ താരങ്ങള്‍ തിരികെ പോകുന്നത് ടീമുകളെ ബാധിക്കും. […]

Continue Reading

‘മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്’; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അമ്മ ഹൈക്കോടതിയില്‍. മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ തുടരന്വേഷണം വേണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നും ഹര്‍ജിയിലെ ആവശ്യം. 2024 ഫെബ്രുവരി 18നാണ് നെടുമങ്ങാട് കൊറക്കോട് സ്വദേശി സിദ്ധാര്‍ഥനെ കോളജ് ഹോസ്റ്റലിലെ ശുചിമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് […]

Continue Reading

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് രണ്ട് പേർ കൂടി മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഇളംകുളം സ്വദേശി ആൽബിൻ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ കലൂർ സ്വദേശി അഭിഷേക് മരിച്ചിരുന്നു. പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ എട്ട് പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഭിഷേക് വെള്ളത്തിൽ മുങ്ങിയപ്പോൾ ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അൽബിനും മിലനും തിരയിൽപ്പെടുന്നത്. ഇരുവരേയും രക്ഷപ്പെടുത്തിയെങ്കിലും ​ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഇരുവരും മരിച്ചത്.

Continue Reading

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് റോഡില്‍ പൊട്ടിയ നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ ബാവോടാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബ് റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സിപിഎം- ബിജെപി സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അതിനാല്‍ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. അതിനിടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ബോംബ് പൊട്ടിച്ചത് ആരാണ് എന്നതിനേക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കും. എതിരാളികളെ പേടിപ്പിക്കാനോ ശക്തിതെളിയിക്കാനോ […]

Continue Reading

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

കോഴിക്കോട്: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. കപ്പലിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലുകാർ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതാവുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. […]

Continue Reading

ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്ന് 14 ജില്ലകളിലും മഴ സാധ്യത. മൂന്നിടത്ത് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ […]

Continue Reading

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആശങ്കയായി മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയിൽ സ്വദേശി സക്കീര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. ജില്ലയില്‍ ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചുണ്ടായ രണ്ടാമത്തെ മരണമാണ് സക്കീറിന്റേത്. ഈ വർഷം ഇതുവരെ ഏഴുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മരിച്ചത്. മലപ്പുറം ജില്ലയില്‍ […]

Continue Reading

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

കൊച്ചി: ജീവനക്കാരുടെ സമരം ഒത്തുതീർപ്പായിട്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു. ഇന്ന് അഞ്ച് വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്നു ജിദ്ദ, ദുബായ് വിമാനങ്ങളും നെടുമ്പാശ്ശേരിയിൽ നിന്നുള്ള ദമാം, ബ​ഹ്റൈൻ വിമാനങ്ങളുമാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നു മസ്കറ്റിലേക്കുള്ള വിമാനവും റദ്ദാക്കി. സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും […]

Continue Reading