സ്ഥാനാര്‍ത്ഥിയെ അറിയാന്‍ കെ.വൈ.സി ആപ്പ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി )ആപ്ലിക്കേഷന്‍. അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, സത്യവാങ്മൂലം, സ്ഥാനാര്‍ത്ഥിക്കെതിരെ ഫയല്‍ ചെയ്ത ഏതെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, ആ കേസുകളുടെ നില, കുറ്റകൃത്യങ്ങളുടെ സ്വഭാവം എന്നിങ്ങനെയുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത കെ.വൈ.സി മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Continue Reading

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുൽപ്പള്ളി : താന്നിത്തെരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൈന്ത ചാമക്കൊല്ലി പരേതനായ മാത്യുവിന്റെയും രമയുടെയും മകൻ മനു (28) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മനു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : ഹരിപ്രിയ. മകൾ : ദേവനന്ദ.

Continue Reading

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: ആയിരക്കണക്കിന് ജനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ യ്ക്ക് ശേഷം വയനാട് ലോകസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി  ആനി രാജ പത്രിക സമര്‍പ്പിച്ചു.എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി.ബാലന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഒ.ആര്‍.കേ ളു എംഎല്‍എ, പി കെ മൂര്‍ത്തി എന്നിവര്‍ക്കൊപ്പം കല്‍പ്പറ്റ കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ ഡോക്ടര്‍ രേണു രാജിന് പത്രിക സമര്‍പ്പിച്ചു. രാവിലെ പത്തിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് […]

Continue Reading

കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിച്ചു

മൂന്നാനക്കുഴി: വയനാട്ടില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ പുറത്തെത്തിച്ചു. മൂന്നാനക്കുഴി യൂക്കാലി കവലക്കു സമീപം കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ചാണ് പുറത്തെത്തിച്ചത്. കടുവയെ കുപ്പാടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. സുരക്ഷ കണക്കിലെടുത്താണ് മയക്കുവെടി വെച്ചത്. ഇന്ന് രാവിലെ ടാങ്കിലേക്ക് വെള്ളമടിക്കാനായി മോട്ടര്‍ ഇട്ടപ്പോള്‍ പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ കടുവയെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍തന്നെ വനംവകുപ്പിനെയും […]

Continue Reading

പ്രിയങ്കയ്ക്കൊപ്പം പ്രവര്‍ത്തകരെ ഇളക്കിമറിച്ച് രാഹുല്‍; വന്‍ റോഡ് ഷോ, പത്രികാ സമര്‍പ്പണം

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് പ്രവര്‍ത്തകരെ ഇളക്കിമറിച്ചായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ അണിനിരന്നു. റോഡ് ഷോയ്ക്കായി വന്‍ ജനാവലിയാണ് കല്‍പറ്റയിലേക്ക് ഒഴുകിയെത്തിയത്. രാഹുലിനും പ്രിയങ്കയ്ക്കും പുറമേ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി ആക്ടിങ് പ്രസിഡന്റ് […]

Continue Reading

തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി, വീണ്ടും കാട്ടാന ആക്രമണം; പത്തനംതിട്ടയില്‍ 50കാരന്‍ മരിച്ചു

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. കലക്ടര്‍ എത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading

ധോനിയുടെ കൂറ്റൻ അടിയും രക്ഷിച്ചില്ല, ഡൽഹിക്ക് മുന്നിൽ വീണ് ചെന്നൈ; തോൽവി 20 റൺസിന്

വിശാഖപട്ടണം: ഐപിഎല്ലിൽ ആദ്യ തോൽവി വഴങ്ങി ചെന്നൈ സൂപ്പർകിങ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരെ 20 റൺസിനായിരുന്നു തോൽവി. ഐപിഎൽ സീസണിൽ ആ​ദ്യമായി കളത്തിലിറങ്ങിയ എംഎസ് ധോനി കൂറ്റൻ അടിയുമായി കാണികളെ ആവേശം കൊള്ളിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ തലയ്ക്കായില്ല. ഡൽഹി ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനാണ് സാധിച്ചത്. ഡേവിഡ് വാര്‍ണർ, റിഷഭ് പന്ത് എന്നിവരുടെ അർധസെഞ്ച്വറി മികവിൽ മികച്ച സ്കോറാണ് ഡൽഹി ചെന്നൈയ്ക്കു മുന്നിൽ വച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ തുടക്കം […]

Continue Reading

കേസുകള്‍ക്ക് ഫീസ് ഉയരും, സ്റ്റാംപ് ഡ്യൂട്ടിയും കൂടും; ബജറ്റിലെ നികുതി, ഫീസ് വര്‍ധന ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനകളും ഇളവുകളും ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഭൂമി പണയം വച്ച് വായ്പ എടുക്കുന്നതിനുള്ള ചെലവ് കൂടും. ചെക്കുകേസിനും വിവാഹ മോചനക്കേസിനും ഫീസ് വര്‍ധിപ്പിച്ചതും ഇന്നുമുതല്‍ യാഥാര്‍ഥ്യമാകും. കെട്ടിട – പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിയും ഉയരും. റബറിന്റെ താങ്ങുവില 178 ല്‍ നിന്ന് 180 ആയി ഉയരും. സ്വയം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്നും 15 പൈസയായി ഉയരും. അതിനിടെ ടൂറിസ്റ്റ് […]

Continue Reading

എസ്ബിഐ ഡെബിറ്റ് കാർ‍ഡ് മുതൽ ഫാസ്ടാ​ഗ് വരെ; ഇന്നുമുതൽ വരുന്ന അഞ്ചുമാറ്റങ്ങൾ

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷം ഇന്ന് ആരംഭിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിൽ നാഷണൽ പെൻഷൻ സിസ്റ്റം അക്കൗണ്ടുമായി ബന്ധപ്പെട്ട് പിഎഫ്ആർഡിഎ പുതിയ സുരക്ഷാക്രമീകരണം ഒരുക്കി. പാസ് വേർഡ് അധിഷ്ഠിത സിആർഎ സിസ്റ്റത്തിൽ ലോ​ഗിൻ ചെയ്ത് അക്കൗണ്ട് തുറക്കുന്നതിന് ആധാർ വെരിഫിക്കേഷൻ കൂടി നിർബന്ധമാക്കിയാണ് സുരക്ഷ വർധിപ്പിച്ചത് .ടു ഫാക്ടർ ആധാർ അധിഷ്ഠിത വെരിഫിക്കേഷൻ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പിഎഫ്ആർഡിഎ സർക്കുലറിൽ അറിയിച്ചു. പുതിയ പോളിസികൾ ഡിജിറ്റൽ രൂപത്തിൽ ഏപ്രിൽ ഒന്നുമുതൽ പുതിയ ഇൻഷുറൻസ് പോളിസികൾ […]

Continue Reading